മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ബിഗ്ബോസ് മലയാളം സീസൺ നാലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ടാഴ്ച കൊണ്ട് തന്നെ ബിഗ് ബോസ് മലയാളം 4 പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഇക്കുറി ഷോ ആരംഭിച്ചിരിക്കുന്നത്. ഹെവി ടാസ്ക്കുകളാണ് ഹൗസ് അംഗങ്ങൾക്കായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. മത്സരാർഥികളും അതിന്റേതായ രീതിയിൽ മികച്ച പ്രകടം കാഴ്ച വെയ്ക്കുന്നുണ്ട്. പരസ്പരം സൗഹൃദങ്ങൾ ഉണ്ടെങ്കിൽ പോലും മത്സരവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കുന്നില്ല.
ഫിസിക്കൽ ഗെയിമിനോടൊപ്പം രസകരമായ ചാറ്റ് സെക്ഷൻസും ബിഗ് ബോസ് മത്സരാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്. മൽസരാർത്ഥികളായ താരങ്ങളുടെ പ്രണയകഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.വ്യത്യസ്ത
സാഹചര്യങ്ങളിൽ നിന്ന് വരുന്നതിനാൽ പലരുടെയും വ്യത്യസ്ത പ്രണയ കഥകളാണ്. ഇപ്പോഴിത മറക്കാനാവാത്ത പ്രണയ കഥ പങ്കുവെയ്ക്കുകയാണ് ദിൽഷ പ്രസന്നൻ.
തനിക്ക് പ്രണയം ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഇപ്പോഴും തന്നെ സ്നേഹിക്കുന്ന ആളെ കുറിച്ച് ദിൽഷ പറഞ്ഞത്.
ദിൽഷ പ്രസന്നന്റെ വാക്കുകൾ ഇങ്ങനെ.
ഇന്നുവരെ താൻ ആരേയും പ്രണയിച്ചിട്ടില്ല. ആൺകുട്ടികളെ ഇഷ്ടമല്ലാത്തത് കൊണ്ടോ വിവാഹത്തിന് താൽപര്യമില്ലാത്തത് കൊണ്ടോ അല്ല.് ഒരാളെ സ്നേഹിക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ.് തനിക്ക് ആൺസുഹത്തുക്കളുണ്ട്.
എന്നാൽ കുറച്ച് സംസാരിച്ച് കഴിയുമ്പോൾ അവർ തന്നോട് ഇഷ്ടമാണെന്ന് പറയും. പിന്നെ എനിക്ക് ഭയങ്കര ടെൻഷനാവും.ഞങ്ങൾ തമസിച്ചിരുന്ന ഫ്ലാറ്റിന്റെ താഴെത്തെ ഫ്ലാറ്റിൽ ഒരു ഫാമിലിയായിരുന്നു താമസിച്ചിരുന്നു. അവരുടെ കസിൻ പഠിക്കാൻ വേണ്ടി നാട്ടിൽ നിന്ന് അവിടെ വന്നു. ബാൽക്കണിയിൽ ഇരുന്നാണ് അയാൾ പഠിക്കുന്നത്.
ഒരു ദിവസം എന്നെ കണ്ടു. അദ്ദേഹത്തിന ഇഷ്ടം തോന്നുകയും ചെയ്തു. പിന്നീട് ഫുൾ ബാൽകണിയിൽ ഇരുന്നായി പഠിത്തം. തന്നെ കാണാൻ വേണ്ടിയിട്ടായിരുന്നു. ഞാൻ ഇടയ്ക്ക് മാത്രമാണ് പുറത്തു വരുന്നത്. എന്നെ ഒന്ന് കാണാൻ വേണ്ടിട്ട് രാവിലെ മുതൽ രാത്രി വരെ അവിടെ ഇരിക്കും.
വെയിലും മഴയും ഒന്നും നോക്കാറില്ല. എപ്പോഴും പുറത്ത് തന്നെ കാണാം. പുള്ളി അവിടെയുണ്ടോ എന്ന് അറിയാൻ ഇടയ്ക്ക് നോക്കാറുണ്ടെന്നും ദിൽഷ പറഞ്ഞു.എന്നാൽ കുറെ കഴിഞ്ഞപ്പോൾ ആൾക്ക് മനസ്സിലായി തനിക്ക് ഇഷ്ടമല്ലെന്ന്. പിന്നെ കുറെ കഴിഞ്ഞപ്പോൾ എന്റെ വീട്ടിൽ വന്ന് ചോദിച്ചു.
തന്നെ കല്യാണം കഴിച്ച് കൊടുക്കുമോ എന്ന്. പ്രണയിച്ച് നടക്കാനൊന്നും ആ ചേട്ടന് താൽപര്യം ഇല്ലായിരുന്നു. തന്റെ കാര്യത്തിൽ ആൾ വളരെ സീരിയസായിരുന്നു. അന്ന് ഞാന് അത്ര വലുതല്ലായിരുന്നു. കൂടാതെ തന്റെ ചേച്ചിയുടേയും വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നു.
അപ്പോൾ വീട്ടുകാർ തന്നെ അത് വേണ്ടെന്ന് പറയുകയായിരുന്നു. പിന്നീട് ആ ചേട്ടനെ കാണുമ്പോൾ സംസാരിക്കാതെയായി. അപ്പോൾ ആൾക്ക് അത് മനസ്സിലായി. പിന്നീട് അദ്ദേഹത്തിനോട് ഞാൻ തന്നെ നേരിട്ട് പറഞ്ഞു. ഇത്തരത്തിൽ സംസാരിക്കരുതെന്ന്. ആൾക്ക് മനസിലാവുകയും ചെയ്തു.
എന്നാൽ ഇപ്പോഴും അദ്ദേഹത്തിന് എന്നെ ഇഷ്ടമാണ്. എല്ലാ പിറന്നാളിനും രാത്രി 12 മണിക്ക് ഇൻസ്റ്റഗ്രാമിൽ പിറന്നാൾ ആശംസ അയക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ആദ്യം വരുന്നത് അദ്ദേഹത്തിന്റെ മെസേജാണ്, ദിൽഷ പറഞ്ഞു.