നിങ്ങളീ ലോകത്തില്ലെന്ന് വിശ്വസിക്കാൻ എനിക്കാകുന്നില്ല, ഹോ നെഞ്ചുപൊട്ടുന്ന വേദന: ആദ്യ കാഴ്ചയിൽ ഇഷ്ടം തോന്നിയ നടന്റെ അവസാന സിനിമ കാണാൻ എത്തി സുരഭിലക്ഷ്മി

374

കന്നട സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് ചിരഞ്ജീവി സർജ, പുനീത് രാജ്കുമാർ, എന്നിവരുടെ വേർപാട് പോലെ നടൻ സഞ്ചാരി വിജയിയും അന്തരിച്ചത്. മുപ്പത്തിയേഴ് വയസുകാരനായ വിജയ് കഴിഞ്ഞ വർഷം ജൂൺ പതിനഞ്ചിനാണ് ഒരു ബൈക്ക് അപകടത്തിൽ മ രി ക്കു ന്നത്. ബാംഗ്ലൂരുവിലൂടെ അർദ്ധരാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച വിജയ് നിയന്ത്രണം നഷ്പ്പെട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വീഴുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ താരത്തിന് ആദ്യം മസ്തിഷ്‌ക മ ര ണം സംഭവിച്ചു. ഇതോടെ താരത്തിന്റെ ഏഴ് അവയവങ്ങൾ ദാനം ചെയ്തിരുന്നു. അതേ സമയം അടുത്തിടെ സഞ്ചാരി വിജയിയെ കുറിച്ച് നടി സുരഭി ലക്ഷ്മി സംസാരിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അവസാന ചിത്രം ബാംഗ്ലൂരിൽ പോയി കണ്ടിരിക്കുകയാണ് നടി.

Advertisements

അവിടെ തന്നെ പോയി സിനിമാ കാണാനുള്ള കാരണത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സുരഭി പറയുന്നത്. മാത്രമല്ല അദ്ദേഹം ഈ ലോകത്ത് ഇല്ലെന്നുള്ളത് വിശ്വസിക്കാൻ കഴിയില്ലെന്നും നടി പറയുന്നു.

Also Read
എമ്പുരാനിൽ ശക്തമായ വേഷത്തിൽ ദുൽഖർ സൽമാനും? പൃഥ്വിരാജ് പറയുന്നത് കേട്ടോ

സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

വിജയ് നിങ്ങളീ ലോകത്തില്ല എന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പോഴും ആകുന്നില്ല, പലപ്പോഴായി നമ്മൾ പ്ലാൻ ചെയ്ത കൂടിക്കാഴ്ച ഇങ്ങനെ ആയിരിക്കും എന്ന് ഒരിക്കലും കരുതിയില്ല. എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഇന്ന് ബാംഗ്ലൂരിൽ എത്തി ‘തലദണ്ട’ എന്ന അങ്ങയുടെ അവസാന ചിത്രത്തിന്റെ ആദ്യ ഷോ കാണണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു.

കാരണം ഇന്നവിടെ എത്തിയവരെല്ലാം നിങ്ങളുടെ പ്രിയപെട്ടവരാണ്, അവരുടെ ഇടയിലൂടെ നടന്നപ്പോൾ അവിടെ നിറയെ നിങ്ങൾ ഉള്ളതു പോലെ. പ്രിയപ്പെട്ട വിജയ് നിങ്ങൾ എന്നെ വീണ്ടും വിസ്മയിപ്പിച്ചരിക്കുന്നു. സഞ്ചാരി വിജയ് എന്ന നടനിൽ നിന്നും നാൻ അവനല്ല അവളു എന്ന ചിത്രത്തിൽ മികച്ച നടനുള്ള ദേശീയ അവർഡിന് അർഹനാക്കിയ മതേശൻ ഇപ്പോൾ തലദണ്ട യിലെ കുന്നഗൗട.

ഈ രണ്ടു കഥാപാത്രത്തിലേക്കുമുള്ള അങ്ങയുടെ പകർന്നട്ടം എന്തൊരു അത്ഭുമാണ്. ഹോ നെഞ്ചുപൊട്ടുന്ന വേദനയോടെ ആണ് സിനിമ കണ്ടു തീർത്തത്. വിജയ് എനിക്കുറപ്പുണ്ട് ഇത് മറ്റൊരു അടയാളപ്പെടുത്തലാണ്. വെല്ലുവിളിയർന്ന ഈ കഥാപാത്രത്തെ അങ്ങേക്ക് സമ്മാനിച്ച ഡയറക്ടർ പ്രവീൺ കൃപകർ സാറിന.. എപ്പോഴും മറ്റുള്ളവരെ സഹായിക്കണം എന്നുള്ള മനസായിരുന്നു നിങ്ങൾക്ക്.

മരണത്തിലും അങ്ങിനെ തന്നെ, ഏഴു പേരിലൂടെ ഈ ലോകത്തു നിങ്ങൾ ജീവിച്ചിരിക്കുന്നു, ജീവിത യാത്രയിൽ എപ്പോഴെങ്കിലും അവരിലൂടെ നമുക്ക് നേരിൽ കാണാമെന്നമെന്ന പ്രതീക്ഷയോടെ എന്ന് പറഞ്ഞു കൊണ്ടായിരുന്നു സുരഭി ലക്ഷ്മി കുറിപ്പ് അവസാനിപ്പിച്ചത്.

Also Read
മേത്തച്ചിമാർക്ക് കല വഴങ്ങില്ല എന്ന കമന്റ് പറഞ്ഞ കൂട്ടുകാരൻ ഇന്നും ബ്ലോക്ക് ലിസ്റ്റിലാണ്, ആ വാശിക്ക് ഭരതനാട്യം വീണ്ടും ഉഷാറാക്കിയെന്നും ഫൗസിയ കളപ്പാട്ട്

അതേ സമയം അടുത്തിടെ ഒരു അഭിമുഖത്തിൽ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നിയ നടനെ കുറിച്ച് സുരഭിയോട് ചോദിച്ചിരുന്നു. അങ്ങനെ ചോദിച്ചാൽ ഇഷ്ടം പോലെയുണ്ട്. എങ്കിലും ‘ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടൻ എന്ന് തോന്നിയ ഒരാളുണ്ടെന്ന് നടി വെളിപ്പെടുത്തി. തനിക്ക് തോന്നിയ ഇഷ്ടത്തെ പ്രണയം എന്നൊന്നും പറയാൻ സാധിക്കില്ല. എങ്കിലും ഒരു ക്രഷ് ആണ് തോന്നിയത്.

അത് കന്നട നടൻ സഞ്ചാരി വിജയ് ആണ്. ആദ്യ കാഴ്ചയിൽ ആയിരുന്നില്ല, അദ്ദേഹത്തിന്റെ ഒരു സിനിമ കണ്ടപ്പോഴാണ് ഇഷ്ടം തോന്നിയത്. പക്ഷേ അദ്ദേഹം ഒരു ആക്സിഡന്റിൽ മരിച്ചത് കൊണ്ട് ഇതുവരെ നേരിൽ കാണാൻ സാധിച്ചിട്ടില്ലെന്നും പകരം ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെന്നുമാണ് സുരഭി പറഞ്ഞത്.

Advertisement