ശ്രീനിവാസൻ തന്നെ പരിഹസിച്ചതിനെ പറ്റി മോഹൻലാൽ പറഞ്ഞത് കേട്ടോ

131

‘പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ” എന്ന ശ്രീനിവാസൻ തിരക്കഥ രചിച്ച ചിത്രം 2012ൽ ആണ് റിലീസ് ചെയ്തത്. സരോജ് കുമാർ എന്ന ചിത്രത്തിലൂടെ ശ്രീനിവാസൻ തന്നെ പരിഹസിച്ചതാണോ എന്ന ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ചർച്ചയായിരുന്നു.

ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താൻ ചിന്തിച്ചാൽ പോരെ എന്നാണ് മോഹൻലാൽ കൈരളി ടിവിയിലെ ജെ.ബി ജംഗ്ഷൻ പരിപാടിക്കിടെ പ്രതികരിച്ചത്. താനും ശ്രീനിവാസനും തമ്മിൽ പിണക്കമൊന്നുമില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങൾക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്.

Advertisements

ALSO READ

കിഴക്കൂടന് സോണിയയുടെ സർപ്രൈസ് ; റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്‌സിന്റെ പിറന്നാളാഘോഷ ചിത്രം വൈറൽ


പിന്നീട് താൻ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസൻ തന്നെ അപമാനിക്കാൻ വേണ്ടി മനഃപൂർവ്വം ചെയ്ത സിനിമയാണ് സരോജ് കുമാർ എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു.

സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് താൻ വിശ്വസിക്കുന്നത്.

ALSO READ

മഞ്ജു വാര്യർ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല ; തന്റെ സിനിമയിലെ കരോൾ പാട്ട് ലളിതം സുന്ദരം എന്ന സിനിമയിൽ വന്നതിനെ കുറിച്ച് സംവിധായകൻ മനീഷ് കുറുപ്പ്

ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേർ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. എന്നാൽ അതിനൊന്നും പ്രതികരിക്കാൻ പോയില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്.

 

Advertisement