അതിനുള്ള ഭാര്യയുടെ വക ട്രീറ്റാണ് ഇത്, വിവാഹ ശേഷമുള്ള പുതിയ സന്തോഷം പങ്കുവെച്ച് ബാല, രണ്ടാളെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് ആരാധകർ, വീഡിയോ വൈറൽ

243

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ബാല. തമിഴ്‌നാട് സ്വദേശി ആണെങ്കിലും മലയാള സിനിമയിൽ ആയിരുന്നു ബാല കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതേ സമയം ബാലയയുടെ രണ്ടാം വിവാഹവും അതിനോട് അനുബന്ധിച്ച സംഭവവികാസങ്ങളും വലിയ വാർത്തകളായി മാറിയിരുന്നു.

ഗായിക അമൃത സുരേഷുമായി ഉണ്ടായിരുന്ന വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് ബാലയും ഡോക്ടറായ എലിസബത്തും വിവാഹിതർ ആവുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസ്പഷൻ നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹശേഷം ഭാര്യയുടെയും സ്വന്തം അമ്മയുടെയും കൂടെയുള്ള നിമിഷങ്ങളാണ് ബാല ആരാധകരുമായി പങ്കു വെച്ചിരുന്നത്.

Advertisements

Also Read
അർഹിക്കുന്ന അംഗീകാരങ്ങൾ തന്റെ അച്ഛന്റെ സഹോദരിമാർക്ക് കിട്ടിയില്ല: ലളിത പദ്മിനി രാഗിണിമാരെ കുറിച്ച് നടി ശോഭന

കഴിഞ്ഞ കുറച്ച് കാലങ്ങളായി താരദമ്പതിമാരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നുമില്ലായിരുന്നു. ഇപ്പോഴിതാ വീണ്ടും പുതിയ സന്തോഷം ആരാധകരോട് പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് ബാല. സോഷ്യൽ മീഡിയ പേജിൽ പുതിയ വീഡിയോ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടൻ.

എന്റെ പുതിയ സംരംഭത്തിന് ഭാര്യയുടെ വക ട്രീറ്റ്. എല്ലാവരും ജീവിതത്തെ പൂർണമായും സ്നേഹിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.. എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ബാല എഴുതിയിരിക്കുന്നത്. എന്നാൽ പുതിയ സംരംഭം എന്താണെന്നോ മറ്റ് കാര്യങ്ങളോ താരം സൂചിപ്പിച്ചിട്ടില്ല.

ഒരു ഷോപ്പിങ് മാളിൽ നിന്നോ മറ്റോ ഉള്ള ദൃശ്യങ്ങളാണ് ബാല വീഡിയോയിൽ കാണിക്കുന്നത്. കൈ നിറയെ വലിയൊരു പഞ്ഞിമുട്ടായിയുമായി നിൽക്കുകയാണ് എലിസബത്ത്. ഇത്രയും കഴിച്ചാൽ എന്താവും എന്നൊക്കെ താരം ചോദിക്കുന്നുണ്ട്. ശേഷം ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതാണ് കാണിക്കുന്നത്. ഭാര്യയ്ക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നതും ചിക്കൻ എടുക്കുന്നതിനെ കൈ പൊള്ളുമ്പോൾ എലിസബത്ത് സഹായിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം.

രസകരമായ ഈ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. വളരെ നിഷ്‌കളങ്കയായ ഒരു പെൺകുട്ടിയാണ് എലിസബത്ത്. പ്രവൃത്തികൽ നിന്നും സംസാരത്തിൽ നിന്നുമൊക്കെ എലിസബത്തിന്റെ സ്വഭാവം മനസിലാവും. രണ്ടാളെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്നാണ് ചിലരുടെ കമന്റ്.

അതേ സമയം വിമർശനങ്ങളുമായിട്ടും ചിലർ എത്തിയിരുന്നു. സ്വന്തമായി ഒരു മകൾ ഉള്ളപ്പോൾ പുതിയ ജീവിതവും ഇങ്ങനെ തുറന്ന് പിടിച്ച് നടക്കുന്നത് മോശമാണെന്നാണ് ചിലരുടെ അഭിപ്രായം. മുൻപും ബാലയുടെ ചിത്രങ്ങളും വീഡിയോസും ഒക്കെ വലിയ തോതിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. ആദ്യ വിവാഹ ജീവിതവുമായി ബന്ധപ്പെട്ടാണ് നടൻ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നത്. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യമേ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്.

Also Read
നയൻതാരയും വിഘ്‌നേഷും വാടക ഗർഭ ധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നു, പ്രതീക്ഷയിൽ ആരാധകർ

ടെലിവിഷൻ റിയാലിറ്റി ഷോ യിലൂടെ കണ്ട് ഇഷ്ടത്തിലായ താരങ്ങൾ വിവാഹതിരാവാൻ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ്, മകൾ ജനിച്ചതിന് പിന്നാലെ താരങ്ങൾ തമ്മിൽ അകൽച്ചയിലായി. വർഷങ്ങൾക്കൊടുവിൽ വിവാഹമോചിതരാവുകയും ചെയ്തു. അവിടുന്നിങ്ങോട്ട് ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകൾ പ്രചരിച്ചിരുന്നു.

പ്രമുഖ നടിമാരുടെ പേരുകൾ വെച്ചിട്ടും അഭ്യൂഹങ്ങൾ വന്നെങ്കിലും താരം മറ്റൊരു പ്രണയത്തിലാവുകയായിരുന്നു. ഡോ. എലിസബത്തിനെ പരിചയപ്പെട്ടതിനെ പറ്റിയും വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതിനെ പറ്റിയുമൊക്കെ നടൻ പല അഭിമുഖങ്ങളിലൂടെയുമായി പറഞ്ഞിട്ടുണ്ട്.

Advertisement