നിന്റെ ഒരു അംശം ഇപ്പോഴും എന്നിൽ ജീവിക്കുന്നു: സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ജീവിതം അവസാനിപ്പിച്ച സഹോദരിയെ കുറിച്ച് സങ്കടത്തോടെ സിമ്രാൻ

200

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു സിമ്രാൻ. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു സിമ്രാൻ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സിനിമയിൽ സജീവമായത്.

സിമ്രാനെ പോലെ തന്നെ തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങാൻ സോഹദരി മോണൽ നേവലിനും സാധിച്ചിരുന്നു. ദളപതി വിജയിയുടെ ഹിറ്റ് ചിത്രം ബദ്രിയിൽ അടക്കം മോണൽ അഭിനയിച്ചിരുന്നു.
സിമ്രാൻ അഭിനയത്തിൽ എത്തി മൂന്ന് വർഷം പിന്നിട്ട ശേഷമാണ് മോണൽ അഭിനയത്തിലേക്ക് എത്തുന്നത്.

Advertisements

കന്നട സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച മോണലിനെ മ ര ണം കവർന്നെടുത്ത് വെറും 21 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു. സഹോദരിയുടെ അപ്രതീക്ഷിത വേർപാട് സിമ്രാനും താങ്ങാൻ കഴിയുന്നതായിരുന്നില്ല. മോണലിന്റെ വേർപാടിന്റെ ഇരുപതാം വാർഷികത്തിൽ സഹോദരിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിമ്രാൻ.

സഹോദരിയുടെ ഒരു അംശം ഇപ്പോഴും തന്നിൽ ജീവിക്കുന്നു എന്നാണ് പഴയൊരു ഓർമചിത്രം പങ്കുവെച്ച് സിമ്രാ ൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. നീ ഭൂമിയിൽ ഇല്ലായിരിക്കാം പക്ഷേ നമ്മൾ തമ്മിൽ എപ്പോഴും ഒരു ബന്ധമുണ്ടെന്ന് എനിക്കറിയാം. 20 വർഷം കഴിഞ്ഞെങ്കിലും നിന്റെ ഒരു അംശം ഇപ്പോഴും എന്നിൽ ജീവിക്കുന്നു.

Also Read
പ്രണവ് പാവം മാത്രമല്ല കുറച്ചു കുറുമ്പനുമാണ്, പ്രണയിച്ച് വിവാഹം കഴിക്കാനാണ് ആഗ്രഹം: തുറന്നു പറഞ്ഞ് അതിഥി രവി

ഞങ്ങൾ എല്ലാവരും നിന്നെ മിസ് ചെയ്യുന്നൂ മോനു. സിമ്രാൻ സഹോദരിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം അടക്കം പങ്കുവെച്ചുകൊണ്ട് കുറിച്ചു. 2002ൽ ആയിരുന്നു മോണൽ ആ ത്മ ഹ ത്യ ചെയ്തത്. പ്രണയ നൈരാശ്യമാണ് മ ര ണ കാരണമെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മോണലിന്റെ ചെന്നൈയിലെ വസതിയിലാണ് തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്.

2000ത്തിൽ ആയിരുന്നു മോണൽ ആദ്യ സിനിമ ചെയ്തത്. കന്നട ചിത്രമായിരുന്നു അത്. പിന്നീട് 2001ൽ പാർവൈ ഓൻട്രേ പോതുമേ എന്ന സിനിമയിലൂടെ തമിഴിലേക്ക് മോണൽ അരങ്ങേറി. താരത്തിന്റെ രണ്ടാമത്തെ തമിഴ് സിനിമ വിജയ്‌ക്കൊപ്പം ബദ്രി ആയിരുന്നു. ചിത്രത്തിൽ ഭൂമിക ചൗള ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ശേഷം ലവ്‌ലി, സമുദിരം, വിവരമാന ആള്, ചാർളി ചാപ്ലിൻ, പേസാത കണ്ണും പേസുമെ തുടങ്ങിയ സിനിമ കളിലും മോണൽ അഭിനയിച്ചു. ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. സണ്ണി ഡിയോളിന്റെ മാ തുജെ സലാം ആയിരുന്നു മോണൽ അഭിനയിച്ച ഓരേയൊരു ബോളിവുഡ് സിനിമ.

മോണലിന്റെ ആ ത്മ ഹ ത്യ സിനിമാ മേഖലയ്ക്കും ആരാധകർക്കും വലിയ ഞെട്ടലായിരുന്നു സൃഷ്ടിച്ചത്. ഒരുപാട് ഉയരങ്ങളിലേക്ക് ചെന്നെത്തേണ്ടിയിരുന്ന പ്രതിഭ കൂടിയായിരുന്നു മോണൽ. താരത്തിന്റെ അവസാന ചിത്രം ആദികം ആയിരുന്നു. മോണൽ മ രി ച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സിനിമ റിലീസ് ചെയ്തത്. സിമ്രാനെ കൂടാതെ ജ്യോതി, സുമിത്ത് എന്നീ രണ്ട് സഹോദരങ്ങൾ കൂടി മോണലിനുണ്ട്.

Also Read
ഞാൻ ഉണ്ടാകില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്, എന്റെ വിവാഹത്തിനാണ് അച്ഛൻ ആദ്യമായി ഷർട്ട് ഇടുന്നത്: വൈറലായി മണിച്ചേട്ടന്റെ പഴയ അഭിമുഖം

1995 ലാണ് സിമ്രാൻ സിനിമാ ലോകത്തേക്ക് എത്തിയത്. വടിവൊത്ത ശരീര സൗന്ദര്യവും ഡാൻസും തന്നെയായിരുന്നു സിമ്രാൻ എന്ന നടിയിലേക്ക് ആരാധകരെ ആകർഷിച്ചത്. ഗർഭിണി ആയപ്പോഴും സിനിമയിൽ നിന്നും സിമ്രാൻ ഇടവേളയെടുത്തിരുന്നു. സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ് സിമ്രാൻ.

പഴയ ഓർമകളാണ് പലപ്പോഴും സിമ്രാൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. ലൊക്കേഷൻ അനുഭവങ്ങളും, ചില കൂടിക്കാഴ്കളുമെല്ലാം സിമ്രാൻ ഇന്നലെ എന്ന പോലെ ഓർത്തെടുത്ത് പങ്കുവെക്കാറുണ്ട്. വിക്രം ധ്രുവ് വിക്രം സിനിമ മഹാൻ ആണ് ഏറ്റവും അവസാനം സിമ്രാൻ അഭിനയിച്ച് പ്രേക്ഷകരിലേക്ക് എത്തിയ സിനിമ.

Advertisement