ഞാനും ലാലേട്ടനും ആലിയ ഭട്ടും ഒക്കെ എക്‌സ്ട്രാ ഓർഡിനറി ആയവരാണ്, അതുകൊണ്ടാണ് ഞങ്ങളെയൊക്കെ ട്രോളുന്നത്; ഗായത്രി സുരേഷ് പറയുന്നു

183

സേഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് ഇരയാകുന്നത് മിക്കപ്പോഴും സെലിബ്രിറ്റികളാണ്. ചിലപ്പോൾ നിലപാടുകളുടെ പേരിൽ, സിനിമകളുടെ പരാജയങ്ങളുടെ അടിസ്ഥാനത്തിൽ, വ്യക്തിപരമായ കാരണങ്ങളുടെ പേരിൽ എന്നിങ്ങനെയെല്ലാമാണ് സെലിബ്രിറ്റികൾക്ക് നേരെ ട്രോളുകൾ കൊണ്ടുള്ള ആ ക്ര മ ണം നടക്കുന്നത്.

തമാശ കലർത്തിയാണ് ട്രോളുകൾ ഉണ്ടാക്കുന്നതെങ്കിലും ചിലപ്പോഴെങ്കിലും അവ ചിലരെയെങ്കിലും വ്യക്തിപരമായി ബാധിക്കാറുണ്ട്. അത്തരത്തിൽ ട്രോളുകളിലൂടെ ഏറ്റവും കൂടുതൽ പരിഹാസം കേൾക്കേണ്ടി വന്നിട്ടുള്ള അഭിനേത്രിയാണ് നടി ഗായത്രി സുരേഷ്. താരത്തിന്റെ സംസാരത്തിൽ വന്ന പാകപിഴകളും ചെയ്യുന്ന സിനിമകളുമെല്ലാമാണ് ഗായത്രിയെ ട്രോളന്മാർ ആ ക്ര മി ക്കാൻ പ്രധാന കാരണം.

Advertisements

Also Read
സീതയിലെ ഫസ്റ്റ് നൈറ്റ് കണ്ടതിന് ശേഷം ഭാര്യ അയച്ച മെസ്സേജ് ഇങ്ങനെ: വെളിപ്പെടുത്തലുമായി ഷാനവാസ് ഷാനു

നാളുകളായി നിരന്തരം ഗായത്രിക്ക് നേരെ സോഷ്യൽമീഡിയ വഴി ആ ക്ര മ ണം നടക്കുന്നുണ്ട്. പലപ്പോഴും ക്ഷമ പരീക്ഷിക്കപ്പെടുമ്പോൾ പൊട്ടി തെറിച്ച് ഗായത്രി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. അടുത്തിടെ ഗായത്രി മൂലം ഉണ്ടായ കാറ പ ക ട ത്തെ തുടർന്നാണ് സോഷ്യൽമീഡിയ താരത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

അ പ ക ടം സംഭവിച്ച ശേഷം നിർത്താതെ പോയിയെന്നൊരു തെറ്റ് മാത്രമെ താൻ ചെയ്തിട്ടുള്ളൂവെന്ന് പിന്നീട് ലൈവിൽ എത്തി ഗായത്രി പറഞ്ഞു. ഇതോടെ പരിഹാസവും വിമർശനവും ഇരട്ടിയായി. ഗായത്രിയുടെ സംസാരത്തിൽ ഏറെയും വിവരക്കേടാണ് എന്ന തരത്തിലാണ് വിമർശനങ്ങൾ ഏറെയും വന്നത്. ട്രോളുകൾ അധികമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനോട് അവ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വീണ്ടും ഗായത്രി ലൈവിലെത്തി.

ഇപ്പോൾ ട്രോളുകൾക്കൊപ്പം താൻ ജീവിക്കാൻ പഠിച്ചുവെന്നാണ് ഗായത്രി പറയുന്നത്. അത്തരം ട്രോളുകൾ ആണ് താൻ വീണ്ടും സോഷ്യയൽ മീഡിയയിൽ സജീവമാകാൻ കാരണമായതെന്നും ഗായത്രി പിന്നീട് പറഞ്ഞു. തനിക്ക് സിനിമയിൽ നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും ഇപ്പോൾ ട്രോളുകൾ തന്നെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ കുറിച്ചും ഗായത്രി റിപ്പോർട്ടർ ചാനലിനും കൗമുദി മൂവീസിനും നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

