വളരെ ചെറുപ്പത്തിൽത്തന്നെ രണ്ട് വിവാഹം, നരകതുല്യമായ അനുഭവങ്ങൾ ; പ്രതിസന്ധികളിൽ പോരാടി സ്വപ്നം കണ്ട ജീവിതം കൈപ്പിടിയിലൊതുക്കിയ വ്യക്തിത്വം : ബിഗ് ബോസ് ഹൗസിൽ ഇത്തവണ ജാസ്മിൻ എം മൂസയും

222

മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 4 ന് തുടക്കമായിരിയ്ക്കുകയാണ്. ഹിന്ദിയിൽ ആരംഭിച്ച ഷോ 2018 ൽ ആണ് മലയാളത്തിൽ തുടങ്ങിയത്.

മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ ഷോയ്ക്ക് കഴിഞ്ഞിരുന്നു. 2020 ൽ രണ്ടാം സീസണും തൊട്ടടുത്ത വർഷം തന്നെ മൂന്നാം സീസണും തുടങ്ങുകയായിരുന്നു. 2021 ൽ ആരംഭിച്ച് മൂന്നാം സീസണോടെ ഷോ പോപ്പുലർ ആയി മാറുകയായിരുന്നു.

Advertisements

ALSO READ

മാന്ത്രിക ചിരിയിലൂടെ എന്റെ കുടുംബത്തിലെ ഓരോരുത്തരെയും അവൻ ചെങ്ങായിമാരാക്കി ; നടി മമത മോഹൻദാസ് വഴി അമേരിക്കയിൽ പോയി ചികിൽസിക്കാനും അവൻ ആഗ്രഹിച്ചിരുന്നു : നടൻ ജിഷ്ണുവിനെ കുറിച്ച് സുഹൃത്തും നടനുമായിരുന്ന ജോളി ജോസഫിന്റെ കുറിപ്പ്

നടൻ നവീൻ അറയ്ക്കൽ ആണ് വീട്ടിൽ ആദ്യം എത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നിരവധി താരങ്ങൾ ഇക്കുറി ബിഗ് ബോസ് ഹൗസിലുണ്ട്. വൈവിധ്യമാണ് ഇത്തവണത്തെ പ്രമേയം. ബിഗ് ബോസ് ഷോ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ കേട്ടൊരു പേരായിരുന്നു ജാസ്മിൻ എം മൂസ. ബോഡി ബിൽഡറായ ജാസ്മിൻ നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ഇന്നു കാണുന്ന നിലയിൽ എത്തിയത്.

കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ ജാസ്മിൻ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയാവുകയായിരുന്നു. വിവാഹം നരകതുല്യമായ അനുഭവമായിരുന്നു ജാസ്മിന് സമ്മാനിച്ചത്. എന്നാൽ ഇതിൽ നിന്നെല്ലാം പുറത്ത് വരുകയായിരുന്നു.

തനിക്ക് മുന്നിലുള്ള പ്രതിസന്ധികളെ പോരാടി കൊണ്ടാണ് സ്വപ്നം കണ്ട ജീവിതം കൈപ്പിടിയിലൊതുക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്‌നസിലെ പരിശീലകയാണ് ജാസ്മിൻ. മോണിക്ക ഷമി എന്ന തന്റെ സ്ത്രീസുഹൃത്തുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിലാണ് ജാസ്മിൻ.

മുൻപ് തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടത്തെ കുറിച്ച് ജാസ്മിൻ തുറന്ന് പറഞ്ഞിരുന്നു. അതോടെയാണ് ജനങ്ങളുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.”18 ആം വയസിൽ വിവാഹിതയായ ആളാണ് ഞാൻ. അറുക്കാൻ കൊണ്ടുപോകുന്ന അവസ്ഥ. ആദ്യരാത്രി അയാൾ റൂമിലേക്ക് കടന്ന് വന്നപ്പോൾ പ്രേതത്തെ കണ്ട അവസ്ഥ ആയിരുന്നു. ബഹളം വെച്ചു, വീട്ടുകാരെല്ലാം ഓടി വന്നു. ചെറിയ കുട്ടി ആയിരുന്നല്ലൊ ഞാൻ. അത് ആ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികൾക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും’.

