അർഹിക്കുന്ന അംഗീകാരങ്ങൾ തന്റെ അച്ഛന്റെ സഹോദരിമാർക്ക് കിട്ടിയില്ല: ലളിത പദ്മിനി രാഗിണിമാരെ കുറിച്ച് നടി ശോഭന

1619

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളായിരുന്നു തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ വിഖ്യാതരായ ലളിത പദ്മിനി രാഗിണിമാർ. അഭിനയത്തോടൊപ്പം നൃത്തലും അഗ്രഗണ്യർ ആയിരുന്നു അവർ മൂവരും.

ഇപ്പോഴിതാ തന്റെ അച്ഛന്റെ സഹോദരിമാരും പ്രശസ്ത നടിമാരുമായിരുന്ന ലളിത പദ്മിനി രാഗിണിമാർക്ക് അവർ അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടിയില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിക്കുകയാണ് നടിയും നർത്തകിയുമായ ശോഭന. ലളിത പദ്മിനി രാഗിണിമാരുടെ സ്മരണാർത്ഥമുള്ള എൽ പി ആർ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ശോഭന തന്റെ നൃത്ത അവതരണത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Advertisements

അവർക്ക് അവർ അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിച്ചില്ല. പദ്മശ്രീ കിട്ടാത്തതിൽ പപ്പി ആന്റിയ്ക്ക് സങ്കടമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് പദ്മശ്രീ കിട്ടിയപ്പോൾ അതിനൊരു സങ്കടത്തിന്റെ പശ്ചാത്തലവുമുണ്ടായിരുന്നു. അവർക്ക് കിട്ടാത്ത അംഗീകാരങ്ങൾ എനിക്ക് കിട്ടുമ്പോൾ അത് ഓർക്കുന്നത് സ്വാഭാവികമാണ്.

Also Read
ധനുഷ് ചിത്രത്തിന്റെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയോ സംഭവം, വിശദീകരണവുമായി നടി സംയുക്ത മേനോൻ

സോവിയറ്റ് യൂണിയൻ പണ്ട് പപ്പി ആന്റിയുടെ മുഖമുള്ള ഒരു സ്റ്റാമ്പ് ഇറക്കിയിരുന്നു. അത് കണ്ടപ്പോൾ അവരുടെ മുഖത്ത് വലിയ സന്തോഷം കണ്ടത് ഓർക്കുന്നു. നൃത്തത്തിലെയും അഭിനയത്തിലെയും സംഭാവനകൾ കണക്കിലെടുത്തായിരുന്നു അത്. തിരുവിതാംകൂർ സഹോദരിമാരുടെ നൃത്ത അഭിനയ ജീവിതത്തെ അടയാളപെടുത്തുന്ന ഒരു മ്യൂസിയം സജ്ജമാക്കാൻ ആഗ്രഹമുണ്ടെന്നും ശോഭന പറഞ്ഞു.

തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ നൃത്ത സംഗീതോത്സവത്തിന്റെ നാല്പത്തിനാലാം പതിപ്പിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന എൽ പി ആർ ഫെസ്റ്റിവൽ. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ പ്രാവീണ്യം തെളിയിച്ച ഈ മൂവർ സംഘത്തിന്റെ പ്രതിഭയ്ക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമാണ് എൽ പി ആർ ഫെസ്റ്റിവൽ. ഇതിന്റെ ആദ്യ ദിനം തിരുവിതാംകൂർ സഹോദരിമാരുടെ സഹോദരന്റെ മകളായ ശോഭനയാണ് ഭരതനാട്യം അവതരിപ്പിക്കുന്നത്.

Also Read
ശ്രീനിവാസൻ തന്നെ പരിഹസിച്ചതിനെ പറ്റി മോഹൻലാൽ പറഞ്ഞത് കേട്ടോ

തിരുവനന്തപുരം തനിക്കെന്നും പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടെയെത്തുമ്പോൾ വീട്ടിലെത്തിയ പ്രതീതിയാണ്. ക്ഷേത്രങ്ങളും പച്ചപ്പുമൊക്കെ എന്നും മനസ്സിലുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നൃത്തമവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, തിരുവനന്തപുരത്ത് എവിടെ നൃത്തമവതരിപ്പിച്ചാലും ആ ക്ഷേത്രത്തിന്റെ ചൈതന്യം അനുഭവപ്പെടാറുണ്ടെന്നും ശോഭന പറയുന്നു.

Advertisement