സ്വന്തം അച്ഛൻ നോക്കിയതിനെക്കാളും നല്ലത് പോലെയാണ് ഇപ്പോഴത്തെ ഡാഡി ഞങ്ങളെ നോക്കുന്നത്: തുറന്നു പറഞ്ഞ് ജാനകി സുധീർ

139

തുടങ്ങിയപ്പോൾ മുതൽ ഏറെ അവേശത്തോടെയാണ് ബിഗ്‌ബോസ് മലയാളം സീസൺ 4 മുന്നോട്ട് പോകുന്നത്. എല്ലാ മൽസരാർത്ഥിക
ളേയും പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. അതേ സമയം ബിഗ് ബോസ് മലയാളം സീസൺ നാലിൽ നിന്നും ആദ്യം പുറത്തായത് ജാനകി സുധീർ ആയിരുന്നു.

ഷോയിൽ നിന്നും പുറത്ത് എത്തിയ ശേഷംതന്റെ ജീവിതത്തെ കുറിച്ചുള്ള ജാനകിയുടെ തുറന്നു പറച്ചിൽ ആണ് ഇപ്പോൾ ശ്രദ്ധേയ മാകുന്നത്. എനിക്ക് സ്റ്റെപ്പ് ഡാഡിയാണ്, അമ്മയെ രണ്ടാമത് കല്യാണം കഴിച്ച് കൊടുത്തപ്പോഴാണ് എനിക്ക് ചേച്ചിയെ കിട്ടിയത് എന്ന് ജാനകി ഷോയിൽ പറഞ്ഞിരുന്നു. ഇതേ കുറിച്ചാണ് ഒരു അഭിമുഖത്തിൽ ഇപ്പോൾ ജാനകി വീണ്ടും തുറന്നു പറയുനത്.

Advertisements

Also Read
ശിവാഞ്ജലി കിസ്സ് ഒരിക്കലും പ്രതീക്ഷിച്ചില്ല; ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയെന്ന് ആരാധകർ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

അമ്മയുടെ വിവാഹം നടത്തി കൊടുത്തതിനെ കുറിച്ച് പറഞ്ഞപ്പോൾ നല്ല പ്രതികരണം മാത്രമാണ് തനിക്ക് ലഭിക്കുന്നത്. അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കുന്നത് താനും ചേച്ചിയും മുൻകൈ എടുത്താണ്. അച്ഛൻ മരിച്ച ശേഷം അമ്മ ജീവിച്ചത് ഞങ്ങൾക്ക് വേണ്ടിയായിരുന്നു. അമ്മയുടെ ചെറുപ്പ കാലത്താണ് അച്ഛൻ മരിക്കുന്നത്.

ഞങ്ങൾക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കുകയായിരുന്നു. അച്ഛൻ മരിച്ച ശേഷം അമ്മ മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. തനിക്കും അമ്മയെ നോക്കാനുള്ള ഒരു പ്രാപ്തിയായിട്ടില്ല. ഇപ്പോഴും സ്ട്രഗിളിങ്ങാണ്. ചേച്ചി ഇവന്റ് മാനേജ്‌മെന്റ് ഫീൽഡിലാണ്. ജോലിയ്ക്ക് ശേഷം തിരികെ വീട്ടിൽ എത്തുമ്പോൾ രാത്രിയാവും.

ചേച്ചിയ്ക്കും അമ്മ എപ്പോഴും കെയർ ചെയ്യാൻ പറ്റില്ല. അങ്ങനെയാണ് അമ്മയ്‌ക്കൊരു കൂട്ട് വേണമെന്ന് ഞങ്ങൾക്ക് തോന്നുന്നത്. ഒരു ആലോചന വന്നപ്പോൾ ഞാൻ പോയി അന്വേഷിച്ചിരുന്നു. വിവാഹത്തിന് നാട്ടിൽ ഇല്ലായിരുന്നുവെങ്കിലും നേരത്തെ പോയി എല്ലാം സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണ്.

Also Read
പാതി രാത്രിയിൽ ബിഗ്‌ബോസ് വീട്ടിൽ ഒരു പ്രൊപ്പൊസൽ സീൻ ; വളരെ സീരിയസ് ആയി ബ്ലെസ്ലി, പിൻതിരിപ്പിയ്ക്കാൻ ശ്രമിച്ച് ദിൽഷ : ഒരു പ്രണയത്തിനുള്ള സാധ്യത തള്ളിക്കളയാതെ ആരാധകർ

ആളുടെ ആദ്യ ഭാര്യ മ രി ച്ചു പോയി അതിൽ രണ്ട് മക്കളുണ്ട്. അവർ വിവാഹമൊക്കെ കഴിഞ്ഞ് സെറ്റിലാണ്. തന്റെ സ്വന്തം അച്ഛൻ ഞങ്ങളെ നോക്കിയതിനെ കാളും നല്ലത് പോലെയാണ് ഡാഡി ഞങ്ങളെ നോക്കുന്നത്. ആദ്യം അങ്കിളേ എന്നായിരുന്നു വിളിച്ച് കൊണ്ടിരുന്നത്. അത് പിന്നീട് ഡാഡി എന്ന രീതിയിലേയ്ക്ക് മാറുകയായിരുന്നു. അത്രയും സ്‌നേഹത്തോടെയാണ് അദ്ദേഹം ഞങ്ങളെ നോക്കുന്നതെന്നും ജാനകി രാമൻ പറയുന്നു.

Advertisement