ഇരട്ട കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് സംവിധായകൻ അരുൺ ഗോപി, ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും

132

മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനാണ് അരുൺ ഗോപി. ജനപ്രിയനടൻ ദിലീപ് നായകനായ രാമലീല, താരപുത്രൻ പ്രണവ് മോഹൻലാലിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്തത് അരുൺ ഗോപി ആയിരുന്നു

ഇപ്പോൾളിതാ താൻ ഇരട്ട കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അരുണ്ടഗോപി. ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞുമാണ് അരുൺഗോപിക്കും ഭാര്യ സൗമ്യയ്ക്കും ജനിച്ചത്. ഇന്ന് രാവിലെയാണ് ഇവർക്ക് കുഞ്ഞുങ്ങൾ ജനിച്ചത്. ഞാനും സൗമ്യയും ഇന്ന് ഒരു ആൺ കുഞ്ഞിനാലും ഒരു പെൺ കുഞ്ഞിനാലും അനുഗ്രഹിക്കപ്പെട്ടു.

Advertisements

ഈ അത്ഭുതകരമായ ദിവസത്തിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുകയും അവന്റെ മഹത്വത്തെ സ്തുതിക്കുകയും ചെയ്യുന്നു എന്ന് അരുൺ ഗോപി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. 2019ൽ ആണ് അരുൺ ഗോപി വിവാഹിതനായത്. സെൻറ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണിനെ ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അരുൺ ഗോപി ജീവിത സഖിയാക്കിയത്.

Also Read
ഐഎഫ്എഫ്‌കെ വേദിയിൽ ഭാവന, പോരാട്ടത്തിന്റെ പെൺ പ്രതീകം എന്ന് രഞ്ജിത്, എഴുന്നേറ്റ് നിന്ന് വമ്പൻ കൈയ്യടിയോടെ സദസ്സ്

നടൻ ദിലീപ്, കലാഭവൻ ഷാജോൺ, ടോമിച്ചൻ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങി നിരവധി സെലിബ്രിറ്റികൾ പങ്കെടുത്ത വിവാഹ ചടങ്ങായിരുന്നു. വിവാഹത്തിന് മുമ്പ് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി അരുൺ ഗോപി പങ്കുവെച്ച കുറിപ്പും അന്ന് വൈറലായിരുന്നു.

കുഞ്ഞുങ്ങൾ പിറന്ന സന്തോഷം പങ്കുവെച്ചതോടെ നവ്യാ നായർ, സാനിയ ഇയ്യപ്പൻ, ശ്വേതാ മേനോൻ തുടങ്ങി സിനിമാ രംഗത്തെ നിരവധി താരങ്ങളും ആരാധകരും അരുൺ ഗോപിക്കും കുടുംബത്തിനും ആശംസകൾ നേർന്ന് എത്തിയിരുന്നു.

അതേ സമയംഏറെ വിവാദങ്ങൾക്കൊടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അരുൺ ഗോപിയുടെ രാമലീല. ദിലീപ്, പ്രയാ?ഗ മാർട്ടിൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീപുമായി ബന്ധപ്പെട്ട കേസുകളും മറ്റുമാണ് രാമലീലയുടെ റിലീസിന് തടസമായത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരുന്നത്.

Also Read
ആ ഒരു കാര്യത്തിന് ഒരുപാട് വാല്യു കൊടുക്കുന്ന ആളാണ് ലാലേട്ടൻ, ഒപ്പം അഭിനയിക്കുമ്പോൾ അങ്ങനെയുള്ള പേടികളൊന്നും വേണ്ട: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

പ്രതിസന്ധികൾക്കും വിവാദങ്ങൾക്കും ഒടുവിൽ രാമലീല റിലീസ് ചെയ്തപ്പോൾ വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ദിലീപിന്റെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായും രാമലീല മാറിയിരുന്നു. രാമലീലയുെട വിജയത്തിന് ശേഷമാണ് അരുൺ ഗോപി പ്രണവ് മോഹൻലാലിനെ നായകനാക്കി ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രം ഒരുക്കിയത്. പ്രണയവും ആക്ഷനും എല്ലാം കലർന്ന സിനിമ ആയിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ട്.

Advertisement