മഞ്ജു വാര്യർ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല ; തന്റെ സിനിമയിലെ കരോൾ പാട്ട് ലളിതം സുന്ദരം എന്ന സിനിമയിൽ വന്നതിനെ കുറിച്ച് സംവിധായകൻ മനീഷ് കുറുപ്പ്

107

നവാഗതനായ മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളരിക്കാപ്പട്ടണം. പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയിൽ നിന്നും പുറത്ത് വന്ന പാട്ടുകൾ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

അതേ സമയം ഇതേ പേരിൽ തന്നെ മഞ്ജു വാര്യരുടെ ഒരു സിനിമ കൂടി വരുന്നുണ്ട് എന്നതും ചർച്ചകൾക്ക് കാരണമായി മാറിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ മനീഷ് കുറപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചൊരു കുറിപ്പ് വൈറലായി കൊണ്ടിരിക്കുകയാണ്.

Advertisements

ALSO READ

ഓടിപ്പാഞ്ഞു തളർന്ന ആ കാലത്തിന്റെ ക്ഷീണം ഞാൻ വീണ്ടും അനുഭവിച്ചു; ‘ഒരുത്തീ’ കണ്ട അനുഭവവുമായി എഴുത്തുക്കാരി ശാരദക്കുട്ടി

മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത് മഞ്ജു നായികയായി അഭിനയിച്ച ലളിതം സുന്ദരം എന്ന സിനിമ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ബിജു മേനോൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ തന്റെ സിനിമയിലെ കരോൾ പാട്ട് ഉണ്ടെന്നാണ് മനീഷ് പറയുന്നത്. ‘ശൂലം പടയുടെ ചെമ്പടകൊട്ടി കോലം തുള്ളും യേശു’ എന്ന് തുടങ്ങുന്ന പാട്ടാണ് ചിത്രത്തിലുള്ളതെന്ന് സോഷ്യൽ മീഡിയയിലൂടെ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം..

മഞ്ജു വാര്യർ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല. അബദ്ധം ആണെങ്കിൽ ദൈവം വലിയവനാ. കേരളം കൊട്ടിപ്പാടിയ പാരടി കരോൾ ആയിരുന്നു നമ്മുടെ വെള്ളരിക്കാപ്പട്ടണം സിനിമയിലെ ടീസർ. ‘ശൂലം പടയുടെ ചെമ്പടകൊട്ടി കോലം തുള്ളും യേശു’. കോലം തുള്ളും യേശുവും പിള്ളേരും കേരളക്കരയിൽ ട്രോളുകൾ കൊണ്ട് നിറഞ്ഞു. പിന്നെ ടിക് ടോക് യുഗത്തിൽ ഇതുപോലെ ഹിറ്റായ മറ്റൊരു സ്പൂഫ് ഓർക്കുന്നില്ല.

പിന്നീട് കരിക്ക് അടക്കമുള്ള സൂപ്പർ സ്‌കിറ്റുകളിലും ഈ പാട്ടിന്റെ റെഫറൻസ് വന്നിരുന്നു.. കാര്യത്തിലേക്ക് വരാം. ഇന്നലെ രാത്രി ഒരു സുഹൃത്ത് വിളിച്ചു ലളിതം സുന്ദരം കണ്ടോ? മഞ്ജു വാര്യർ പ്രൊഡ്യൂസ് ചെയ്ത് അഭിനയിക്കുന്ന ലളിതം സുന്ദരം പടത്തിൽ നമ്മുടെ സിനിമയിലെ കരോൾ പാട്ട് ഉണ്ട്. ഞാൻ കരുതി, ഇതെന്ത് മറിമായം വെള്ളരിക്കാപ്പട്ടണം സിനിമയുടെ ഇതുവരെ ടൈറ്റിൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. ഇനി മനഃപൂർവം പണി തരാൻ വേണ്ടി ഇട്ടതായിരിക്കുമോ.

ഞാൻ പറഞ്ഞു സിനിമകൾ കൊണ്ട് നിന്ന് തിരിയാൻ സമയമില്ലാത്ത മഞ്ജു വാര്യർ എന്നേ ഓർക്കാൻ പോലും വഴിയില്ല. അപ്പഴാ പണി. എന്തായാലും മഞ്ജു വാര്യർ വെള്ളരിക്കാപ്പട്ടണം സംവിധായകൻ പറഞ്ഞത് ഓർമ്മ വന്നു, ‘ഞങ്ങളുട ഇന്റർനാഷണൽ സിനിമയായത് കൊണ്ട് സിനിമയുടെ പേര് മാറ്റാൻ പറ്റില്ല. നിങ്ങളുടെ ചെറിയ സെറ്റപ്പല്ലേ നിങ്ങൾ മാറ്റാൻ നോക്കു’..

ALSO READ

സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്പെ, തിരക്കാണെന്ന് പറഞ്ഞ് എന്റെ കോൾ കട്ട് ചെയ്യും ; വളരെ ബോധപൂർവം ചർച്ചകളിൽ നിന്നും എന്റെ പേര് ഒഴിവാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്: ജയറാമിനെ കുറിച്ച് രാജസേനൻ

ഒരു പോസ്റ്റർ റിലീസ് ചെയ്തപ്പോഴേ നിങ്ങളുടെ സിനിമയിൽ ഇന്റർനാഷണൽ സിനിമ ആയെങ്കിൽ, പുതുമുഖങ്ങളെ വച്ച് ഞങ്ങൾ ചെയ്ത സിനിമയിലെ ടീസർ നിങ്ങളുടെ സ്റ്റാർ ആദ്യമായി പ്രൊഡ്യൂസ് ചെയ്യുന്ന പടത്തിൽ പാടിക്കാൻ കഴിഞ്ഞെങ്കിൽ നിങ്ങളോർത്തോളൂ ശരിക്കും ആരുടെയാണ് ഇന്റർനാഷണൽ സിനിമ? പക്ഷെ നമ്മുടെ വെള്ളരിക്കാപ്പട്ടണം ഒരു ഇന്റർനാഷണൽ സിനിമയല്ല.. എന്നുമാണ് സംവിധായകൻ മനീഷ് കുറുപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച എഴുത്തിലൂടെ പറയുന്നത്.

Advertisement