ശ്രീരാമ കീർത്തനം കേട്ട് ബീഫ് കഴിക്കുന്ന ഹിന്ദു പെൺകുട്ടി; ഹൃദയം സിനിമയ്ക്ക് എതിരെ ഉഗ്രൻ വിദ്വേഷ പ്രചരണവുമായി ഒരുകൂട്ടർ

302

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും യുവ നടനുമായ പ്രണവ് മോഹൻലാൽ നായകനായി എത്തി സൂപ്പർ ഹിറ്റായി മാറിയ സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനും നായികമാരായി എത്തിയ ചിത്രം മികച്ച ഫീൽഗുഡ് മൂവി എന്ന അഭിപ്രായം നേടിയെടുത്തിരുന്നു. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ‘ഹൃദയം’ നിർമ്മിച്ചത്.

അതേ സമയം ഇപ്പോഴിതാ ബീഫ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഹൃദയത്തിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ഹൃദയത്തിലെ ഏറ്റവും ചർച്ചയായി രംഗങ്ങളിൽ ഒന്നായിരുന്നു നായികാ നായകന്മാരായ നിത്യയും അരുണും ബൺ പൊറോട്ടയും ബീഫും കഴിക്കാൻ പോകുന്നത്.

Advertisements

Also Read
അഭിനയിക്കാൻ പോകാൻ പറ്റില്ല എന്നായിരുന്നു മമ്മി പറഞ്ഞത്, പക്ഷേ: നഴ്‌സ് ആവേണ്ടിയിരുന്ന താൻ സിനിമാ നടി ആയതിനെ കുറിച്ച് ജോസഫ് താരം ആത്മിയ രാജൻ

ഇതിനെതിരെ തീവ്ര ഹിന്ദുത്വ പേജുകളിൽ നിന്നും വിദ്വേഷ പ്രചരണം ആരംഭിച്ചിരിക്കുകയാണ്. രാകേഷ് തിയ്യൻ എന്ന പ്രൊഫൈലിൽ വന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. മലയാളം സിനിമയായ ഹൃദയത്തിൽ സ്ലോ മോഷനിൽ നടന്നു വരുന്ന ഹിന്ദു നായകനും നായികയും ത്യാഗരാജന്റെ ശ്രീരാമ കീർത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേൾപ്പിച്ച് ബിഫ് കഴിക്കുന്നു.

വൃത്തികെട്ട സെക്കുലർ m/c(മുസ്ലിം/ ക്രിസ്ത്യൻ) നൽകുന്ന ബീഫ് ഭക്തിയുള്ള ഹിന്ദു പെൺകുട്ടികൾ കഴിക്കണമെന്ന് അറിയിക്കാനാണ് ഉദ്ദേശം എന്നാണ് ചിത്രത്തിലെ വീഡിയോ പങ്കുവെച്ച് രാകേഷ് കുറിച്ചത്. കുറിപ്പിന്റെ താഴെ മലയാള സിനിമയെ കുറ്റപ്പെടുത്തിയും കേരളം കശ്മീർ പോലെയാവുമെന്നുമെല്ലാം കമന്റുകൾ വരുന്നുണ്ട്.

Also Read
സംശയ രോഗിയായിരുന്നു, ആരൊക്കെ ഫോൺ വിളിച്ചെന്ന് സ്‌ക്രീൻ ഷോർട്ട് ഉൾപ്പെടെ അയച്ചു കൊടുക്കണം, അഭിനയം നിർത്താൻ പറഞ്ഞു: പ്രണയ വിവാഹം മുടങ്ങിയതിനെ കുറിച്ച് സുചിത്രാ നായർ

കുറിപ്പിന്റെ സ്‌ക്രീന് ഷോട്ട് പല ഹിന്ദുത്വ പേജുകളിൽ ചർച്ചയാവുകയും ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണം നടക്കുകയുമാണ്. നേരത്തെ ഹൃദയത്തിലെ ഗോമാതാ ടീസ്റ്റാൾ ചർച്ചയായി മാറിയരുന്നു. അരുണിന്റെ സുഹൃത്തായ ആന്റണി താടിക്കാരൻ ഗോമാതാ ടീ സ്റ്റാളിൽ നിന്നും ചായ കുടിക്കുന്നതും ഇവിടെ സദാചാരക്കാരൊന്നുമില്ലല്ലോ എന്ന ഡയലോഗ് പറഞ്ഞതുമാണ് ചർച്ചയായത്.

വാലന്റൈൻസ് ദിനത്തിൽ മറൈൻഡ്രൈവിൽ യുവതി യുവാക്കളെ തീവ്ര ഹിന്ദുത്വ പ്രവർത്തകർ ചൂരൽ വടി ഉപയോഗിച്ച് അടിച്ചോടിച്ച സംഭവവും ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പുനരാവിഷ്‌കരിച്ചിരുന്നു.

Advertisement