മഹാനടൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല ഭരിക്കാൻ അറിയണം, അമ്മ ഭാരവാഹികൾക്ക് എതിരെ കൊല്ലം തുളസി

112

വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് കൊല്ലം തുളസി. വില്ലനായും സഹനടനായും ഒക്കെ ശ്രദ്ധേയമയാ വേഷങ്ങൾ ആയിരുന്നു കൊല്ലം തുളസി ചെയ്തിരുന്നത്. ഇപ്പോഴിതാ മലയാളത്തിലെ താര സംഘടനയായ അമ്മയിലെ ജനാധിപത്യം ഇല്ലായ്മയെ ചൂണ്ടിക്കാണിച്ചതിന് തന്നെ ഒറ്റപ്പെടുത്തിയെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കൊല്ലം തുളസി.

നടൻ മണിയൻപിള്ള രാജു ആയിരുന്നു അതിൽ പ്രധാന പങ്ക് വഹിച്ചതെന്നും കൊല്ലം തുളസി പറയുന്നു. മഹാ നടൻ ആയാൽ മാത്രം പോരെന്നും നല്ല ഭരണാധികാരി ആകണമെന്നും കൊല്ലം തുളസി മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

Also Read
ഞാൻ നടി ഫിലോമിനയുടെ കൊച്ചുമകളാണ്, പക്ഷേ ആ പേരിന്റെ പിൻബലം എനിക്ക് വേണ്ട; ബിഗ് ബോസ് 4 താരം ഡെയ്‌സി ഡേവിഡ് പറയുന്നു

ഈ പറഞ്ഞ, മര ി ച്ചു പോയ പലരുടേയും വീടുകളിൽ ഞാൻ പോയിട്ടുണ്ട്. ചിലർ തങ്ങൾക്ക് കിട്ടുന്ന പണമൊക്കെ സൂക്ഷിച്ച് ചെലവാക്കുകയും അടുത്ത തലമുറയ്ക്കായി മാറ്റിവെക്കുകയും ചെയ്തു. മറ്റു ചിലർ അടിച്ചുപൊളിച്ച് കളയും. അങ്ങനെയുള്ളവരാണ് കൂടുതൽ. സിനിമയിൽ നിന്നും നല്ല പ്രതിഫലമൊക്കെ കിട്ടുന്നതാണ്. പണ്ടൊക്കെ കുറവായിരുന്നു. പക്ഷെ ഇപ്പോഴത്തെ കാലഘട്ടത്തിൽ മാറ്റമുണ്ട്.

ഞങ്ങളൊക്കെ വരുമ്പോൾ കുറവായിരുന്നു. എന്നാലും തെറ്റില്ലാതെ കിട്ടുമായിരുന്നു. എനിക്ക് ആദ്യമായി കിട്ടിയത് 750 രൂപയായിരുന്നു. അതിന്ന് 75000 ലേക്ക് മാറിയിട്ടുണ്ടാകും. ഇത് കൊണ്ട നശിപ്പിച്ചവരുമുണ്ട് നന്നായവരുമുണ്ട്. നശിച്ചിട്ടുണ്ടെങ്കിൽ അവരു തന്നെയാണ് കാരണക്കാർ. ജാഡ കൂടും പിന്നെ മെയിന്റെയ്ൻ ചെയ്യാനാകാതെ വരും.

അതോടെയാണ് ഇവർക്ക് മാനേജ് ചെയ്യാനാകാതെ വരുന്നത്. അമ്മ സംഘടനയുണ്ട് ഇപ്പോൾ സഹായിക്കാൻ. നശിപ്പിക്കുന്നതാണ് അല്ലെങ്കിൽ പിന്നെ അവർക്ക് അധിക ബാധ്യതകൾ കാണും. അല്ലാതെ ഈ വരുമാനം കൊണ്ട് നശിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഓരോരുത്തരുടേയും അനുഭവം വച്ച് നോക്കുമ്പോൾ പറയുന്നതാണ്.

പിന്നെ വയസാകുമ്പോൾ കുറച്ച് അവശത വരും. അമ്മയുടെ തുടക്കം മുതൽ ഞാനുണ്ട്. ഒരിക്കൽ മമ്മൂട്ടിയും മോഹൻലാലും ഒക്കെയുള്ള പാനൽ വന്നു. ഞാൻ അന്ന് ഒരു അഭിപ്രായം പറഞ്ഞു, ജനാധിപത്യ പ്രക്രിയയിലൂടെ വേണം തിരഞ്ഞെടുക്കേണ്ടത് എന്ന്. അന്ന് എന്നെ ഒറ്റപ്പെടുത്തി. അന്ന് എന്നെ ഒറ്റപ്പെടുത്താൻ മുന്നിൽ നിന്നത് മണിയൻപിള്ള രാജുവായിരുന്നു.

