പള്ളിയിൽ വെച്ച് മൂന്ന് പെൺമക്കളെയും കെട്ടിക്കില്ലെന്ന് അവർ പറഞ്ഞു; ശരിക്കും ഒരു ലവ് ഫൈറ്റ് ആണ് ഞങ്ങൾ നടത്തിയത്: ബീന ആന്റണിയും മനോജും പറയുന്നു

198

വർഷങ്ങളായി മലയാളത്തിന്റെ ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി. പ്രശസ്ത സീരിയൽ നടൻ മനോജ് കുമാറിനെ ആയിരുന്നു ബീന ആന്റണി വാവാഹം കഴിച്ചത്. ഇപ്പോൾ മിനിസ്‌ക്രീനിലെ ഏറ്റവും മികച്ച താരദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും.

ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലുകളും ടെലിവിഷൻ പരിപാടികളുമൊക്കെ വലിയ ജനപ്രീതി നേടിയിട്ടുമുണ്ട്. രണ്ട് മതവിഭാഗങ്ങളിൽ നിന്നും വന്ന് പ്രണയിച്ച് വിവാഹം കഴിച്ച് ഇപ്പോഴും സന്തുഷ്ടമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരങ്ങൾ. പല അഭിമുഖങ്ങളിലും തങ്ങളുടെ പ്രണയത്തെ കുറിച്ച് രണ്ടാളും സംസാരിച്ചിട്ടുണ്ട്.

Advertisements

വർഷങ്ങൾക്ക് മുൻപ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തുന്ന ഷോ യിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ നടത്തിയ വിവാഹത്തെ കുറിച്ച് മനോജും ബീനയും പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.

ഞങ്ങളുടെ രണ്ട് പേരുടെയും കുടുംബം ഒരിക്കലും അടുക്കാൻ സാധ്യത ഇല്ലാത്തതാണെന്നാണ് മനോജ് പറയുന്നത്. കാരണം നായരും ക്രിസ്ത്യനുമാണ്. പക്ഷേ ഇരുകുടുംബങ്ങളും ഞങ്ങളുടെ വിവാഹത്തിന് വേണ്ടി നിന്നു. കാരണം ഞങ്ങളുടെ ഫൈറ്റ് അതുപോലെ ആയിരുന്നു. ലവ് ഫൈറ്റ് ആയിരുന്നു. തന്റെ വീട്ടിൽ പിന്നെ വലിയ പ്രശ്നമായില്ലെന്നാണ് ബീന ആന്റണി പറയുന്നത്.

കാരണം അച്ഛൻ കുറച്ചൂടി തുറന്ന മനസുള്ള ആളാണ്. എന്റെ ഇഷ്ടമാണ് പുള്ളി നോക്കിയത്. എനിക്ക് ഇഷ്ടമുള്ള ആളാരാണോ അത് പറഞ്ഞാൽ മതിയെന്നാണ് പറഞ്ഞത്. തന്റെ അമ്മയുടെ സഹോദരനും അതുപോലെ മറ്റൊരു മതത്തിൽ നിന്നും വിവാഹം കഴിച്ചതാണ്. അദ്ദേഹത്തെ അമ്മയുടെ വീട്ടിൽ കയറ്റില്ല. പക്ഷേ അച്ഛൻ ഞങ്ങളുടെ വീട്ടിൽ കയറ്റി.

Also Read
അതിനുള്ള ഭാര്യയുടെ വക ട്രീറ്റാണ് ഇത്, വിവാഹ ശേഷമുള്ള പുതിയ സന്തോഷം പങ്കുവെച്ച് ബാല, രണ്ടാളെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് ആരാധകർ, വീഡിയോ വൈറൽ

