ഞാൻ വയസ്സറിയിച്ച കാലം തൊട്ടേ എനിക്കു തടി ഉണ്ട്, തടി മാത്രം അല്ല ശരീരത്തിൽ രോമവളർച്ചയും കൂടുതലാണ്! ഈ തടി വെച്ച് ഞാൻ ഓടും, ചാടും, മതിലിൽ കേറും, മരത്തിൽ കേറും : തടിയെക്കുറിച്ച് പറഞ്ഞ് വിമർശിക്കുന്നവർക്ക് മറുപടിയേകി സീതാലക്ഷ്മി

573

അഭിനയം, അവതരണം, നൃത്തം തുടങ്ങി വ്യത്യസ്ത മേഖലകളിലായി കഴിവ് തെളിയിച്ച് മുന്നേറുകയാണ് സീതാലക്ഷ്മി. സോഷ്യൽമീഡിയയിലും സജീവമായ സീത പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തടിയെക്കുറിച്ച് പറഞ്ഞ് വിമർശിക്കുന്നവർക്ക് മറുപടിയേകി എത്തിയിരിക്കുകയാണ് സീതാലക്ഷ്മി.

ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് സീത നിലപാട് വ്യക്തമാക്കിയത്. സ്റ്റോപ്പ് ബോഡി ഷെയ്മിംഗ്, ഹോർമോൺ ഇൻ ബാലൻസ് തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റിൽ ചേർത്തിരുന്നു. കുറിപ്പിലൂടെ വിശദമായി വായിക്കാം.

Advertisements

ALSO READ

ഒരു ചെറിയൊരു വീട്ടിലായിരുന്നു ഞങ്ങൾ, എന്റെ സാഹചര്യങ്ങളൊക്കെ മനസിലാക്കിയാണ് അദ്ദേഹം കല്ല്യാണം ആലോചിച്ചത് ; അഭിനയിയ്ക്കാൻ ആളെ അന്വേഷിച്ച് വന്ന് അവസാനം നിർമ്മാതാവ് കല്ല്യാണം കഴിച്ച കഥ പറഞ്ഞ് പ്രജുഷ

എനിക്കു തടി ഉണ്ട്. ഇപ്പോൾ മാത്രം അല്ല ഞാൻ വയസ്സറിയിച്ച (ഋതുമതി) കാലം തൊട്ടേ. തടി മാത്രം അല്ല ശരീരത്തിൽ രോമവളർച്ചയും കൂടുതലാണ്. ഇത് രണ്ടും എനിക്കു ഒരു ഭാരം ആയി തോന്നിയിട്ടില്ല. കൂടാതെ കുടുംബപരമായും ഞങ്ങൾ എല്ലാം തടിച്ച ശരീരപ്രകൃതി ഉള്ളവർ തന്നെയാണ്. അന്നേ, ആ തടി വെച്ച് ഞാൻ ഓടും, ചാടും, മതിലിൽ കേറും, മരത്തിൽ കേറും. അപ്പോൾ മാത്രമല്ല ഇപ്പോഴും. ഇന്നും എന്റെ മകൾ അടക്കം ആ പ്രായത്തിലുള്ള കുട്ടികൾക്കും, എന്റെ കൂടെ ഉള്ളവരും കുറച്ചു കഷ്ടപ്പെടും എന്നെ ഓടി തോൽപിക്കാൻ. ഇത് കോണ്ഫിഡൻസ് അല്ല അഹങ്കാരം ആണെന്ന് കൂട്ടിക്കോളൂ.

