ദിലീപിന് ഒപ്പം അഭിനയിക്കാൻ കുഞ്ചാക്കോ ബോബൻ ഇഷ്ടപ്പെട്ടിരുന്നില്ല: വെളിപ്പെടുത്തലുമായി സംവിധായകൻ

609

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ആണ് തുളസീ ദാസ്. മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി സിനിമകൾ ഒരുക്കിയ അദ്ദേഹം പികെ ജോസഫ് എന്ന സംവിധായകന്റെ കീഴിൽ സിനിമ സംവിധാനത്തെ കുറിച്ച് പഠിച്ച് 1989 ലാണ് സ്വതന്ത്ര സംവിധായകനായി മാറിയത്.

കൗതുക വാർത്തകൾ, മിമിക്സ് പരേഡ്, ചാഞ്ചാട്ടം, കാസർകോട് ഖാദർ ഭായ്, ഏഴരപ്പൊന്നാന, മായപൊൻമാൻ, മലപ്പുറം ഹാജി മഹാനായ ജോജി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കുങ്കുമച്ചെപ്പ്, കിലുകിൽ പമ്പരം, സൂര്യപുത്രൻ, ദോസ്ത്, അവൻ ചാണ്ടിയുടെ മകൻ തുടങ്ങിയ സിനിമകൾ ആണ് തുളസീ ദാസ് സംവിധാനം ചെയ്തവയിൽ പ്രധാനപ്പെട്ട സിനിമകൾ.

Advertisements

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനേയും റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനേയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നുദോസ്ത്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ തുറന്നു പറയുകയാണ് തുളസീദാസ്.

Also Read
ഡേറ്റ് ക്ലാഷ് ആയപ്പോൾ സീരിയലിൽ ആ കഥാപാത്രത്തെ ജർമനിയിൽ പറഞ്ഞയച്ചു; ഞാൻ സീരിയലിലേക്ക് തിരിച്ചുവരാൻ തയ്യാറായപ്പോൾ കഥ തന്നെ മാറിയിരുന്നു : കിഷോർ സത്യ

ദിലീപ് ഉള്ളതിനാൽ ആദ്യം ചിത്രത്തിന്റെ ഭാഗമാകാൻ കുഞ്ചാക്കോ ബോബൻ വിസമ്മതിച്ചുവെന്നും പിന്നീട് താൻ വീട്ടിൽ പോയി സംസാരിച്ച് കൊണ്ടു വരികയായിരുന്നു എന്നും തുളസി ദാസ് പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആണ് തുളസിദാസ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

മായപ്പൊൻമാൻ എന്ന സിനിമ ചെയ്യുമ്പോൾ ദിലീപ് ഹീറോ ഇമേജിലേക്ക് വന്നിട്ടില്ല. ആ സിനിമ സൂപ്പർ ഹിറ്റായിരുന്നു. ദോസ്ത് എന്ന സിനിമയെ പറ്റി പറഞ്ഞപ്പോൾ തന്നെ ആ കഥാപാത്രം തനിക്ക് ചെയ്യണമെന്ന് ദിലീപ് വാശി പിടിച്ച് എന്നോട് പറഞ്ഞതാണ്. അതിന് ശേഷമാണ് കുഞ്ചാക്കോ ബോബനെ പോയി കാണുന്നത്.

കുഞ്ചാക്കോ ബോബനും ദിലീപും തമ്മിൽ സിനിമ ചെയ്യാൻ മടിച്ചുനിന്ന സമയമാണത്. അതിന് മുമ്പ് ലോഹിതദാസ്, രാജസേനൻ എന്നിവരുടെ ചിത്രങ്ങൾ ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബൻ ചെയ്തിരുന്നില്ല. പക്ഷേ ഞാൻ അവരുടെ വീട്ടിൽ പോയി കുഞ്ചാക്കോ ബോബനോടും അച്ഛനോടും സംസാരിച്ചു.

Also Read
ഇത് ഞങ്ങളുടെ കുഞ്ഞ് ‘യാമിക’ ; മനോഹരമായ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വച്ച് പാർവ്വതിയും അരുണും

ചാക്കോച്ചന്റെ റോൾ മുന്നിൽ നിൽക്കുമെന്ന് ഉറപ്പ് തരണമെന്നാണ് അവർ എന്നോട് ആവശ്യപ്പെട്ടത്. തുല്യപ്രാധാന്യം ഉള്ള നായകന്മാരാണ് ചിത്രത്തിലുള്ളത് എന്ന് ഞാൻ പറഞ്ഞു. അങ്ങനെ പറഞ്ഞ് മനസിലാക്കിയാണ് കൊണ്ടുവന്നത്. ദോസ്ത് എന്ന സിനിമ മികച്ച അഭിപ്രായമാണ് ഉണ്ടാക്കി തന്നതെന്നും തുളസി ദാസ് പറയുന്നു.

Advertisement