വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്ന മലയാളികൾക്ക് സുപരിചിതനായ അവതാരകനാണ് ജീവ ജീവ ജോസഫ്.. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ജീവ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്.
സുഹൃത്തിനൊപ്പം അവതാരകർക്കുള്ള ഓഡിഷനിൽ പങ്കെടുക്കാൻ പോയ ജീവ ആകസ്മികമായി വേദിയിൽ എത്തുകയും ഒടുവിൽ ഫലം വന്നപ്പോൾ ജീവ സെലക്ടാകുകയായിരുന്നു. സ്വതസിദ്ധമായ സംസാര ശൈലി തന്നെയാണ് ജീവയുടെ പ്ലസ് പോയിന്റ്.
ജീവയ്ക്ക് പിന്നാലെ ഭാര്യയും മോഡലുമൊക്കെയായ അപർണയും അവതാരകയായി എത്തിയിരുന്നു. ജീവയുടെ ഭാര്യയായ അപർണ്ണ എയർഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപർണ്ണ. അപർണയും ആദ്യം അവതാരക ആയിരുന്നു.
ഇപ്പോൾ മലയാളം മിനിസ്ക്രീനിൽ വളരെയധികം തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റി ദമ്പതികളായി മാറിയിരിക്കുകയാണ് ജീവയും അപർണ തോമസും. സീ കേരളം ചാനലിലെ തന്നെ മിസ്റ്റർ ആന്റ് മിസിസ് എന്ന ഷോയാണ് ഇരുവരും ഒരുമിച്ച് അവതരിപ്പിച്ചത് ഷോ സൂപ്പർ ഹിറ്റായിരുന്നു.
സൂര്യ മ്യൂസിക്കിൽ നിന്നാണ് ജീവ സരിഗമപ കേരളം എന്ന റിയാലിറ്റിഷോയുടെ ഭാഗമായത്. ജീവയും അപർണയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യങ്ങളാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിൽ ഇരുവരും പങ്കുവെക്കാറുമുണ്ട്. അടുത്തിടെ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ ബിക്കിനി പോലുള്ള വസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ അപർണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ സദാചാര കമന്റുകളും ഫോട്ടോയ്ക്ക് വരാൻ തുടങ്ങി. സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജീവ ഇപ്പോൾ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ജീവയുടെ തുറന്നു പറച്ചിൽ. കാര്യങ്ങൾ കാണുന്ന രീതിയിൽ ഉള്ള വ്യത്യാസമാണ് ഇത്തരം കമന്റുകൾക്ക് കാരണം. ഞാനും ഭാര്യയും കൂടെ ടൂർ പോകുമ്പോൾ അവൾ അവൾക്കിഷ്ടമുള്ള വസ്ത്രം ഇടുന്നു.
ആ കോസ്റ്റ്യൂമിനെ കമന്റ് ചെയ്യാനാണ് എല്ലാവർക്കും താൽപര്യം. ഒരു ഭർത്താവിനില്ലാത്ത എന്ത് ദണ്ണമാണ് നാട്ടുകാർക്ക് ഉണ്ടാകുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല. നിങ്ങളുടെ സ്വകാര്യത നിങ്ങൾ കണ്ടാൽപ്പോരെ എന്നാെക്കെ ചിലർ ചോദിക്കാറുണ്ട്. ഞങ്ങളുടെ സ്വകാര്യത ഞങ്ങൾ നാട്ടുകാരെ കാണിച്ചിട്ടില്ല. ഇത്തരക്കാരുടെ വിചാരം ഇവരെന്തോ കണ്ടുപിടിച്ചെന്നാണ്.
നാട്ടുകാർ എന്ത് കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നോ അത് മാത്രമെ ഞങ്ങൾ ഇതുവരെ പങ്കുവെച്ചിട്ടുള്ളൂ. ഭാര്യയോട് അങ്ങനെ ചെയ്യരുത്. ഇങ്ങനെ ചെയ്യരുത് എന്നൊന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്ന ഭർത്താവല്ല ഞാൻ. അങ്ങനൊരു ഭർത്താവാകാൻ താൽപര്യവുമില്ല. വസ്ത്രധാരണത്തിന് എല്ലാവർക്കും സ്വാതന്ത്രമുണ്ട്. എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവൾ ധരിക്കട്ടെ വേറാരും അതിൽ ഇടപെടണ്ട എന്നും ജീവ പറഞ്ഞു.
അതേ സമയം ഇപ്പോൾ അവതാരകൻ എന്നതിൽ ഉപരി നടനായും ജീവ മാറി കഴിഞ്ഞു. ജസ്റ്റ് മാരീഡ് തിങ്സ് എന്ന വെബ് സീരിസിലൂടെ അഭിനയം ആരംഭിച്ച ജീവ ശേഷം അനൂപ് മേനോൻ നായകനായ 21 ഗ്രാംസ് എന്ന ത്രില്ലറിലും ശ്രദ്ധേയമായ വേഷം ചെയ്തു. ബിബിൻ കൃഷ്ണ സംവിധാനവും തിരക്കഥയും നിർവഹിച്ച ചിത്രമാണ് 21 ഗ്രാംസ്.
Also Read
കാവ്യാ മാധവൻ വന്നതോടെ ദിലീപിന്റെ ക്യാരക്ടർ തന്നെയങ്ങ് മാറി; വെളിപ്പെടുത്തൽ
റിലീസിന് ശേഷം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. സസ്പെൻസും, മിസ്റ്ററിയും, ട്വിസ്റ്റുകളും നിറഞ്ഞ സിനിമയാണ് 21 ഗ്രാംസ്. സിനിമയിൽ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, മാനസ രാധാകൃഷ്ണൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.എൻ റിനീഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.