എന്നെ പല സിനിമകളിൽ നിന്നും കട്ട് ചെയ്്തു. ഇന്ന് ആ മണിയൻപിള്ള രാജു ജനാധിപത്യ പ്രക്രിയയിലൂടെ മത്സരിക്കുന്നതാണ് കണ്ടത്. ജനാധിപത്യം നല്ലതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കുമ്പോൾ അവർക്ക് നമ്മളോടൊരു ബാധ്യതയുണ്ട്. നമുക്ക് അവരിലൊരു അധികാരമുണ്ട്. നമുക്ക് അവരോട് ചെന്ന് പറയാം ഇതുവരെ അതില്ലായിരുന്നു.

തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്തു കൊണ്ട് സുധീർ കരമനയുണ്ട്, മഞ്ജുവുണ്ട്. എനിക്കിപ്പോൾ അവരോട് ചെന്ന് പറയാം. ഭരിക്കാൻ അറിയുന്നവർ ആകണമെന്നില്ലല്ലോ അവിടെയിരിക്കുന്ന എല്ലാവരും. മഹാ നടൻ ആണെന്ന് കരുതി ഭരിക്കാൻ അറിയണമെന്നില്ല. ഒരു ഭരണാധികാരി മികച്ച നടനുമാകില്ല. പ്രശസ്തിക്ക് വേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും ഇതിലുണ്ട്. കഴിവുള്ള പിള്ളേർ വരട്ടെ.

അവരുടെ ചിന്തകളും ആലോചനകളും വരട്ടെ. അങ്ങനെയുള്ളവർ വരട്ടെ. ഇപ്പോൾ ഒരു പടത്തിൽ വന്നു അതിന് അവാർഡ് കിട്ടി, എന്നാൽ ഇരിക്കട്ടെ എന്നാണ്. അവാർഡ് കിട്ടാൻ യാതൊരു വിദ്യാഭ്യാസവും വേണമെന്നില്ല. അത് അഭിനയത്തിന്റെ തികവ് മതി. പക്ഷെ ഈ സ്ഥാനത്ത് ഇരിക്കണമെങ്കിൽ വിദ്യാഭ്യാസവും അറിവും വേണം. അതുള്ളവരുമുണ്ട് ഇല്ലാത്തവരുമുണ്ട്.

Also Read
നടൻ ശ്രീനാഥുമായുള്ള പ്രണയ വിവാഹം 19ാം വയസിൽ, പിന്നീട് അമേരിക്കൻ മലയാളിയുമായി രണ്ടാം വിവാഹം, രണ്ടും പരാജയം: നടി ശാന്തി കൃഷ്ണയുടെ ജീവിതത്തിൽ സംഭവിച്ചത്

അതേസമയം സിനിമയെ സംബന്ധിച്ച് മമ്മൂട്ടിയോ മോഹൻലാലോ അല്ലാതെ വേറെ ആർക്കും ആ സ്ഥാനത്ത് ഇരിക്കാനാവുകയുമില്ല. ഒരു പ്രശ്നം വരുമ്പോൾ അവരുടെ വാക്കുകൾക്ക് വിലയുണ്ട്. ഒരു നിർമ്മാതാവ് പണം കൊടുത്തില്ലെങ്കിൽ അ്തവരോട് പറയാൻ മമ്മൂട്ടിയ്ക്കോ മോഹൻലാലിനോ പറ്റുകയുള്ളൂ. ഇടവേള ബാബുവിന്റെ കഴിവല്ല അത്.

ഇടവേള ജനറൽ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹൻലാലുമെന്ന രണ്ട് മതിലുകൾ അവിടെയുള്ളത് കൊണ്ടാണ്. ആ മതിലുകളുടെ മുന്നിൽ നിന്നാണ് ഇടവേള ബാബു കളിക്കുന്നത്. ഇടവേള ബാബുവിനെ തട്ടിയിട്ടാൽ അവിടെ ഈ മതിലുകളുണ്ടെന്ന് അറിയാം. സുരേഷ് ഗോപിയും വരണം. അദ്ദേഹം എംപിയാണ്. സ്വന്തമായ പ്രിൻസിപ്പൾ ഉള്ള ആളാണ്. അതുപോലെ ആജ്ഞാ ശക്തിയുള്ളവർ വരണം കമ്മിറ്റിയിൽ എന്നും കൊല്ലം തുളസി പറയുന്നു.

Advertisement