ഡിവോഴ്‌സിന് മുൻപേ തനിക്ക് അറിയപ്പെടുന്ന സംവിധായകനുമായി രഹസ്യ ബന്ധമുണ്ടായിരുന്നു ; ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അയാളുടെ സ്വഭാവം മാറി, എനിക്ക് ആ കുഞ്ഞിനെ അബോർട്ട് ചെയ്യേണ്ടി വന്നു : മന്ദാന കരിമി

142

കങ്കണ റണാവത് അവതരിപ്പിക്കുന്ന ഷോയായ ലോക് അപ് വിജയകരമായി മുന്നേറുകയാണ്. വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകർക്ക് പരിചിതരായി മാറിയ താരങ്ങളും ഷോയിൽ മത്സരിക്കുന്നുണ്ട്.

തന്റെ ജീവിതത്തിലെ വലിയൊരു രഹസ്യം പങ്കിട്ട് എലിമിനേഷനിൽ നിന്നും രക്ഷപ്പെടുകയായിരുന്നു മന്ദാന കരിമി. താരത്തിന്റെ തുറന്നുപറച്ചിൽ സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Advertisements

ALSO READ

സഹോദരന്റെ അപ്രതീക്ഷിത മരണം താങ്ങാനാവാതെ ബിന്ദു പണിയ്ക്കർ ; വീഡിയോ

മുൻഭർത്താവ് ഗൗരവ് ഗുപ്തയെ കുറിച്ചും വിവാഹമോചനത്തെക്കുറിച്ച് നേരത്തെ മന്ദാന സംസാരിച്ചിരുന്നു. അതിന് പിന്നാലെയായാണ് ഇപ്പോൾ ഗർഭിണിയായതിനെക്കുറിച്ചും അബോർഷൻ നടത്തേണ്ടി വന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞത്.

വിവാഹമോചനത്തിന് മുൻപ് തന്നെ തനിക്കൊരു രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും, അറിയപ്പെടുന്ന സംവിധായകനാണ് അദ്ദേഹമെന്നുമായിരുന്നു മന്ദാന പറഞ്ഞത്.

എപ്പോഴും സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന ആളാണ് അദ്ദേഹം. ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ താനുദ്ദേശിക്കുന്നില്ലെന്നും മന്ദാന പറഞ്ഞിരുന്നു. വികാരഭരിതയായാണ് താരം സംസാരിച്ചത്. കണ്ടുനിന്നവരേയും കരയിപ്പിക്കുന്ന തരത്തിലായിരുന്നു മന്ദാനയുടെ തുറന്നുപറച്ചിൽ.

വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം വല്ലാത്തൊരു ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടായിരുന്നു. സോഷ്യൽമീഡിയയിൽ നിന്നും പൂർണമായി മാറിനിന്ന സമയമായിരുന്നു. പുരുഷൻമാരൊന്നും വിശ്വസിക്കാൻ കൊള്ളുന്നവരല്ല എന്നായിരുന്നു ധാരണ. രഹസ്യമായാണ് ഈ ബന്ധം തുടങ്ങിയത്. ലിവിങ് റിലേഷനായിരുന്നു. ഒരു സ്ത്രീ എങ്ങനെ ശക്തയായിരിക്കണം എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഒരു സംവിധായകനായിരുന്നു.

വിവാഹമോചനം നേടാത്തതിനാലാണ് ഈ ബന്ധം രഹസ്യമായി വെച്ചത്. അതേക്കുറിച്ച് ആളുകൾ ചർച്ച ചെയ്യേണ്ടെന്ന തീരുമാനത്തിലായിരുന്നു ഞങ്ങൾ. അദ്ദേഹത്തിന്റെ സ്വകാര്യതയേയും ഞാൻ മാനിച്ചിരുന്നു. ലോക് ഡൗൺ കാലത്താണ് ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. ശരിക്കും അയാൾ എന്റെ പാർട്നറാണ് എന്ന് എനിക്ക് തോന്നിത്തുടങ്ങിയത് അപ്പോഴാണ്. അദ്ദേഹവും അങ്ങനെ തന്നെയായിരുന്നു പറഞ്ഞിരുന്നത്.

ALSO READ

വിജയിയുടെ മകന് വേണ്ടി കഥപറഞ്ഞ് അൽഫോൺസ് പുത്രൻ, മകൻ സമ്മതിക്കണേ എന്ന് പ്രാർത്ഥിച്ച് കഥകേട്ട വിജയ്

എനിക്കേറെ പ്രിയപ്പെട്ടവരോട് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അവരും എന്നോട് അബോർഷനെക്കുറിച്ചായിരുന്നു സംസാരിച്ചത്. മുൻഭാര്യ അറിഞ്ഞാൽ പ്രശ്നമാവുമെന്നും കുഞ്ഞിനെ അബോർട്ട് ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും നിരന്തരം പറഞ്ഞതോടെ എനിക്ക് ആ കുഞ്ഞിനെ അബോർട്ട് ചെയ്യേണ്ടി വന്നു എന്നായിരുന്നു മന്ദാന പറഞ്ഞത്.

ഒന്നിച്ച് കഴിയുന്ന സമയത്താണ് ഞങ്ങളൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അദ്ദേഹം പരിഭ്രാന്തനാവുകയായിരുന്നു. എനിക്കിനിയൊരു അച്ഛനാവാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. ഒരു കുഞ്ഞിന്റെ അച്ഛനാണ് ഞാൻ. വിവാഹമോചിതനല്ലാത്തതിനാൽ ഇക്കാര്യം പുറംലോകം അറിഞ്ഞാൽ അത് അദ്ദേഹത്തിന്റെ കരിയറിനേയും ജീവിതത്തേയും ബാധിക്കുമെന്നും പറയുകയായിരുന്നു.

Advertisement