‘എന്റെ ഭർത്താവിന് ഓട്ടിസം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വർഷം എന്റെ വീട്ടിൽ നിന്നു. ഇതിനിടയ്ക്ക് ഒരു ജോലി കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിനും എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല. ഡിവോഴ്‌സിനും അങ്ങനെ തന്നെയായിരുന്നു. ആളുകൾ കൂടിയിരുന്ന് മൂന്ന് ത്വലാഖ് വിളിച്ചു. വിവാഹമോചിതയായി. സന്തോഷമായി. ഞാൻ ഹാപ്പി ആയിരുന്നു.

‘കെട്ടിച്ചൊല്ലിയവൾ’ എന്ന പേരായിരുന്നു പിന്നെ എനിക്കുണ്ടായിരുന്നത്. 21 വയസായപ്പോൾ രണ്ടാം വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു. വളരെ ഓപ്പണായുള്ള ഒരു ജിമ്മനായിരുന്നു പെണ്ണ് കാണാൻ വന്നത്. അയാളോട് എല്ലാ കാര്യവും ഞാൻ തുറന്നു പറഞ്ഞു. 18 വയസിൽ വിവാഹമോചിതയായെന്നും കന്യകയാണെന്നും അടക്കമുള്ള കാര്യങ്ങൾ പറഞ്ഞു. എല്ലാ കാര്യവും തുറന്നു പറഞ്ഞപ്പോൾ കഴിഞ്ഞത് കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ രണ്ടാംവിവാഹം കഴിഞ്ഞു’.

‘സന്തോഷത്തിൽ നിൽക്കുന്ന ആദ്യരാത്രി. റൂമിൽ കയറി വന്നപ്പോൾ അയാൾ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നിൽപ്പിൽ ഫ്രീസ് ആയി പോയി. പിന്നീട് കുട്ടി നഷ്ടപ്പെടുന്ന ഒരു അവസ്ഥ വരെ വന്നു. കുഞ്ഞ് മരിച്ചതോടെ ഡിപ്രഷനിൽ ആയി. എന്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതെ വിടാൻ ഞാനുദ്ദേശിച്ചില്ല. പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഉമ്മയേയും അയാൾ കൈവെച്ചു. അതോടെ അത് ക്രിമിനൽ കേസ് ആയി മാറി. അയാളെ റിമാൻഡ് ചെയ്തു. ജയിലിലിട്ടു. എന്റെ കേസിലും റിമാൻഡ് ചെയ്തു, പിന്നെ പുറത്തിറങ്ങി.’

‘അതുവരെ വീട്ടുകാർക്ക് മാത്രം വേണ്ടി ജീവിച്ച ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. വീട് വിട്ടിറങ്ങി. കൊച്ചിയിലെത്തി. ജിമ്മിൽ ജോലി കിട്ടി. പിന്നെ ബാംഗ്ലൂർ പോയി, ഫിറ്റ്നസ് ട്രെയിനർ ആകാൻ പരിശീലനം നടത്തി. ഇപ്പോൾ ഞാനൊരു ട്രെയിനർ ആണ്. നമ്മുടെ ജീവിതം രക്ഷപെടണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം’ എന്നും ജാസ്മിൻ ജോഷ് ടോക്കിൽ പറഞ്ഞിരുന്നു.

എന്തായാലും ഇത്തവണ ബിഗ്‌ബോസ് ഹൗസിൽ ആളുകൾക്ക് പ്രചോദനമാകുന്ന കുറച്ച് വ്യക്തിത്വങ്ങൾ ഉണ്ട്. അവരുടെ കളികൾ ഇനി നമ്മുക്ക് വരും നാളുകളിൽ കാണാം.

Advertisement