മഞ്ജു വാര്യരുടെ ജീവിതം ഏതൊരു വ്യക്തിയ്ക്കും പ്രചോദനമാണ്. ഏതൊരു നെഗറ്റീവ് സാഹചര്യത്തിലും ഉള്ള മഞ്ജുവിന്റെ പോസിറ്റീവ് മനോഭാവവും ആ ചിരിയും വളരെ ശ്രദ്ധേയമാണ്. കണ്ടിരിയ്ക്കുന്നവർക്കും കേട്ടിരിയ്ക്കുന്നവർക്കും ആ പോസിറ്റീവിറ്റി പകർന്ന് കിട്ടും. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് മധു വാര്യർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ലളിതം സുന്ദരം എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ മഞ്ജുവിന്റേതായി പുറത്തിറങ്ങിയത്. സിനിമ പോലെ തന്നെ ഇപ്പോൾ എന്റെ ജീവിതവും ലളിതവും സുന്ദരവും ആണ് എന്ന് ഒരു ചോദ്യത്തിന് ഉത്തരം നൽകവെ മഞ്ജു പറഞ്ഞു. എല്ലാവരുടെയും ജീവിതം അങ്ങിനെയൊണ്.. ലളിതവും സുന്ദരവും ആണ്. നമ്മൾ ആക്കുന്നതാണ് അത്. എല്ലാം ലളിതവും സുന്ദരവും ആക്കിയാൽ ജീവിതവും അങ്ങനെയാവും.
ALSO READ
ജീവിതം സുന്ദരമാക്കിയിരിയ്ക്കാൻ ചെയ്യുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ സന്തോഷമായിരിയ്ക്കാൻ ശ്രമിയ്ക്കുക എന്നതാണ് എന്ന് മഞ്ജു പറയുന്നു. ഈ ലോകത്ത് ഏറ്റവും എളുപ്പം അതാണ്. ഒന്നിനും അനാവശ്യമായി ടെൻഷൻ അടിക്കാതെ ഇരുന്നാൽ തന്നെ ജീവിതം ലളിതവും സുന്ദരവും ആയി എന്നാണ് മഞ്ജു പറഞ്ഞത്.
അത്ര പെട്ടന്ന് ഒന്നിനോടും ദേഷ്യം പിടിയ്ക്കാത്ത പ്രകൃതക്കാരിയാണത്രെ മഞ്ജു വാര്യർ. വീട്ടിലും മഞ്ജു അധികം ദേഷ്യം കാണിക്കാറില്ല എന്ന് സഹോദരൻ മധു വാര്യർ പറയുന്നു. വീട്ടിൽ വഴക്കുണ്ടാക്കുന്നത് മധു വാര്യർ ആണത്രെ. എന്ത് കണ്ടാലും മധുവിന് ദേഷ്യം വരും. എന്നാൽ മഞ്ജുവിന് അങ്ങനെ ഒന്നിനോടും ദേഷ്യം വരാറില്ല. പ്രത്യേകിച്ച് ഇഷ്ടമുള്ള ഭക്ഷണവും മഞ്ജുവിന് ഇല്ല. കറുപ്പാണത്രെ ഇഷ്ടമുള്ള നിറം.
ALSO READ
പണ്ടത്തെ മഞ്ജുവിൽ നിന്ന് ഇപ്പോൾ ഒരുപാട് മാറി എന്ന് മധു വാര്യർ പറയുന്നു. ഒരുപാട് പക്വത വന്നു. എന്തൊരു കാര്യം ചെയ്യുമ്പോഴും ഒരുപാട് ചിന്തിയ്ക്കും. ചിന്തിച്ച ശേഷം മാത്രമേ ചെയ്യൂ. അന്നത്തെ മഞ്ജുവിൽ നിന്ന് അടിസ്ഥാനപരമായി എനിക്ക് ഏറ്റവും അധികം തോന്നിയ മാറ്റം അത് രണ്ടും ആണെന്ന് സഹോദരൻ പറയുന്നു.
ജാക്ക് ആന്റ് ജിൽ, കയറ്റം എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യരുടെ അടുത്ത റിലീസ് ചിത്രം. മേരി ആവാസ് സുനോ, വെള്ളരിക്കാ പട്ടണം, ആയിഷ എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് ചിത്രങ്ങൾ. അമ്രികി പണ്ഡിറ്റ് എന്ന ഹിന്ദി സിനിമയിലും മഞ്ജു വാര്യർ എത്തുന്നുണ്ട്.