ജീവിക്കാൻ അനുവദിക്കൂ, എല്ലാവർക്കും ഇവിടെ ജീവിക്കണം ; നിറത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന വിമർശനത്തിനെതിരെ പ്രതികരിച്ച് പ്രിയാമണി

84

തെന്നിന്ത്യൻ സിനിമ ലോകത്തെ ശക്തമായ സാന്നിധ്യമാണ് പ്രിയാമണി. മലയാളികൾ ഏറെ പ്രിയങ്കരിയാണ് താരം നടിയായും അവതാരകയായും എല്ലാം മലയാളി മനസ്സിൽ താരം ഇടം നേടി. 2002 ൽ പുറത്ത് ഇറങ്ങിയ ‘എവാരെ അട്ടഗാഡും’ എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി ചെറിയ സമയം കൊണ്ടാണ് പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചത്.

2007 ൽ പുറത്ത് ഇറങ്ങിയ തമിഴ് ചിത്രമായ പരുത്തിവീരനിലൂടെ ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. അധികം സിനിമകൾ ചെയ്യാറില്ലെങ്കിലും അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

Advertisements

ALSO READ

ഇഷ്ടങ്ങൾ എല്ലാ വ്യക്തികൾക്കും ഉണ്ടാകും, അത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത കാലത്തോളം മറ്റുള്ളവർ അതിൽ ഇടപെടേണ്ട ആവശ്യമില്ല : തന്റെ പ്രണയത്തെ കുറിച്ചും തന്റെ സ്വപ്നത്തെ കുറിച്ചും അഞ്ജലി അമീർ

ബോളിവുഡിലും പ്രിയാമണി ചുവട് വച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത രാവണിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയിലെ സൂപ്പർ ഹിറ്റ് വെബ് സീരീസുകളായ ഫാമിലി മാൻ1, 2 സീസണുകളിൽ നടി പ്രധാന വേഷങ്ങത്തിൽ തിളങ്ങിയിരുന്നു. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് പ്രിയാമണിയെ തേടിയെത്തുന്നത്. ഫാമിലി മാൻ വൻ ഹിറ്റായതോടെ പ്രിയാമണി തന്റെ പ്രതിഫലവും ഉയർത്തിയിട്ടുണ്ട്. നടി തന്നെയാണ് ഇക്കാര്യം ബോളിവുഡ് മാധ്യമമായ ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

നേരത്തെ പ്രിയാമണി ഒരു ദിവസം ഒന്നരലക്ഷം രൂപയായിരുന്നു പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാലിപ്പോൾ മൂന്ന് മുതൽ നാല് ലക്ഷം വരെയായി ഉയർത്തി എന്നാണ് വിവരം. മുമ്പ് ലഭിച്ചിരുന്നതിലും രണ്ടിരട്ടിയോളം തുകയാണ് താരം കൂട്ടിയിരിക്കുന്നത്. അടുത്തിടെ പ്രതിഫലം വർധിപ്പിച്ച ബോളിവുഡിലെ കരീന കപൂർ അടക്കമുള്ള നായികമാരെ പ്രിയാമണി അഭിനന്ദിച്ചിരുന്നു. ‘അവരൊക്കെ അത് അർഹിച്ചിരുന്നു. ഈ സ്ത്രീകൾ തങ്ങൾക്ക് ആവശ്യമുള്ളത് പറയാൻ കഴിയുന്ന ഒരു ഘട്ടത്തിൽ എത്തിയിരിക്കുന്നു. അർഹമായത് ചോദിച്ച് വാങ്ങിക്കണം. അത് തെറ്റാണെന്നുള്ള ആളുകളുടെ കമന്റുകൾ കൊണ്ട് ആ വ്യക്തി അതിന് അർഹനല്ലാതാകില്ല,’ പ്രിയാമണി പറഞ്ഞു.

ഇപ്പോഴിത നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചും നിറത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന വിമർശനത്തെ കുറിച്ചും പറയുകയാണ് പ്രിയാ മണി. ബോളിവുഡ് ബബിൾസിന് നൽകിയ അഭിമുഖത്തിൽ തന്നെയാണ് ഇക്കാര്യവും പഞ്ഞത്. ”എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോൾ ഞാൻ എങ്ങിനെയാണോ അതിനേക്കാൾ. ‘നിങ്ങൾ തടിച്ചിരിക്കുന്നു’ എന്നാണ് അപ്പോൾ ആളുകൾ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. ‘തടിച്ച നിങ്ങളെയായിരുന്നു ഞങ്ങൾക്കിഷ്ടം’ എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല” പ്രിയമണി ചോദിക്കുന്നു.

നിറത്തിന്റെ പേരിൽ കേൾക്കുന്ന വിമർശനത്തെ കുറിച്ചും പ്രിയാമണി പറയുന്നു. ‘സോഷ്യൽ മീഡിയയിലൂടെ ആളുകൾ തന്റെ നിറത്തെ കുറിച്ച് സംസാരിക്കുന്നു. അതിൽ 99 ശതമാനം ആളുകളും നിങ്ങളെ പോലെ തന്നെ സ്നേഹിക്കും. എന്നാൽ അതിൽ ഒരു ശതമാനം ആളുകൾ തടിച്ചതിനെ കുറിച്ചും ചർമ്മം ഇരുണ്ടതിനെ കുറിച്ചും പറയും. ഒപ്പം തന്നെ സിനിമ മേഖലയിൽ നിൽക്കണമെങ്കിൽ ശരീരം, ചർമ്മം, മുടി, നഖം എന്നിവ കൃത്യമായി സംരംക്ഷിക്കണമെന്നും പ്രിയ പറയുന്നു. ചിലപ്പോഴെക്കെ ഒരു ദിവസമെങ്കിലും ഇതെല്ലാം ഉപേക്ഷിച്ച് എനിക്ക് വേണ്ടി മാത്രം ജീവിക്കാൻ തോന്നാറുണ്ട്’.

ALSO READ

കല്യാണത്തിന് മുൻപത്തെ പോലെ തന്നെ ലൈഫിൽ ഒരു വിലക്കുകളുമില്ലാതെ മുന്നോട്ട് പോകാൻ സാധിച്ചാൽ ജീവിതം ഒരുപോലെ ആസ്വദിക്കാം, അല്ലാത്തവർ ആ ജീവിതം ഇട്ടെറിഞ്ഞ് പോകാനുള്ള ധൈര്യം കാണിയ്ക്കണം : ശിൽപ ബാല

സൗന്ദര്യത്തിനെ കുറിച്ചുളള സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിച്ചാൽ മാത്രമേ ഇതിനെ കുറിച്ചുള്ള ചർച്ചകൾ പൊതു സമൂഹത്തിൽ നടക്കുകയുള്ളൂവെന്നും പ്രിയാമണി പറയുന്നു.’ജീവിക്കാൻ അനുവദിക്കൂ. എല്ലാവർക്കും ഇവിടെ ജീവിക്കണം. എല്ലാവർക്കും സന്തോഷം നൽകുന്ന പോസിറ്റീവ് കാര്യങ്ങൾ പറയുക. അങ്ങനെ പറയാൻ ഇല്ലെങ്കിൽ മിണ്ടാതിരിക്കുക. ഒരു പക്ഷെ നിങ്ങൾക്ക് എന്നെ ഇഷ്ടമായിരിക്കില്ല. എന്നാൽ അത് മറ്റുള്ളവരിലേയ്ക്കും കൂടി അടിച്ചേൽപ്പിക്കുന്നത് എന്തിനാണ് എന്നാണ് നടിയുടെ ചോദ്യം.

Advertisement