വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. ജമ്‌നാപ്യാരി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ മോഡലിങും പിന്നണി ഗാനാലാപനവും താരം ചെയ്യുന്നുണ്ട്.
ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ഗായത്രി സിനിമയിലേക്ക് എത്തിയത്. 29 കാരിയായ ഗായത്രി 2015ൽ ആണ് ആദ്യ സിനിമ ചെയ്യുന്നത്. ആ ചിത്രമായിരുന്നു ജന്മപ്യാരി. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ പാർവതി എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്. പിന്നീട് 2016ൽ മഞ്ജുവാര്യർ സിനിമ കരിങ്കുന്നം സിക്സസിൽ ഗസ്റ്റ് റോളിലും ഗായത്രി എത്തി.
also Read
ബീന ആദ്യമായി എന്റെ വീട്ടിലേക്ക് വന്നത് രോഗിയായി, വെളിപ്പെടുത്തലുമായി ഭർത്താവ് മനോജ് കുമാർ
ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത എന്നിവയാണ് പിന്നീട് ഗായത്രി അഭിനയിച്ച സിനിമകൾ. സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൺസ് പാർക്ക് തുടങ്ങിയ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു. ഇനി പുറത്തിറങ്ങാനുള്ള ഗായത്രിയുടെ സിനിമകൾ എസ്‌കേപ്പ്, 99 ക്രൈം ഡയറി എന്നിവയാണ്. എസ്‌കേപ്പിൽ ഗായത്രിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഇപ്പോളിതാ കുറേ നാളുകളായിട്ട് തന്റെ പിന്നാലെ ഒരാൾ നടക്കുന്നുണ്ടെന്നും, പ്രേമം നിരസിച്ചു എന്ന പേരിൽ ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന് ഭയമാണെന്നും തുറന്നു പറയുകയാണ് ഗായത്രി സുരേഷ്. തന്റെ കൂടെ ജോലിചെയ്ത ഒരാൾ ഇഷ്ടം പറഞ്ഞ് പിന്നാലെ കൂടിയതിനെ കുറിച്ചാണ് ജിഞ്ചർ മീഡിയയോട് ഗായത്രി വെളിപ്പെടുത്തിയത്.
ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ:
എന്റെ പിന്നാലെ ഒരാൾ കുറേ നാളുകളായിട്ട് നടക്കുന്നുണ്ടായിരുന്നു. എന്റെ ഫ്ളാറ്റിന്റെ താഴെ വന്ന് നിൽക്കുകയും ബെൽ അടിക്കുകയും ചെയ്യും. ഞാൻ പോവുന്ന സ്ഥലങ്ങളിലൊക്കെ പുള്ളി വന്ന് നിൽക്കും. അച്ഛൻ പറഞ്ഞാലും പൊലീസിനോട് പറയുമെന്ന് പറഞ്ഞാലൊന്നും പോവില്ലായിരുന്നു.
അമ്പലത്തിൽ പോയാൽ പോലും അവിടെയും ഉണ്ടാകും. ഭയങ്കര പേടിപ്പെടുത്തുന്ന സംഭവമായിരുന്നു. നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞാലും മനസിലാവില്ല. ചില സമയത്തൊക്കെ ഞാനിനി എന്ത് ചെയ്യുമ എമന്നൊക്കെ തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഞാൻ ഒരുമിച്ച് ബാങ്കിൽ ജോലി ചെയ്തിരുന്നു.
അന്നൊക്കെ ഞങ്ങൾ സംസാരിക്കുകയും ഫ്രീയായി ഇടപഴകുകയും ചെയ്തിരുന്നു. ഇങ്ങേര് വിചാരിച്ചത് എനിക്കങ്ങോട്ട് എന്തോ ഉണ്ടെന്ന്. അന്ന് തൊട്ട് ഇങ്ങനെയാണ്. ഞാൻ എല്ലായിടത്ത് നിന്നും അദ്ദേഹത്തെ ബ്ലോക്ക് ചെയ്തെങ്കിലും അമ്മയുടെ ഫോണിലേക്കും അനിയത്തിയെയും കൂട്ടുകാരെയുമൊക്കെ വിളിക്കാൻ തുടങ്ങി.
ഇപ്പോൾ ഞാൻ പറഞ്ഞ് നിർത്തിയിട്ടുണ്ട്. പക്ഷേ അത് മനസിലായാൽ മതിയായിരുന്നു എന്നാണ് ഗായത്രി പറയുന്നത്. ഇപ്പോൾ ആസിഡ് അറ്റാക്ക് ഒക്കെ ഉണ്ടല്ലോ. പ്രേമം നിരസിച്ചു എന്ന പേരിൽ അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്താലോ എന്ന പേടിയുണ്ട് എനിക്ക്.
ഇഷ്ടമാണെന്ന് ഒക്കെ പ്രൊപ്പോസ് ചെയ്യുകയും മെസേജ് അയക്കുയുമൊക്കെ ചെയ്തിട്ടുണ്ട്. നിനക്ക് എന്താണ് വേണ്ടതെന്ന് ഞാൻ അങ്ങോട്ട് ചോദിച്ചപ്പോൾ എന്നെ മതിയെന്നാണ് പറഞ്ഞത്.