ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർതാരങ്ങളുടെ പട്ടികയിൽ ഇടംനേടിയ മുൻതാരങ്ങളിൽ ഒരാൾ ആയിരുന്നു അക്ഷയ് ഖന്ന. ബോളിവുഡിലെ താരകുടുംബത്തിൽ നിന്നും കടന്നു വന്ന താരം സിനമാ ലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുത്തിരുന്നു.
ബോളിവുഡിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ വിനോദ് ഖന്നയുടെ മകനാണ് അക്ഷയ് ഖന്ന. 1997 ൽ പുറത്തിറങ്ങിയ ഹിമാലയ പുത്ര എന്ന സിനിമയിലൂടെയായിരുന്നു അക്ഷയ് ഖന്നയുടെ അരങ്ങേറ്റം. പിന്നീട് ഐശ്വര്യ റായ്ക്കൊപ്പം അഭിനയിച്ച താൽ ആണ് അക്ഷയ് ഖന്നയെ താരമാക്കി മാറ്റിയത്.
തന്റെ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയാണ് അക്ഷയ് ഖന്ന കയ്യടി നേടിയത്. ദിൽ ചാഹ്താ ഹെ പോലുള്ള സിനിമകളിലെ അക്ഷയ് ഖന്നയുടെ പ്രകടനം ഇന്നും ആരാധകരെ വിസ്മയിപ്പിക്കുന്നത്. സൽമാൻ ഖാനെ പോലെ ഇന്നും അവിവാഹിതനായി തുടരുന്ന ബോളിവുഡ് താരങ്ങളിൽ ഒരാളാണ് അക്ഷയ് ഖന്ന.
എന്നാൽ ഒരിക്കൽ അക്ഷയ് ഖന്ന വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരിൽ ഒരാളായ കരിഷ്മ കപൂറിനെയായിരുന്നു അക്ഷയ് വിവാഹം കഴിക്കാനിരുന്നത്്. ബോളിവുഡിലെ രണ്ട് മുൻനിര താരങ്ങൾ തമ്മിലും രണ്ട് വലിയ താര കുടുംബങ്ങൾ തമ്മിലുമുളള കൂടിച്ചേരലായി മാറേണ്ടതായിരുന്നു ആ വിവാഹം.
എന്നാൽ അക്ഷയ് കുമാറും കരിഷ്മയും തമ്മിലുള്ള വിവാഹം നടന്നില്ല. മാധ്യമങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും എല്ലാം എന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന വ്യക്തിയാണ് അക്ഷയ് ഖന്ന. എന്നാൽ അക്ഷയ് ഖന്ന സൂപ്പർ താരവും താരപുത്രിയുമായ കരിഷ്മയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അക്ഷയും കരിഷ്മയും തമ്മിലുള്ള വിവാഹത്തിന് കരിഷ്മയുടെ അച്ഛൻ രൺദീർ കപൂറിനും സമ്മതമായിരുന്നു. വിവാഹത്തെക്കുറിച്ച് അദ്ദേഹം അക്ഷയ് ഖന്നയുമായി സംസാരിക്കാനും തയ്യാറായിരുന്നു. എന്നാൽ കരിഷ്മയുടെ അമ്മ ബബിതയ്ക്ക് ഈ ബന്ധത്തിൽ താൽപര്യം ഉണ്ടായിരുന്നില്ല.
അജയ് ദേവ്ഗണുമായുള്ള പ്രണയ തകർച്ചയ്ക്ക് പിന്നാലെ അക്ഷയ് ഖന്നയുമായി പ്രണയത്തിലായിരുന്നു ഈ സമയം കരിഷ്മ. തന്റെ കരിയറിന്റെ പീക്കിലായിരുന്നു കരിഷ്മ അപ്പോൾ. വിവാഹം മകളുടെ കരിയറിനെ ബാധിക്കുമോ എന്നായിരുന്നു അമ്മയുടെ ആശങ്ക. ഇതോടെയാണ് ഈ വിവാഹം നടക്കാതെ പോയത്. എന്നും തന്റെ വ്യക്തിജീവിതത്തെ സ്വകാര്യമാക്കി നിർത്താൻ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് അക്ഷയ്.
അതുകൊണ്ട് തന്നെ താരം പ്രണയത്തെക്കുറിച്ച് എവിടേയും സംസാരിച്ചിരുന്നില്ല. എന്നാൽ ഒരിക്കൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ടാണ് അവിവാഹിതനായി തുടരുന്നതെന്ന് അക്ഷയ് വെളിപ്പെടുത്തിയിരുന്നു. ഞാൻ വിവാഹം കഴിക്കുമെന്ന് തോന്നുന്നില്ല. വിവാഹ ജീവിതം എനിക്ക് ചേരില്ല. കമ്മിറ്റ്മെന്റിനൊന്നും പറ്റുന്ന ആളല്ല ഞാൻ എന്നല്ല.
ജീവിതരീതി തന്നെ മാറുന്നൊന്നാണ് വിവാഹം. വിവാഹം എല്ലാം മാറ്റിമറയ്ക്കും. പക്ഷെ എന്റെ ജീവിതത്തിന്റെ നിയന്ത്രണം എനിക്ക് തന്നെ വേണം. നമ്മളുടെ ജീവിതം മറ്റൊരാളുമായി പങ്കിടുമ്പോൾ അതിന്റെ നിയന്ത്രണവും നഷ്ടമാകും. പരസ്പരം നിയന്ത്രണവും കൈമാറണം എന്നായിരുന്നു അക്ഷയ് ഖന്ന പറഞ്ഞത്.
അതേ സമയം അക്ഷയ് ഖന്നയുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം കരിഷ്മ കപൂർ നടൻ അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയായിരുന്നു. ഈ പ്രണയം വിവാഹ നിശ്ചയം വരെ എത്തുകയും ചെയ്തിരുന്നു. എന്നാൽ വിവാഹത്തിന് തൊട്ട് മുമ്പ് ഇരുവരും പിരിയുകയായിരുന്നു. തുടർന്ന് കരിഷ്മ ബിസിനസുകാരൻ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചു. എന്നാൽ ബോളിവുഡിനെ പിടിച്ചുലച്ച വിവാഹ മോചന കേസിലൂടെ ഇരുവരും പിരിയുകയായിരുന്നു.
Also Read
മമ്മൂട്ടിയുടെ ആ സിനിമയുടെ സ്ക്രിപ്റ്റ് മോഹൻലാലിന്റെ ലൊക്കേഷനിൽ, അന്ന് സംഭവിച്ചത് ഇങ്ങനെ