അന്ന് അങ്ങനെ ചെയ്തത് തെറ്റായിപ്പോയി, ഇപ്പോൾ കുറ്റബോധം തോന്നുന്നു .എന്തായാലും പലതും പഠിച്ചു, ഇനി മിണ്ടാതിരിക്കില്ല: തുറന്നു പറഞ്ഞ് സൂര്യ ജെ മേനോൻ

187

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ഗ് ബോസ് മലയാള സീസൺ 4 തുടങ്ങാൻ ഇനി രണ്ട് ദിവസങ്ങൾ കൂടെ ബാക്കി നിൽക്കവെ മത്സരാർത്ഥികൾ ആരൊക്കെയാവും എന്ന കാര്യത്തിൽ പ്രേക്ഷകരുടെ ചൂടുപിടിച്ച ചർച്ച നടന്നു കൊണ്ടിരിയ്ക്കുകയാണ്. കഴിഞ്ഞ സീസണിലെ താരങ്ങളുമായി താരതമ്യപ്പെടുത്തലുകളും ഉണ്ട്.

ബിഗ്ഗ് ബോസ് സീസൺ 3 ൽ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ മേനോൻ. ബിഗ്ഗ് ബോസിൽ മത്സരാർത്ഥിയായി എത്താൻ താൻ ആഗ്രഹിക്കുന്ന ആളെ കുറിച്ചും ബഗ്ഗ് ബോസിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് സൂര്യ ഇപ്പോൾ. കുറച്ച് സുഹൃത്തുക്കളെ സമ്പാദിക്കാൻ വേണ്ടിയാണ് ഞാൻ ബിഗ്ഗ് ബോസ് ഷോയിലേക്ക് വന്നതെന്നാണ് സൂര്യ പറയുന്നത്.

Advertisements

Also Read
എന്താ ഈ കുട്ടി ഇങ്ങനെ മെലിഞ്ഞിരിക്കുന്നത് എന്നു ചോദിച്ചിരുന്നവർ നേരേ തിരിഞ്ഞു, പരിഹാസങ്ങൾ താങ്ങാവുന്നതിലും ഭീകരമായിരുന്നു: തുറന്ന് പറഞ്ഞ് ജ്യോത്സ്ന

ഒരു കൂട്ടം ആളുകളുമായി എനിക്ക് ഷോ ആസ്വദിക്കാൻ സാധിച്ചു. അതുകൊണ്ട് ആയിരിയ്ക്കാം, ഞാൻ ഷോയിൽ നടന്ന ഒരു വിവാദങ്ങളോടും പ്രതികരിക്കാതിരുന്നത്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ പ്രതികരിക്കാതിരുന്നതിൽ ഇപ്പോൾ ഖേദം തോന്നുന്നുണ്ട്. എന്തുകൊണ്ട് ഒന്നിനോടും പ്രതികരിച്ചില്ല എന്ന് ഇപ്പോൾ ഞാൻ സ്വയം ചോദിക്കാറുണ്ട്.

എന്തായാലും ഷോ കഴിഞ്ഞതോടെ ഞാൻ കൂടുതൽ ധൈര്യശാലിയായി. ഇപ്പോൾ എന്തിനോടും അപ്പപ്പോൾ തന്നെ പ്രതികരിച്ചു ശീലിച്ചു. അതിന് ബിഗ് ബോസ് ഷോയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ബിഗ്ഗ് ബോസ് ഷോയിൽ പങ്കെടുത്തില്ലായിരുന്നുവെങ്കിൽ വെറുമൊരു സഹനടിയായി മാത്രമേ ഞാൻ അറിയപ്പെടുമായിരുന്നുള്ളൂ.

എന്നാൽ ഇപ്പോൾ അതിനെക്കാൾ ഏറെ ആളുകൾ എന്ന സൂര്യ എന്ന പേരിൽ തന്നെ തിരിച്ചറിയുന്നു. സൂര്യേച്ചി, സൂര്യമോളേ എന്നൊക്കെ വിളിച്ച് ആളുകൾ വരുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്.
ബിഗ്ഗ് ബോസ് സീസൺ 4, 24*7 ലൈവ് ആക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കട്ടിങും എഡിറ്റിങും ഒന്നും ഇല്ലാതെ വരുമ്പോൾ പ്രേക്ഷകർക്ക് എന്താണ് സംഭവിയ്ക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിയ്ക്കും.

Also Read
ഞാനും ലാലേട്ടനും ആലിയ ഭട്ടും ഒക്കെ എക്‌സ്ട്രാ ഓർഡിനറി ആയവരാണ്, അതുകൊണ്ടാണ് ഞങ്ങളെയൊക്കെ ട്രോളുന്നത്; ഗായത്രി സുരേഷ് പറയുന്നു

പ്രധാനമായും ഫാൻ ഫൈറ്റ് ഉണ്ടാവില്ല. കാര്യങ്ങൾ കൂടുതൽ വ്യക്തമാകും എന്നും സൂര്യ പറഞ്ഞു. സീസൺ ഫോറിൽ വരാൻ ആഗ്രഹിയ്ക്കുന്ന ഒരു സെലിബ്രിറ്റി ആരാണ് എന്ന് ചോദിച്ചപ്പോൾ ജോസഫ് അന്നക്കുട്ടി ജോസിന്റെ പേര് ആണ് സൂര്യ മേനോൻ പറഞ്ഞത്. വളരെ പോസിറ്റീവ് ആയ കഥകളിലൂടെ ആലുകളെ സ്വാധീനിയ്ക്കാൻ ജോസഫ് അന്നക്കുട്ടിയ്ക്ക് സാധിയ്ക്കും, അദ്ദേഹത്തെ പോലുള്ളവരും ഷോയുടെ ഭാഗം ആകണം എന്നാണ് സൂര്യയുടെ അഭിപ്രായം.

Advertisement