പിന്നെ എനിക്ക് തടി കുറക്കണം, ചില ഇഷ്ടപ്പെട്ട ഡ്രെസ്സുകൾ ഇടാൻ പറ്റുന്നില്ല എന്നൊക്കെ തോന്നുമ്പോൾ മാത്രം അതിനു വേണ്ടി പ്രയത്‌നിക്കുകയും, ഡയറ്റക്കെ നോക്കുകയും ചെയുന്ന ആൾ ആണ് ഞാൻ. രോമം വളർന്നാൽ വാക്സിങ്ങും ചെയ്യാറുണ്ട്. അത്യാവശ്യം നല്ലരീതിയിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉള്ള ആളുമാണ്. അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് സ്വാഭാവികം. തടി കുറയുക എന്നതിനർത്ഥം ആരോഗ്യം ഉള്ള ശരീരം ആണ് എന്നോ, തടി ഉള്ളതൊണ്ട് ആരോഗ്യം ഉണ്ടാകില്ല എന്നോ അർത്ഥം ഇല്ല.

ആ അവസരം നഷ്ടപ്പെടാതിരിയ്ക്കാൻ സൈക്കിൾ ഓടിയ്ക്കാൻ അറിയാമെന്ന് സംവിധായകനോട് കള്ളം പറഞ്ഞു ; മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച ആ സിനിമയെ കുറിച്ച് പ്രിയങ്ക നായർ

മനുഷ്യനാണ്, ശരീരമാണ്. പ്രായം കൂടുമ്പോൾ മാറ്റങ്ങളും ഉണ്ടാകും. ആ മാറ്റങ്ങൾ ഞാനും, എനിക്കു ചുറ്റും ഉള്ളവരും ഉൾകൊള്ളാൻ തയ്യാറുമാണ്. പിന്നെ ആർക്കാണ് ഇത്ര പ്രശ്‌നം. ഇത് ആരേം ബോധിപ്പിക്കാൻ അല്ല. പല തവണ പറഞ്ഞിട്ടുണ്ടെലും തടി വെച്ചല്ലോ, എന്തു പറ്റി ഇത്യാദി ചോദ്യങ്ങൾ ചോദിച്ചു വരുന്നവരോടാണ്. മേലാൽ ഇമ്മാതിരി ഐറ്റംസും ആയി വന്നാൽ ഈ പറഞ്ഞ മര്യാദ അന്നത്തെ മറുപടിക്ക് ഉണ്ടായെന്നു വരില്ല.

സീതാലക്ഷ്മിയുടെ പോസ്റ്റിന് താഴെയായി നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. ഇത് പോലെ ഉള്ള കമൻസ് അടിക്കുന്നവർ ആണ് നാട്ടിൽ കൂടുതൽ. ഹോർമോണൽ ഇൻബാലൻസ് ഉള്ളതുകൊണ്ട് തടി ഉള്ള ഒരാളാണ് ഞാനും. തടി കുറയ്ക്കണം എന്ന ഉപദേശമാണ് എങ്ങോട്ട് തിരിഞ്ഞാലും.ഇനി എങ്ങാനും തടി കുറച്ചാൽ ചോദിക്കും, ഇയ്യോ എന്ത് പറ്റി, അസുഖം വല്ലതും ആണോന്ന്. പോകാൻ പറ. നല്ല മനസ്സുള്ളവർക്ക് എന്തേലും കഴിച്ചാൽ അത് ശരീരത്തു പിടിക്കും. ഇച്ചിരി തടിയും കാണും. അതിനു ബോഡി ഷെയ്മിഗ് നടത്തിയിട്ട് കാര്യമില്ല ഗ്രാമവാസീസ്. തടി വെച്ചാൽ നല്ല ഫുഡ് അടി ആണല്ലേ. വീട്ടുകാർക്ക് ബാക്കി, വല്ലതും കിട്ടാറുണ്ടോ, ക്ഷീണിച്ചാൽ എന്താ? വീട്ടിൽ ഒന്നും തിന്നാൻ തരുന്നില്ലേ. അല്ലെങ്കിൽ എന്തേലും അസുഖം ഉണ്ടോ, ഈ ഒരു ചോദ്യമേ ഉള്ളു മിക്കവർക്കും ചോദിക്കാൻ തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.

 

 

Advertisement