വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരസുന്ദരിയായിരുന്നു നടി മിത്രാ കുര്യൻ. മലയാളത്തിലും തമിഴിലും ആയി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാകാൻ മിത്രാ കുര്യന് കഴിഞ്ഞിരുന്നു. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും മിത്രയ്ക്ക് വെളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നു.
കൊച്ചി സ്വദേശിനിയായ മിത്രയുടെ യഥാർത്ഥ പേര് ഡൽമാ കുര്യൻ എന്നാണ്. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻ താരയുടെ ബന്ധു കൂടിയാണ് മിത്രാ കുര്യൻ. സൂര്യൻ സട്ട കല്ലൂരി എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു മിത്ര കുര്യന്റെ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം. ബോഡിഗാർഡ് എന്ന സിദ്ധിഖ് ചിത്രത്തിലൂടെ ആണ് മിത്ര മലയാളത്തിൽ ശ്രദ്ധ നേടുന്നത്. നയൻതാരയ്ക്ക് ഒപ്പമായിരുന്നു ഈ ചിത്രത്തിൽ മിത്രാകുര്യൻ എത്തിയത്.
ബോഡിഗാർഡിന്റെ തമിഴ് പതിപ്പിലും മിത്ര അഭിനയിച്ചിരുന്നു. മലയാളത്തിൽ ചെയ്ത അതേ വേഷം തന്നെയാണ് തമിഴിലും താരം കൈകാര്യം ചെയ്തത്. ഗുലുമാൽ ദ എസ്‌കേപ്പ് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും മികച്ചതായിരുന്നു.
ജയസൂര്യയും കുഞ്ചാക്കോ ബോബനും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു. ഇത്രയൊക്കെ ശ്രദ്ധേയ സിനിമകൾ അഭിനയിച്ചിട്ടുപോലും തുടർന്നങ്ങോട്ട് മിത്രാ കുര്യന്റെ സിനിമാ ജീവിതത്തിൽ കൂടൂതൽ മികച്ച അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
അതേ സമയം വിവാഹ ശേഷം സിനിമാ ലോകത്തു നിന്നും വിട്ടു നിൽക്കുകയാണ് മിത്രാ കുര്യൽ. അതേ സമയം മിത്ര നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിയിരിക്കുന്നത്. എന്ത് കൊണ്ടാണ് നല്ല കഥാപാത്രങ്ങൾ മിത്രക്ക് ലഭിച്ചിട്ടും സിനിമ മേഖലയിൽ തുടരാനാവാഞ്ഞത് എന്ന ചോദ്യത്തിനുള്ള മിത്രയുടെ ഉത്തരമാണ് വൈറൽ ആയത്.
സിനിമ ലോകത്തു പലരുടെയും സ്വാർത്ഥ താല്പര്യങ്ങൾക്കു നിന്ന് കൊടുക്കേണ്ടി വരും. പല കാര്യങ്ങൾക്കും വഴങ്ങി കൊടുക്കേണ്ടി വരും. കൂടാതെ ധാരാളം സ്ത്രീകൾ ഈ മേഖലയിൽ ചൂഷണപ്പെടേണ്ടി വരുന്നുണ്ട്. അഡ്ജസ്റ്റുമെന്റുകൾ ചെയ്യാൻ താൻ താല്പര്യപ്പെട്ടിരുന്നില്ല എന്നതാണ് ഒരു പരിധി വരെ തനിക്ക് സിനിമയിൽ അവസരം കുറയാനുണ്ടായ സാഹചര്യം എന്ന് മിത്ര പറയുന്നു.
മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് തന്റെ ശരീരവും വ്യക്തിതവും അടിയറവ് വെക്കാൻ താൻ തയ്യാറായിരുന്നില്ല. അത് കൊണ്ട് തന്നെയാണ് തനിക്കു പിന്നീട് അവസരങ്ങൾ ലഭിക്കാഞ്ഞതെന്നും മിത്ര തുറന്നു പറയുന്നു.