മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമാണ് ഉണ്ണി മുകുന്ദൻ. നിരവധി സിനിമകളിൽ വേഷമിട്ടിട്ടുള്ള ഉണ്ണി നായകനായും വില്ലനായും സഹനടനായും എല്ലാം തിളങ്ങുന്ന താരമാണ്. ഇപ്പോഴിതാ നിർമ്മാതാവായും എത്തിയിരിക്കുയാണ് ഉണ്ണി.
താൻ ആദ്യമായി നിർമ്മിച്ച ചിത്രത്തി മേപ്പടിയാന്റെ 100ാം ദിനം ആഘോഷമാക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാം ബൈക്കുകൾ സമ്മാനിച്ചിരിക്കുകയാണ് താരം ഇപ്പോൾ. സിനിമയുടെ 100ാം ദിനം ആഘോഷിക്കുന്ന ചടങ്ങിൽ വച്ചാണ് സഹപ്രവർത്തകർക്ക് അപ്രതീക്ഷിതമായി വാഹനങ്ങളുടെ താക്കോൽ കൈമാറിയത്.
മേക്കപ്പ് മാൻ അരുൺ ആയൂരിന് റോയൽ എൻഫീൽഡ് ബുള്ളറ്റും ഉണ്ണി മുകുന്ദന്റെ പിഎ രഞ്ജിത്ത് എംവിക്ക് കെടിഎം ആർസി ബൈക്കുമാണ് സമ്മാനിച്ചത്. അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നാണ് ഇരുവരും പറയുന്നത്.
മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ
സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയിൽ തന്നെ ഉണ്ണിമുകുന്ദൻ തങ്ങളേയും ഓർത്തതിൽ വളരെ സന്തോഷമുണ്ടെന്നാണ് ഇവർ പറഞ്ഞത്. അരുൺ ആയൂരിന് റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350ഉം രഞ്ജിത്തിന് കെടിഎം ആർസി 200 മാണ് നൽകിയത്.
ഏകദേശം 1.87 ലക്ഷം രൂപയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ എക്‌സ്‌ഷോറൂം വില. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കുമുള്ള 349 സിസി എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 സിസി എൻജിൻ കരുത്തേകുന്ന ആർസി 200ന് 19 കിലോവാട്ട് കരുത്തും 19.5 എൻഎം ടോർക്കുമുണ്ട്.
ഏകദേശം 2.09 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂ വില. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ എന്റർടെയ്‌ൻെമന്റ്‌സ് നിർമിച്ച ചിത്രം തിയേറ്ററുകള ിൽ വൻ വിജയമായിരുന്നു.
ആമസോൺ പ്രൈം ഒടിടിയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററുകളിൽ ലഭിച്ചത്. ഇതു കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് റീമേക്ക് റൈറ്റ്സുകളും വിറ്റു പോയിട്ടുണ്ട്.
അജു വർഗീസ്, അഞ്ജു കുര്യൻ, കോട്ടയം രമേഷ്, സൈജു കുറുപ്പ്, നിഷ സാരംഗ്, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. വലിയ ഭൂമി ഇടപാടിൽ ഏർപ്പെടുന്ന ജയകൃഷ്ണൻ എന്ന മെക്കാനി ക്കിന്റെ വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്.
Also Read
അത് കഴിഞ്ഞതും ശ്രീ എന്നെ കേറിയങ്ങ് കെട്ടിപ്പിടിച്ചു, ഞാൻ പേടിച്ചു പോയി; വെളിപ്പെടുത്തലുമായി സ്നേഹ
എന്നിരുന്നാലും, ഇടപാട് സാധ്യമാക്കുന്നതിൽ ഏർപ്പെടുന്നതും അയാൾ ജീവിത വെല്ലുവിളി നിറഞ്ഞ സാഹ ചര്യങ്ങൾ നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നിർമ്മാ താവേണ്ടി വന്ന സാഹചര്യം വന്നുചേരുകയാണ് ഉണ്ടായത്.
ശേഷം ജയകൃഷ്ണൻ എന്ന കഥാപാത്രമാവാൻ ശരീരഭാരം വർധിപ്പിക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം സിനിമ ആരംഭിക്കാൻ ഏറെ വൈകി. അതുകഴിഞ്ഞാണ് ലോക്ക്ഡൗൺ ആരംഭിച്ചതും.
ഈ വേളയിൽ ഉണ്ണി മുകുന്ദൻ അതുവരെ വർധിപ്പിച്ച ശരീരഭാരം അതുപോലെ നിലനിർത്തേണ്ടതായും വന്നു. ദുബായ് എക്‌സ്‌പോയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു.