മകൻ ഇന്ന് ജീവനോടെ ഇരിക്കാൻ കാരണം മോഹൻലാൽ, എന്റെ ജീവിതത്തിൽ നിർണായക സ്ഥാനമുണ്ട് മോഹൻലാലിന്: കണ്ണുനിറഞ്ഞ് സേതുലക്ഷ്മി

167

മലയാള സിനിമാ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട മുതിർന്ന നടിയാണ് സേതുലക്ഷ്മി. മികച്ച നിരവധി സീരിയലു കളിലും സിനിമകളിലും വേഷമിട്ടിട്ടുള്ള സേതുലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയുമാണ്. സത്യൻ അന്തിക്കാ ടാണ് സിനിമയിൽ ആദ്യമായി അവസരം നൽകിയത്.

നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സേതു ലക്ഷ്മി ഹൗ ഓൾഡ് ആർ യു എന്ന സിനി യുടെ തമിഴ് പതിപ്പിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സേതുലക്ഷ്മി മലയാളത്തിന്റെ താരരാജാവ് മോഹൻ ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാരുന്നത്.

Advertisements

Also Read
രചന അഞ്ജലി മേനോൻ, സംവിധാനം അൻവർ റഷീദ്, പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും നസ്രിയയും പ്രധാന വേഷത്തിൽ, കിടും ഐറ്റം വരുന്നു

മകൻ കിഷോർ കിഡ്‌നി തകരാറിൽ ആയതിനെ തുടർന്ന് മകന്റെ ചികിത്സയ്ക്ക് മോഹൻലാൽ ചെയ്തു തന്ന സഹായത്തെക്കുറിച്ചു ഒരു അഭിമുഖത്തിൽ താരം പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. തന്റെ മകൻ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം മോഹൻലാൽ ആണെന്ന് സേതുലക്ഷ്മി പറയുന്നു.

സേതുലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

മോഹൻലാലിന് എന്റെ ജീവിതത്തിൽ വലിയൊരു സ്ഥാനം ഉണ്ട്. എന്നെ വലിയ കാര്യവും സ്നേഹവും ആണ്. ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ മകന്റെ കാര്യങ്ങളൊക്കെ ചോദിച്ചു. മോഹൻലാൽ പറഞ്ഞത് പ്രകാരം ഞാറയ്ക്കലിലെ ഡോക്ടറെ കാണാൻ പോയതാണ് മകന്റെ തിരിച്ച് വരവിൽ നിർണ്ണായകമായത്.

Also Read
കൊച്ചിയിൽ ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ താഴേയ്ക്ക് വീണ നടി സ്വർണ തോമസിനെ ഓർമ്മയില്ലേ, ഒമ്പത് വർഷം മുമ്പ് തളർന്ന് പോയ ശരീരവും മനസും വീണ്ടെടുത്ത് നടി ജീവിതത്തിലേക്ക്

മറ്റൊരു കാര്യം കൂടിയുണ്ട്, മഞ്ജു വാര്യരുടെ കൂടെ ഡാൻസ് പഠിച്ചതാണ് ആ ഡോക്ടറും. മോഹൻലാൽ വിളിച്ച് പറഞ്ഞതുകൊണ്ട് വഴിയിൽ ആൾ വന്ന് കാത്തിരുന്നാണ് എന്നേയും മകനേയും കൂട്ടിക്കൊണ്ടു പോയത്.

സാമ്പത്തികപരമായും മകന്റെ ചികിത്സയ്ക്ക് ഒരുപാട് സഹായിച്ചു. സിംഗപ്പൂരിലും മോഹൻലാലിന് ഒപ്പം ഒരു ഷോ ചെയ്തു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. എല്ലാവരോടും ഒപ്പം അഭിനയിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും സേതുലക്ഷ്മിയമ്മ പറയുന്നു.

Advertisement