നടനും അവതാരകനുമാ ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ്. വർഷങ്ങളായി മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജിവമായ ജിപി ഇപ്പോഴിം അവിവാഹിതനാണ്.
എന്നാൽ ജിപിയുടെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സോഷ്യൽ ലോകത്ത് ചർച്ചയായിട്ടുണ്ട്.
ഒടുവിൽ നടി ദിവ്യ പിള്ളയും ജിപിയും വിവാഹിതരായി എന്ന് വരെ വാർത്ത എത്തിയിരുന്നു. ഇരുവരും വിവാഹിതരായത് പോലുള്ള ചിത്രം പ്രചരിച്ചതായിരുന്നു ഇതിന് കാരണം.
എന്നാൽ ഇത് വെറും ഒരു ഷൂട്ടിന്റെ ഭാഗമാണെന്ന് വെളിപ്പെടുത്തി ജിപിയും ദിവ്യപിള്ളയും രംഗത്ത് എത്തിയതോടെ അതും അവസാനിച്ചു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുന്നത് ബാച്ചിലറായ ജിപിയുടെ വിവാഹ കാര്യം തന്നെയാണ്.
ജിപിയുമായി ബന്ധപ്പെട്ട് ഒരു പ്രണയ കഥയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ ജിപി അവതാരകനായിരിക്കെ മത്സരാർത്ഥി ആയിരുന്നു ദിൽഷ പ്രസന്നൻ. പരിപാടിയിൽ ദിൽഷയെ കാണുമ്പോഴൊക്കെ ജിപി ഒരു നാണമൊക്കെ പ്രകടിപ്പിച്ചിരുന്നു.
ഇതോടെ ജിപിയും ദിൽഷയും തമ്മിൽ എന്തോ ഉണ്ടെന്ന് പ്രേക്ഷകരും വിശ്വസിച്ചു. ഇപ്പോൾ ആ പഴയ കഥ വീണ്ടും ചിലർ കുത്തിപ്പൊക്കി രംഗത്ത് എത്തിയിരിക്കുകയാണ്. ബിഗ്ബോസ് മലയാളം നാലാം സീസണിൽ ദിൽഷ മത്സരാർത്ഥിയായി വന്നത് മുതലാണ് ജിപിയെ ചേർത്തുള്ള കഥകൾ വീണ്ടും പ്രചരിക്കാൻ ആരംഭിച്ചത്.
ഡി ഫോർ ഡാൻസിലെ ജിപി ദിൽഷ കോംപോ പരിപാടി കൊഴിപ്പിക്കാനായുള്ളതായിരുന്നു. ഡിഫോർ ഡാൻസ് ഷോയ്ക്ക് പിന്നാലെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്പെഷ്യൽ ടാലന്റ് ഷോയായ ഡെയർ ദി ഫിയർ ആർക്കുണ്ട് ഈ ചങ്കുറ്റം എന്ന ഷോയിലും അവതാരകനായി എത്തിയത് ജീപിയായിരുന്നു.
ദിൽ ആ ഷോയിലും പങ്കെടുക്കാനായി എത്തിയിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയ പരീക്ഷണം നടത്തിയ ശേഷമാണ് ദിൽഷ ഇപ്പോൾ നാലാം സീസൺ ബിഗ്ബോസിൽ എത്തിയിരിക്കുന്നത്. ദിൽഷ ഷോയിൽ എത്തിയപ്പോൾ ജിപി ആശംസ അറിയിച്ചിരുന്നുവെന്നും പറയുന്നു.
എന്നാൽ ഈ പ്രണയ ഗോസിപ്പുകൾ സത്യമല്ലെന്ന നിരാശയും ചിലർക്കുണ്ട്. കല്യാണമെന്ന നല്ലകാര്യം ഇപ്പോഴൊന്നും സംഭവിക്കാൻ ഇടയില്ലെന്നാണ് അടുത്തിടെ കൂടി ജീപി പറഞ്ഞിട്ടുള്ളത്. തന്റെ വിവാഹം ആയാൽ താൻ നേരിട്ട് അറിയിക്കുന്നതാണ് ഗോസിപ്പുകാർക്ക് കൊത്താൻ കൊടുക്കില്ല.
മാത്രമല്ല തനിക്കിപ്പോൾ ശരിക്കും കല്യാണം കഴിക്കാനുള്ള മൂഡ് ഇല്ല എന്നും സമയം ആകുമ്പോൾ ആളെ ഞാൻ തന്നെ പരിചയപ്പെടുത്താം എന്നും ജിപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.