ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് തമിഴകത്തിന്റെ ദളപതി വിജയ്. കേരളത്തിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് വിജയ്. ബീസ്റ്റ് എന്ന താരത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ഇതിനിടെ ഇപ്പോഴിതാ വിജയ് പങ്കുവച്ചൊരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൺസ് പുത്രനെ കുറിച്ചാണ് വിജയിയുടെ തുറന്നു പറച്ചിൽ.
അൽഫോൺസിന്റെ പുതിയ സിനിമയെക്കുറിച്ചാണ് വിജയ് മനസ് തുറന്നത്. വിജയിയുടെ മകനെ നായകൻ ആക്കി അൽഫോൺസ് സിനിമ ചെയ്യാൻ പ്ലാൻ ചെയ്യുന്നതായാണ് വിജയ് വെളിപ്പെടുത്തി ഇരിക്കുന്നത്. സൺ ടിവിയിൽ സംവിധായകൻ നെൽസണുമായി നടത്തിയ അഭിമുഖത്തിലായിരുന്നു വിജയ് വെളിപ്പെടുത്തൽ നടത്തിയത്.
അച്ഛനെ പോലെ മകനും സിനിമയിലെത്തുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിജയ്. സഞ്ജയ് കഥകൾ കേൾക്കുന്നുണ്ടെന്നും എന്നാൽ ഇപ്പോൾ വേണ്ടെന്നാണ് അവന്റെ തീരുമാനം എന്നാണ് വിജയ് പറയുന്നത്. അവന്റെ മനസിൽ അഭിനയിക്കാനാണോ അതോ ക്യാമറയ്ക്കു പുറകിൽ നിൽക്കാൻ ആണോ ഇഷ്ടമെന്നത് സത്യമായും എനിക്കറിയില്ല.
അത് സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. അച്ഛനെന്ന നിലയിൽ ഈ വിഷയത്തിൽ അവനെ ഉപദേശിക്കാൻ ഇല്ല. എന്റെ പിന്തുണ ആവശ്യമായി വരുന്ന സന്ദർഭം വന്നാൽ തീർച്ചയായും ഒപ്പം ഉണ്ടാകും. എന്നായിരുന്നു മകന്റെ അരങ്ങേറ്റത്തെക്കുറിച്ച് വിജയ് സംസാരിച്ചത്. നിരവധി സംവിധായകർ സഞ്ജയ്ക്കു വേണ്ടി എന്റെ അടുത്ത് കഥ പറയാൻ വരുന്നുണ്ട്.
അത് കേട്ട് ഞാനാണ് അവനോട് പോയി കഥ പറഞ്ഞുകൊടുക്കുന്നത്. എന്നാൽ രണ്ട് വർഷത്തേക്ക് എന്നെ സ്വതന്ത്രമായി വിടണമെന്നാണ് സഞ്ജയ്യുടെ മറുപടി എന്നാണ് വിജയ് പറയുന്നത്. ഒരിക്കൽ ‘പ്രേമം’ സംവിധായകൻ അൽഫോൻസ് പുത്രൻ ഒരു കഥ എന്നോട് പറഞ്ഞിരുന്നു. ആ കഥ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു.
ഈ കഥയിൽ അഭിനയിക്കാൻ അവൻ സമ്മതം മൂളണേ എന്നു വരെ ആഗ്രഹിച്ചുപോയി. എന്നാണ് വിജയ് പറയുന്നത്. ഇതോടെ ആരാധകർ ആവേശത്തിൽ ആയിരിക്കുകയാണ്. നേരത്തിന്് ശേഷം അൽഫോൺസ് പുത്രന്റെ തമിഴ് ചിത്രം എന്നത് ആരാധകരുടെ ഏറെ നാളത്തെ സ്വപ്നമാണ്. വിജയിയുടെ മകൻ അതിൽ നായകനാവുന്നു എന്നതും ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.
Also Read
നൽകുന്നത് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ, വാങ്ങുന്നത് പത്ത് കോടി; നയൻതാരയുടെ ഞെട്ടിക്കുന്ന പ്രതിഫലം
നേരത്തെ അൽഫോൺസ് പുത്രന്റെ പ്രേമത്തിന് തമിഴ്നാട്ടിൽ വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. തമിഴ് റിയാലിറ്റി ഷോയിലൂടെയായിരുന്നു അൽഫോൺസ് ശ്രദ്ധ നേടുന്നത്. അതേസമയം, ബാലതാരമായി വിജയ് സിനിമകളിൽ ചിലരംഗങ്ങളിൽ മാത്രം വന്നു പോയിട്ടുള്ള സഞ്ജയ്യുടെ യഥാർഥ പേര് ജേസൺ സഞ്ജയ് എന്നാണ്.
കാനഡയിൽ ഫിലിം സ്റ്റഡീസിൽ ബിരുദം നേടിയ താരപുത്രൻ വേട്ടൈക്കാരൻ’ എന്ന ചിത്രത്തിൽ വിജയിയുടെ കൂടെ ഡാൻസ് രംഗത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അന്നു മുതൽ താര പുത്രന്റെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം അൽഫോൺസ് പുത്രന്റെ പുതിയ സിനിമ ഗോൾഡ് ആണ്.
പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിലെ നായകനും നായികയും. ചിത്രത്തിന്റെ ടീസർ വൻ ഹിറ്റായി മാറിയിരുന്നു. പ്രേമം പുറത്ത് വന്ന് ഏഴ് വർഷത്തിന് ശേഷമാണ് അൽഫോൺസിന്റെ സിനിമ വരുന്നത്.
ബീസ്റ്റ് ആണ് വിജയ് നായകനാകുന്ന പുതിയ സിനിമ. നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയാണ് ബീസ്റ്റ്. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ ട്രെന്റായി മാറിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായി മാറുകയായിരുന്നു.
പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. മലയാളി നടി അപർണ ദാസും ചിത്രത്തിലൊരു പ്രധാന വേഷത്തി ലെത്തുന്നുണ്ട്. ചിത്രം ഏപ്രിൽ 13 നാണ് റിലീസ് ചെയ്യുക. മാസ്റ്ററിന് ശേഷമെത്തുന്ന വിജയ് ചിത്രമാണ് ബീസ്റ്റ്. മലയാളം താരം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.