ഏത് കാസ്റ്റ് ആണെങ്കിലും എന്റെ പിതാവിന് അതൊരു കുഴപ്പമല്ലായിരുന്നു. വീട്ടിൽ നിന്നും കെട്ട് നിറച്ചിട്ട് വർഷങ്ങളോളം ശബരിമലയിൽ പോയ ആളാണ് തന്റെ പിതാവ്. മൂന്ന് പെൺകുട്ടികൾ അല്ലേ, ഒറ്റ ഒരാളെ പള്ളിയിൽ വെച്ച് കെട്ടിച്ച് തരില്ലെന്ന് അവർ പറഞ്ഞിട്ടുണ്ട്. അത് കുഴപ്പമില്ലെന്ന തീരുമാനത്തിലായിരുന്നു അച്ഛൻ. പറഞ്ഞ പോലെ താൻ മാത്രമേ അങ്ങനെ ആയുള്ളു. സഹോദരിമാർ സാധാരണ പോലെയാണ് വിവാഹം കഴിച്ചതെന്ന് ബീന വ്യക്തമാക്കുന്നു.

തന്റെ വീട്ടിലും അങ്ങനെ തന്നെയായിരുന്നു എന്നാണ് മനോജ് പറയുന്നത്. ചെറുപ്പത്തിലെ ഡാഡി പള്ളിയിലും അമ്പലങ്ങളിലും ഒക്കെ തൊഴുമായിരുന്നു. അന്നെനിക്ക് അറിയില്ലെങ്കിലും പിന്നീട് മനസിലൊരു മതിൽക്കെട്ട് ഇല്ലാതെയായി. പക്ഷേ തറവാട്ടിലെ കാർന്നോന്മാർക്ക് അതൊരു വലിയ പ്രശ്നമായിരുന്നു. കാരണം കുടുംബത്തിൽ ആദ്യമായിട്ടാണ് അങ്ങനൊരു സംഭവം.

അച്ഛന്റെയും അമ്മയുടെയും മനസ് വേദനിപ്പിച്ചിട്ട് ഇറങ്ങി പോക്ക് ഒന്നുമില്ലെന്ന് ഞങ്ങൾ തമ്മിൽ തീരുമാനിച്ചിരുന്നു. സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുകയോ ഒളിച്ചോടി പോവുകയോ ചെയ്യില്ല. പക്ഷേ ജീവിതത്തിൽ വേറെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു. ശരിക്കും ഒരു ലവ് ഫൈറ്റ് ആണ് തങ്ങൾ നടത്തിയതെന്ന് മനോജ് പറയുന്നു.

Also Read
നയൻതാരയും വിഘ്‌നേഷും വാടക ഗർഭ ധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നു, പ്രതീക്ഷയിൽ ആരാധകർ

പ്രണയിക്കുന്നവരോട് തങ്ങൾക്ക് പറയാനുള്ളതും അതാണ്. അച്ഛനെയും അമ്മയെയും ഒന്നും തള്ളി പറഞ്ഞിട്ട് പോവാൻ പാടില്ല. ഒരു കുട്ടി ഉണ്ടായി കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് ആ കാര്യം മനസിലാവുന്നത്. നമ്മൾ അത്രയും സ്നേഹവും കരുതലുമൊക്കെ കൊടുത്ത് വളർത്തി കൊണ്ട് വരുന്ന മക്കൾ നമ്മളെ വേണ്ടെന്ന് പറയുമ്പോാൾ ഹൃദയം മുറിയും.

ഒറ്റക്കുട്ടികളായി വളരുന്ന ഇൻഡസ്ട്രിയിലെ ചില പെൺകുട്ടികളെ എനിക്കറിയാം. അവര് എത്ര വളർന്നാലും അച്ഛന്റെയും അമ്മയുടെയും ചിറകിന്റെ കീഴിലാണ് കിടന്ന് ഉറങ്ങുന്നത് പോലും. അങ്ങനെ ഉള്ള കുട്ടികൾ ഇങ്ങനെ പോവുന്നു എന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് പോലും താങ്ങാൻ പറ്റിയിട്ടില്ലെന്ന് ബീന പറയുന്നു. ഒരു റിയൽ അല്ലെങ്കിൽ ദൈവീക പ്രണയമാണെങ്കിൽ അതിന് ദൈവം കൂട്ട് നിൽക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്ന് മനോജും പറയുന്നു.

Advertisement