മലയാളികളുടെ പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് വിഷു. ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കിയാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന്
മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികളികൾ വിഷുവിനെ വരവേറ്റു കഴിഞ്ഞു. കാർഷിക പാരമ്പര്യവുമായും ഹൈന്ദവ വിശ്വാസവുമായും ബന്ധപ്പെട്ട് നിൽക്കുന്ന ആഘോഷമാണ് വിഷു. വൈഷവം എന്ന വാക്കിൽ നിന്നാണ് വിഷു എന്ന പദമുണ്ടായത്. കേരളത്തിൽ തന്നെ വിഷു ആഘോഷങ്ങളിലും ആചാരങ്ങളിലും വ്യത്യാസമുണ്ട്.
വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. രാത്രിയും പകലും തുല്യമായ ദിവസം.
കണി കണ്ടുണരുക എന്നത് വിഷു ദിനത്തിന്റെ പ്രത്യേകതയാണ്. ബ്രാഹ്‌മ മുഹൂർത്തത്തിലാണ് കണികാണാൻ. ഉദയത്തിന് മുൻപ് വിഷുക്കണി കാണണം . വീട്ടിൽ പൂജാ മുറിയിലോ തൂത്തു തളിച്ച് ശുദ്ധമായ സ്ഥലത്തോ കണി ഒരുക്കാം. ഒരു പീഠത്തിൽ മഞ്ഞ പട്ട് വിരിച്ച് അതിൽ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിൽ മാല ചാർത്തി അലങ്കരിക്കണം. അതിന് മുന്നിൽ 5 തിരിയിട്ട വിളക്കുകൾ ഒരുക്കി കത്തിക്കണം.
ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, അലക്കിയ മുണ്ടും പൊന്നും വാൽക്കണ്ണാടിയും കണി വെള്ളരിയും കണിക്കൊന്നയും അടയ്ക്കയും വെറ്റിലയും പഴവർഗങ്ങളും ചക്ക, മാങ്ങ, നാളികേരം തുടങ്ങിയവ ഏറ്റവും മുകളിലായി മഹാ ലക്ഷ്മിയുടെ പ്രതീകമായി കൊന്നപ്പൂവും ഒരുക്കണം.
വിഷുവിനോട് അനുബന്ധിച്ച് കൈനീട്ടവും കൊന്നപ്പൂക്കളും സദ്യവട്ടവും ഒക്കെയായി മലയാളികൾ വിഷു ആഘോഷ നിറവിലാണ്. കൊവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെ രണ്ട് വർഷങ്ങൾക്ക് ശേഷമായി സ്വതന്ത്രമായി ഏവരും വിഷു കൊണ്ടാടുന്നത്. സോഷ്യൽമീഡിയയിൽ നിരവധി താരങ്ങളും വിഷു ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വിഷു ആശംസകൾ നേർന്നും നിരവധി താരങ്ങൾ എത്തിയിട്ടുണ്ട്.
കസവുമുണ്ടുടുത്ത് കൂളിംഗ് ഗ്ലാസ്സും വെച്ച് മഞ്ഞ ഷർട്ടണിഞ്ഞ് കിടിലൻ ലുക്കിലാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വിഷു ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലൂടെ താരം എല്ലാവർക്കും വിഷു ആശംസകൾ നേർന്നു. കസവ് മുണ്ടുടുത്ത് കൂളിംഗ് ഗ്ലാസ് ഒക്കെയായി നല്ല കിടിലൻ ലുക്കിലാണ് മമ്മൂട്ടി എത്തിയത്.
താരരാജാവ് മോഹൻലാലും ഈ ദിവസം ആഘോഷമാക്കുകയാണ്. മനോഹരമായ കണി ഒരുക്കി ഉള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഈ ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വിഷു ആശംസകളുമായി സുരേഷ് ഗോപിയും രംഗത്തെത്തി. ഒരു പുതിയ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് താരം എത്തിയത്.
തന്റെ പുതിയ ചിത്രമായ പാപ്പന്റെ പോസ്റ്റർ ആണിത്. ആരാധകർക്ക് എല്ലാവർക്കും വിഷു ആശംസകൾ താരം നേരുന്നുണ്ട്. എന്തായാലും വിഷു ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രേക്ഷകർ ഇവരുടെ ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ്.
കണിയൊരുക്കിയ ചിത്രം നടൻ ജയറാമും കുടുംബത്തോടൊപ്പമുള്ള ചിത്രവുമായി അപ്പാനി ശരത്തും ജയസൂര്യയും വിഷു സ്‌പെഷൽ പോസ്റ്റുമായി എത്തിയിട്ടുണ്ട്. അഹാന, ദിവ്യ ഉണ്ണി, അനുശ്രീ, പേളി മാണി തുടങ്ങിയ നടിമാരും സെറ്റും മുണ്ടുമുടുത്ത് മനോഹരമായ ചിത്രങ്ങളോടൊപ്പം വിഷു ആശംസകളുമായി പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.