കൂട്ടിന് ഒരാൾ കൂടി, പുതിയ സന്തോഷം പങ്കുവെച്ച് മീരാ അനിലും ഭർത്താവും; ആശംസകളുമായി ആരാധകർ

4052

മലയാളികൾക്ക് ഏറെ സുപരിചിതയായ അവതാരകയായും നടിയുമാണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മീരാ അനിൽ മാറിയത്.

അതേ സമയം 2020 കൊവിഡ് ലോക്ക്ഡൗണിൽ സമയത്തായിരുന്നു മീരാ അനിലിന്റെ വിവാഹം. വിഷണു ആണ് മീരയെ വിവാഹം ചെയ്തത്. മാട്രിമോണിയൽ വഴി വന്ന ആലോചന വിവാഹത്തിൽ എത്തുക ആയിരുന്നു. എന്നാൽ ആദ്യമായി കണ്ടപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയെന്നാണ് വിവാഹത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ മീരാ അനിൽ പറഞ്ഞത്.

Advertisements

ഇപ്പോഴിതാ വിവാഹ ജീവിതം രണ്ട് വർഷത്തോട് അടുക്കുമ്പോൾ തങ്ങളുടെ പുതിയൊരു സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയരിക്കുകയാണ് മീരാ അനിൽ. യാത്രകളോടും വാഹനങ്ങളോടും കമ്പമുള്ള മീരയും ഭർത്താവും പുതിയൊരു വാഹനം സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ്.

Also Read
ഇരട്ടക്കുട്ടികൾക്ക് ജന്മം കൊടുത്തത് നാൽപത്തിയെട്ടാം വയസിൽ, ഇരട്ടകളാണെന്ന് ആദ്യമേ അറിഞ്ഞിരുന്നു ഈ പ്രായത്തിൽ അമ്മയായതിന്റെ വിശേഷങ്ങൾ പറഞ്ഞ് നടി സുമ ജയറാം

മീര തന്നെയാണ് പുതിയ ബൈക്ക് സ്വന്തമാക്കിയതിന്റെ സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ബെനെല്ലിയുടെ ആഢംബര ബൈക്കാണ് മീരയും വിഷ്ണുവും വാങ്ങിയത്.

ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പരിഷ്‌ക്കരിച്ച ടിആർകെ 502 അഡ്വഞ്ചർ ബൈക്കിന് 4.80 ലക്ഷം ആണ് എക്സ് ഷോറൂം വില. പരിഷ്‌ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ് ബിഎസ്6 ബെനെല്ലി ടിആർകെ 502യുടെ ഒരു പ്രധാന ആകർഷണം. രണ്ട് പേർക്കും യാത്ര ഇഷ്ടമാണെന്നും വണ്ടികളോട് പ്രത്യേക കമ്ബമുണ്ടെന്നും മീര നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ഭർത്താവ് വിഷ്ണു തന്നെക്കാൾ വലിയൊരു യാത്ര ഭ്രാന്തനാണ്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾ ഇതിനോടകം നടത്തിയെങ്കിലും ഇതുവരെ ഇന്ത്യയ്ക്ക് പുറത്ത് പോകാൻ സാധിച്ചിട്ടില്ലെന്ന സങ്കടവും മീര പറഞ്ഞിട്ടുണ്ട്. അതേ സമയം വിഷ്ണുവിന്റെ സൗന്ദര്യ സങ്കൽപം എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ച് മീര പറഞ്ഞ വാക്കുകൾ മുമ്പ് വൈറലായിട്ടുണ്ട്.

ഒട്ടും മേക്കപ്പ് ഇല്ലാത്ത ആളെയായിരുന്നു വിഷ്ണു നോക്കി കൊണ്ടിരുന്നത്. ഞാനാണെങ്കിൽ ഓവർ മേക്കപ്പിന്റെ പേരിൽ എപ്പോഴും ട്രോളുകൾ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്നായിരുന്നു വിഷ്ണുവിന്റെ പേടി. ഞാൻ വളരെ സിംപിൾ ആയാണ് ചെന്നത്.

Also Read
നടിയുടെ കേസിൽ വമ്പൻ ട്വിസ്റ്റ്, രണ്ട് പ്രമുഖ നടിമാർക്ക് പങ്ക്, ഉടൻ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം

കക്ഷി അതിശയിച്ചു പോയി. ആദ്യമായി നേരിൽ കണ്ട് പിരിയാൻ നേരം ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വെച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് എന്റെ വിരലിൽ അണിയിച്ചു എന്നുമായിരുന്നു അന്ന് മീര പറഞ്ഞത്.

Advertisement