എന്റെ അഞ്ച് സിനിമകൾ ഇനി വരാനുണ്ട്. അതിൽ ഒന്നും വലിയ നടീനടന്മാർ ഇല്ല. ഞങ്ങൾ കുറച്ചാളുകൾ മാത്രമാണ് അഭിനയിക്കുന്നത്. അതിനാൽ തന്നെ നിർമ്മാതാക്കളെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. അഥവാ കിട്ടിയാലും സിനിമ പകുതി വഴിക്ക് നിന്ന് പോകാറുണ്ട്. പൈസ തീരുമ്പോൾ പിന്നീട് വീണ്ടും പണം കണ്ടെത്തിയാണ് വർക്ക് തുടങ്ങുന്നത്.

ഇങ്ങനെയുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം ഞാൻ സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വന്നതല്ല. അതിനാൽ നമുക്ക് പ്രതിസന്ധികൾ ഉണ്ടാകും. ബാങ്ക് ജോലി ഉപേക്ഷിച്ചതിൽ ഇന്നേവരെ വിഷമം തോന്നിയിട്ടില്ല. കാരണം അതിനോട് പണ്ടും ഇന്നും താൽപര്യമില്ലായിരുന്നു. അതൊരു വരുമാനം മാത്രമായിരുന്നു.

ഇപ്പോൾ ആളുകൾ കാണുമ്പോൾ ചോദിക്കുന്നത് ട്രോളുകളിൽ വരുന്ന കുട്ടിയല്ലേ എന്നാണ്. തെലുങ്ക് സിനിമ കളിൽ അഭിനയിച്ചിട്ട് ഉണ്ടെങ്കിലും എനിക്ക് മലയാളം സിനിമകളോടാണ് ഇഷ്ടം. അവിടെ അഭിനയിക്കാൻ ചെല്ലുമ്പോൾ ലഭിക്കുന്ന അവർ ഫൈവ് സ്റ്റാർ ഫെസിലിറ്റി തരും. വലിയ സിനിമകളുടെ ഭാഗമാകാൻ ക്ഷണം ലഭിക്കാത്തതിൽ സങ്കടമില്ല.

Also Read
ഞങ്ങളുടെ വിവാഹത്തിൽ പലർക്കും ആ സംശയം ഉണ്ട്, യഥാർത്ഥത്തിൽ നടന്നത് ഇങ്ങനെയാണ്: രമേഷുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ദിവ്യ വിശ്വനാഥ്

ഞാൻ എന്റെ കഴിവ് തെളിയിച്ച് കഴിയുമ്പോൾ അവസരം വരും അന്ന് എനിക്ക് അത്തരം സിനിമകളുടെ ഭാഗമായാൽ മതി. ഓഡീഷന് പോകുമ്പോൾ റിജക്ഷൻ ഉണ്ടായിട്ടുണ്ടെങ്കിലും സങ്കടം തോന്നിയിട്ടില്ല. ഒന്നല്ലെങ്കിൽ മറ്റൊന്ന് വരും എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. നല്ല ആത്മവിശ്വാസമുള്ളയാളാണ് ഞാൻ. ലാലേട്ടനും ആലിയ ഭട്ടിനും വരെ ട്രോളുകൾ ലഭിക്കുന്നുണ്ട്.

ട്രോളുകളും മോശം കമന്റുകളും നിരോധിക്കണമെന്ന് പിണറായിയോട് നടി ഗായത്രി ലാലേട്ടനും ആലിയയുമൊക്കെ എക്‌സ്ട്രാ ഓർഡിനറി ആയിട്ടുള്ള ആളുകളല്ലേ? അവരെ എന്തിനാണ് ആളുകൾ ട്രോളുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരെ കളിയാക്കുന്നത് കാണുമ്പോൾ അതുമായി താരതമ്യപ്പെടുത്തി നോക്കിയാണ് ഞാൻ ആശ്വാസം കണ്ടെത്തുന്നത്.

സാധാരണക്കാരെ ആരും ട്രോളില്ലല്ലോ എന്തെങ്കിലും എക്‌സ്ട്രാ ഓർഡിനറിയായി ചെയ്തവരെ മാത്രമാണ് ആളുകൾ ശ്രദ്ധിക്കുന്നതും കളിയാക്കുന്നതും എന്നും ഗായത്രി സുരേഷ് പറയുന്നു.

Advertisement