മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയ്യ ബിഗ് ബോസ് സീസൺ 4 മലയാളം തുടക്കത്തിൽ തന്നെ ആരാധകരുടെ പ്രിയ ഷോയായി മാറുകയാണ്. സീസൺ 4ൽ മൽസരാർത്ഥികളായി താരങ്ങളെ പോലെ തന്നെ പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ മികച്ച സ്വീകാര്യതയാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. താരങ്ങളെക്കാൾ സോഷ്യൽ മീഡിയ യിൽ ചർച്ചയായിരിക്കുന്നത് ബിബി ഹൗസിലെ ന്യൂഫെയിസുകളെ കുറിച്ചാണ്. മികച്ച മത്സരം കാഴ്ചവ യ്ക്കുന്നവരെ പിന്തുണയ്ക്കുന്ന രീതിയാണ് നിലവിൽ പ്രേക്ഷകരുടെ ഇടയിൽ നിന്ന് കാണുന്നത്.
Also Read
അത് പുറത്ത് വന്നാൽ മലയാള സിനിമയിലെ പല വിഗ്രഹങ്ങളും വീണുടയും: തുറന്നടിച്ച് പാർവതി തിരുവോത്ത്
കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമാകും ഈ ഷോയെന്നുള്ള സൂചനയും നൽകുന്നുണ്ട്. ബിഗ് ബോസ് സീസൺ 4ലെ പുതുമുഖമാണ് ശാലിനി നായർ. മോഡലും അവതാരകയുമാണ്. ഒരുപിടി ഗ്രഹവും പ്രതീക്ഷയുമായിട്ടാണ് ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയാണ് ശാലിനി നായർ.
ഇപ്പോഴിത ബിഗ് ബോസ് റിയാലിറ്റി ഷോയിലേയ്ക്ക് വരാനുള്ള കാരണം വെളിപ്പെടുത്തുകയാണ് ശാലിനി. ബിഗ് ബോസ് മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മകന് വേണ്ടിയാണ് ബിഗ് ബോസ് ഷോയിൽ എത്തിയിരിക്കുന്നതെന്നാണ് ശാലിനി പറയുന്നത്.
മകനെ കുറിച്ച് അധികം പറഞ്ഞിട്ടില്ലെന്നും ബിഗ് ബോസിലാണ് മകനെ കുറിച്ച് കൂടുതൽ പറയുന്നതെന്നും ശാലിനി പറഞ്ഞു. ഒപ്പം തന്നെ മകനെ മിസ് ചെയ്യുന്നതായും താരം കൂട്ടിച്ചേർത്തു. ഇത്രയും കാലം മകനെ കുറിച്ച് അധികം ആരോടും സംസാരിക്കാത്തതിന്റെ കാരണവും ശാലിനി പറഞ്ഞു.
മകന് ഒന്നര വയസ്സള്ളപ്പോഴായിരുന്നു എന്റെ വിവാഹ മോചനം. തിരികെ വീട്ടിൽ എത്തിയ ശേഷം പലരും പല തരത്തിൽ സംസാരിക്കുകയുണ്ടായി. ബന്ധുക്കളിൽ ചിലർ വിളിച്ച് ഉപദേശിച്ചു. പിന്നീട് മകനെ കുറിച്ച് എവിടെയെങ്കിലും പറയുമ്പോൾ, ഞാൻ വിവാഹ മോചിതയാണെന്നും പറയേണ്ടി വന്നു. അതിന്റെ പേരിൽ പലരും പലതും സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് മകനെ കുറിച്ചുള്ള കാര്യങ്ങൾ ഞാൻ മറച്ചു വയ്ക്കാൻ തുടങ്ങിയത്.
അങ്ങനെ അവസാനം ഇന്ന് ബിഗ്ഗ് ബോസ് ഉദ്ഘാടന ദിവസമാണ് ആദ്യമായി ഞാൻ എന്റെ ഉണ്ണി കുട്ടനെ കുറിച്ച് വെളിപ്പെടുത്തിയത്. ആദിത്യൻ എന്നാണ് യത്ഥാർഥ പേര്. ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഞാൻ സ്റ്റാർ ആയാലും ഇല്ലെങ്കിലും, എന്നിലൂടെ ഉണ്ണികുട്ടൻ സ്റ്റാർ ആകണം എന്നതാണ് എന്റെ ആഗ്രഹം.
ഈ നൂറ് ദിവസം ഞാൻ ഏറ്റവും അധികം മിസ്സ് ചെയ്യുന്ന മകനെ ആയിരിക്കും എന്നും ശാലിനി പറഞ്ഞു. വളരെ വൈകാരികമായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ സജീവമാണ ശാലിനി. വിജെ ശാലിനി എന്നാണ് സോഷ്യൽ മീഡിയയിലെ പേര്.
അവതാരക എന്നതിനോടൊപ്പം അഭിനയത്തിലും താൽപര്യമുണ്ട്. ബിഗ് ബോസ ഷോയെ വലിയൊരു അവസരമായിട്ടാണ് കാണുന്നത്. ഹൗസിൽ പ്രവേശിക്കുന്നതിന് മുമ്പ് ശാലിനി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് തനിക്ക് മുന്നിൽ തുറന്ന് നൽകിയിരിക്കുന്ന അവസരത്തെ കുറിച്ചാണ് പറഞ്ഞത്.
എന്നാൽ വീഡിയോ സന്ദേശത്തിൽ ബിബി ഷോയെ കുറിച്ച് പേര് എടുത്ത് പറഞ്ഞിട്ടില്ല. ശാലിനിയുടെ എൻട്രിയ്ക്ക് ശേഷമാണ് തരത്തിന്റെ വാക്കുകൾ വൈറൽ ആവാൻ തുടങ്ങിയത്. എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത, കൂടെയുണ്ടായ എല്ലാവർക്കും നന്ദി അറിയിക്കുകയാണ്. എന്റെ ജീവിതത്തിൽ ഒരു നല്ല കാര്യം നടക്കാൻ പോവുകയാണ്. കൂടുതലൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. എല്ലാവരും സപ്പോർട്ട് ചെയ്യുക എന്നായിരുന്നു ശാലിനി നായർ പറഞ്ഞത്.