ഞാനും അമ്പലത്തിലെ പൂജാരിയുമായി കടുത്ത പ്രണയം ആയിരുന്നു, മുസ്ലീം കുടുംബം ആണെങ്കിലും മതം വീട്ടിൽ പ്രശ്നമല്ലായിരുന്നു, പക്ഷേ പിന്നെ സംഭവിച്ചത്: ആദ്യ പ്രണയത്തെ കുറിച്ച് ലക്ഷ്മിപ്രിയ

244

വർഷങ്ങളായി മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ലക്ഷ്മി പ്രിയ സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമായിരുന്നു.

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ മലയാളം നാലാം പതിപ്പിലെ മത്സരാർത്ഥിയുമാണ് ഇപ്പോൾ ലക്ഷ്മി പ്രിയ. ഇപ്പോൾ ഇതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

Advertisements

താൻ മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. ഹിന്ദു മത വിശ്വാസത്തോടുള്ള താത്പര്യം വളരെ ചെറുപ്പം മുതൽ ഉണ്ടായിരുന്ന കുട്ടിയായിരുന്നു താൻ. അതിനാൽ ഒരു പൂജാരിയെ തന്നെയാണ് ആദ്യമായി പ്രേമിച്ചതെന്നുമാണ് നടി പറയുന്നത്.

ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ:

മത സൗഹാർദമുള്ള നാടാണ് ഞങ്ങളുടേത്. അവിടെ എല്ലാവർക്കും അമ്പലത്തിൽ എല്ലാം പോകാം. അങ്ങനെ ഞാൻ എന്റെ എട്ടാം ക്ലാസ് മുതൽ അമ്പലത്തിൽ പോകുമായിരുന്നു. അവിടെ വച്ചാണ് അയാളെ കണ്ടത്. അമ്പലത്തിലെ പൂജാരിയായിരുന്നു.

Also Read
ആ വിവാഹവാർത്ത കൊടുത്തതിന്റെ പേരിൽ അന്ന് ജയഭാരതി വക്കീൽ നോട്ടീസ് അയച്ചു ; ദേഷ്യപ്പെട്ട താരത്തെ അനുനയിപ്പിച്ചതിനെ കുറിച്ചും പുതിയൊരു സൗഹൃദം ഉടലെടുത്തതിനെ കുറിച്ചും കലൂർ ഡെന്നീസ്

എന്നും അമ്പലത്തിൽ പോയി പോയി, ഞങ്ങൾ പ്രണയത്തിലായി. എന്റെ എല്ലാ കാര്യങ്ങളും ഞാൻ എന്റെ അപ്പച്ചിയോട് തുറന്ന് പറയും. അങ്ങനെ ഈ പ്രണയവും പറഞ്ഞിരുന്നു. വീട്ടിൽ മതം വലിയ പ്രശ്‌നം ഒന്നും അല്ലാത്തത് കൊണ്ട് ഞങ്ങളുടെ പ്രണയം വളരെ നല്ല രീതിയിൽ മുന്നോട്ട് പോയി.

അദ്ദേഹത്തിന് ഒരു സൈക്കിൾ ഉണ്ടായിരുന്നു. ആ സൈക്കിളും തള്ളി അദ്ദേഹവും, കൂടെ ഞാനും ഒരുപാട് നടന്നിട്ടുണ്ട്. ഒരിക്കൽ ഞാൻ നടന്ന് വരുമ്പോൾ അദ്ദേഹം സൈക്കിളും തള്ളിക്കൊണ്ട് പോകുന്നു. കൂടെ ഒരു ചേട്ടനും ഉണ്ട്. ഞാൻ പുറകിൽ നിന്ന് അദ്ദേഹത്തെ വിലിച്ചു.

അദ്ദേഹം ഒന്ന് തിരിഞ്ഞ് നോക്കി സൈക്കിളും എടുത്ത് പോയി. പിന്നാലെ ഓടി വിളിച്ചുവെങ്കിലും സൈക്കിൾ നിർത്താതെ അവരങ്ങ് പോയി. അതെനിക്ക് വലിയ അപമാനം ആയി. അതോടെ ഇനി ഈ ബന്ധം വേണ്ട എന്ന് ഞാൻ ഉറപ്പിച്ചു.

Also Read
ഞാൻ നിങ്ങളെ എല്ലാവരെയും നന്നായി നോക്കി, എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും ഇതുപോലെ ഭക്ഷണം ഉണ്ടാക്കി തരില്ല : ടാസ്‌ക്കിൽ വിജയിയ്ക്കാൻ പറ്റാതെ ലക്ഷ്മിപ്രിയ പറഞ്ഞതിനെ ട്രോളി സോഷ്യൽ മീഡിയ

എന്നാൽ പിന്നീട് ആണ് അദ്ദേഹം പറയുന്നത്, അത് അദ്ദേഹത്തിന്റെ സ്വന്തം ചേട്ടനായിരുന്നു. ബ്രാഹ്മണനായ അദ്ദേഹം ഒരു മുസ്ലീം കുട്ടിയെ പ്രണയിക്കുന്ന കാര്യം കുടുംബത്തിൽ പറഞ്ഞിട്ടില്ല. അതു കൊണ്ടാണ് അന്ന് കേൾക്കാത്ത ഭാവം പോയത് എന്ന്.

പക്ഷെ അതൊന്നും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. പ്രണയം വേണ്ട എന്ന് ഞാൻഅറത്തുമുറിച്ചു പറഞ്ഞു. അദ്ദേഹം പിന്നീട് താടിയും മുടിയുമൊക്കെ നീട്ടി. എന്നെ വിശ്വസിപ്പിയ്ക്കാൻ ഒരുപാട് നടന്നിരുന്നു. അപ്പച്ചിയോട് എല്ലാം വന്ന് സംസാരിച്ചു.

പക്ഷെ ഞാൻ എന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. ഇപ്പോൾ അദ്ദേഹം എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണെന്നും ലക്ഷ്മി പ്രിയ പറയുന്നു. ഇപ്പോൾ വിവാഹിതയും ഒരുകുട്ടിയുടെ അമ്മയുമാണ് ലക്ഷ്മി പ്രിയ.

Advertisement