കറങ്ങാൻ കൊണ്ടു പോകും, എന്തെങ്കിലുമൊക്കെ വാങ്ങി തരും, അദ്ദേഹം വാങ്ങിത്തന്നതൊക്കെ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്; മോഹൻലാലിന് ഒപ്പമുള്ള വിദേശ ട്രിപ്പുകളെ കുറിച്ച് മീരാ അനിൽ

262

മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചി തയായ മുഖമാണ് അവതാരക മീര അനിൽ. നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറുകയും ചെയ്തിരുന്നു.

Also Read
മോഹൻലാലിന്റെ ആ സൂപ്പർ സിനിമ ഞാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു: തുറന്നു പറഞ്ഞ് രാജമൗലി

Advertisements

എന്നാൽ ഇപ്പോൾ മലയാളത്തിന്റെ താരരാജാവ്‌മോഹൻലാലിന് ഒപ്പം ചെയ്ത സ്റ്റേജ് ഷോകളാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശ യാത്രകൾ എന്നാണ് മീര അനിൽ പറയുന്നത്. അറുപതോളം സ്റ്റേജ് ഷോകൾ ദുബായിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാൽ ലാൽ സാറിനൊപ്പമുള്ള ട്രിപ്പുകൾ രസകരമാണെന്ന് മീര അനിൽ പറഞ്ഞു. അമേരിക്കയടക്കം നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ദുബായിൽ തന്നെ ഏതാണ്ട് 50, 60 സ്റ്റേജ് ഷോകൾ ഇതിനോടകം ചെയ്യാൻ സാധിച്ചു എന്നത് വലിയൊരു അനുഗ്രഹമായി കാണുന്നു.

എങ്കിലും ലാൽ സാറുമായി ചേർന്ന് പോയിട്ടുള്ള വിദേശ ട്രിപ്പുകൾ കുറച്ചു കൂടി രസകരമായി തോന്നിയിട്ടുണ്ട്.കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാർത്ഥതയും സഹപ്രവർത്തകരായ തങ്ങൾ എല്ലാവരോടുമുള്ള സമീപനവും തന്നെയാണ്. ഷോ അവസാനിച്ചു കഴിഞ്ഞാൽ എല്ലാവരെയും കൂട്ടി പുറത്ത് കറങ്ങാൻ കൊണ്ടു പോകും. എല്ലാവർക്കും എന്തെങ്കിലുമൊക്കെ വാങ്ങി തരും.

Also Read
ആളുകൾ എന്ത് പറയുമെന്ന് പേടിയുണ്ട്, ഞാൻ ചെയ്തില്ലെങ്കിൽ വേറെ ആരേലും അത് ചെയ്യും: പുതിയ സിനിമയിൽ അതീവ ഗ്ലാമറസായി അഭിനയിച്ചതിനെ കുറിച്ച് സ്വാസിക വിജയ്

ചിലപ്പോൾ ചോക്ലേറ്റ് ആയിരിക്കും എന്തെങ്കിലും ചെറിയ ഗിഫ്റ്റെങ്കിലും അദ്ദേഹം എല്ലാവർക്കും വാങ്ങി കൊടുക്കാൻ ശ്രമിക്കും. മോഹൻലാൽ വാങ്ങി തന്ന മിഠായിക്കവറുകൾ ഇപ്പോഴും താൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയ്ക്കും മറക്കാനാവാത്ത യാത്രകളായിരുന്നു അതെന്നും മീരാ അനിൽ പറയുന്നു.

ഒറ്റയ്ക്ക് വിദേശയാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഭർത്താനവ് വിഷ്ണുവിനൊപ്പം ഇതുവരെ ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. കൊറോണ കാരണം കഴിഞ്ഞ രണ്ടു വർഷമായി പാസ്പോർട്ട് തൊട്ടിട്ടില്ല എന്നാണ് മീര പറയുന്നത്. ലോക്ഡൗൺ കാലത്ത് ആയിരുന്നു മീരയുടെ വിവാഹം.

Advertisement