കഴിഞ്ഞ ദിവസമായിരുന്നു നടി റിമാ കലിങ്കലിന് എതിരെ വസ്ത്ര ധാരണത്തിന്റെ പേരിൽ സൈബർ അറ്റാക്കുമായി എത്തിയത്. എന്നാൽ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നത്. നടി അനശ്വര രാജൻ അടക്കമുള്ള പലരും നടിക്ക് പിന്തുണ നൽകി സദാചാര വാദികൾക്ക് മറുപടിയുമായി എത്തിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ ഹോട്ട് താരമായ യൂടൂബർ അഞ്ജിത നായരെ കുറിച്ച് വസ്ത്ര ധാരണത്തിന്റെ പേരിലുളള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ ഇത്രക്കും വിറ്റ് കാഷാക്കിയ വേറൊരു യൂട്യൂബറില്ലെന്നാണ് ഈ കുറിപ്പിൽ പറയുന്നത്.
കേരളത്തിലെ ഞരമ്പ് രോഗികളുടെ ആകാംഷ വിറ്റ് കാശാക്കുകയാണ് അഞ്ജിത. ഇതൊക്കെ കാണാൻ താല്പര്യം ഇല്ലെങ്കിൽ ഇവർക്കൊക്കെ അൺഫോളോ കൊടുത്ത് വിട്ടാൽ പോരെ. കാണാനാഗ്രഹിച്ചത് ഒന്നും കാണാൻ പറ്റാതെ വരുമ്പോൾ ഉള്ള നിരാശയുടെ കരച്ചിൽ ആണ് ഈ തെറിവിളിയുടെ രൂപത്തിൽ അവിടെ കാണുന്നത്.
സത്യത്തിൽ അഞ്ജിത ഒക്കെ അടിപൊളി മാർക്കറ്റിങ് സ്ട്രേറ്റേജി ഇംപ്ലിമെന്ററാണ്. അഞ്ജിത കേരളത്തിലെ മൊത്തം ഊളകളെ കമെന്റ് ബോക്സിൽ (ഒരു കുടകീഴിൽ ) എത്തിച്ച് തെറി വിളി മേടിച്ച് കൂട്ടുതന്ന തിനോടൊപ്പം റീച്ചും കാശും ഫോക്കസ് ചെയുന്നു.
ഞെട്ടരുത് എന്ന ടൈറ്റിലും ഇട്ട് ഇപ്പൊ കാണും ഇപ്പൊ കാണും എന്ന് നോക്കി ഇരിക്കുന്ന ചൊറികൾക്ക് ഒന്നും കാണിക്കത്തുമില്ല.സത്യത്തിൽ അഞ്ജിത ഒക്കെ അടിപൊളി മാർക്കറ്റിങ് സ്ട്രേറ്റേജി ഇംപ്ലിമെന്ററാണ്. നിരാശ കൊണ്ട് ഈ നാറികൾ തെറി വിളിച്ച് വിളിച്ച് കുരച്ച് ചാവുന്നു.
എന്റെ കണ്ണിൽ അഞ്ജിത മികച്ച സ്റ്റ്ട്രാറ്റജി മേക്കറാണ്. മറ്റൊരു ആങ്കിളിൽ ചിന്തച്ചാൽ എംബിഎ സ്റ്റുഡൻസിനും മാർക്കറ്റ് അനലിസ്റ്റുകൾക്കും ഹൗ റ്റു മേക്ക് മാർക്കറ്റിംഗ് സ്ട്രറ്റേജീസ് ആൻറ് ഇറ്റ്സ് ഇംപ്ലിമെന്റേഷൻ എനിന്നിവയിൽ റഫറൻസ് ചെയാൻ പറ്റിയ ഒരു എക്സാമ്ബിൾ കൂടിയാണ് അഞ്ജിത എന്നായിരുന്നു ആ കുറിപ്പ്.
ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ശരിക്കും കേരളത്തിലെ ഞരമ്പ് രോഗികളെ പിഴിഞ്ഞു ഊറ്റി എടുക്കുന്ന കേരളത്തിലെ മറ്റൊരു വ്യക്തിയോ സ്ഥാപനമോ വേറെ ഉണ്ടാവില്ല. ഈ കുട്ടിയാണ് ശരിക്കും ഇവരെ നന്നായി പഠിച്ചു.
എന്ത് ഇട്ടു കൊടുത്തു ഇവരെ കൊണ്ട് വരുമാനം ഉണ്ടാക്കാം എന്ന് പഠിച്ചു എല്ലും കഷ്ണം ഇട്ടു കൊടുക്കു ന്ന യഥാർത്ഥ വ്യാപാരി എന്നുള്ള തരത്തിലാണ് കമന്റുകൾ ഏറെയും.