മിനിസ്‌ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു.
ണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയകളിൽ ജിഷിൻ സജീവമാണ്. നടൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. കുടുംബത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം അദ്ദേഹം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്.
ALSO READ
യുവകൃഷ്ണയുടെ ഓസ്ട്രേലിയൻ ഗേൾഫ്രണ്ടിനെ കണ്ട് ഞെട്ടി മൃദുല ; ശ്രദ്ധ നേടി താരങ്ങളുടെ പുതിയ വീഡിയോ
ഇപ്പോളിതാ മകൻ ജിയാനെ ഫുട്‌ബോൾ കോച്ചിങ്ങിന് ചേർത്ത വിശേഷം പങ്കുവയ്ക്കുകയാണ് ജിഷിൻ മോഹൻ. ആദ്യമായി മകന്റെ കൂടെ ഗ്രൗണ്ടിൽ കോച്ചിങ് കാണാൻ ചെന്നപ്പോൾ കണ്ട മനോഹരമായ ഒരു കാഴ്ചയെ കുറിച്ചാണ് ജിഷിൻ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
‘ഫുട്‌ബോൾ കോച്ചിങ്ങിനു ചേർത്ത ശേഷം ആദ്യമായാണ് അവന്റെ കൂടെ ഗ്രൗണ്ടിൽ ചെല്ലുന്നത്. അവനാ ജേഴ്സിയും ഇട്ട് ഗ്രൗണ്ടിൽ ഓടിക്കളിക്കുന്നത് സന്തോഷത്തോടെ നോക്കി നിൽക്കുമ്പോഴാണ് ഈ കാഴ്ച്ച കണ്ടത്. എന്തോ കാര്യത്തിന് വിഷമിച്ചു നിൽക്കുന്ന തന്റെ കൂട്ടുകാരനെ അവൻ തോളിൽ കയ്യിട്ട് ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ ആ സന്തോഷം ഇരട്ടിച്ചു’. കുഞ്ഞ് ജിയാന്റെ ഹൃദയം തൊടും പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴിൽ വരുന്നത്.
ALSO READ
അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും. പിന്നീടിത് വിവാഹത്തിലെത്തുകയായിരുന്നു. ഇപ്പോൾ ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് വരുകയാണ്.
View this post on Instagram