ഇന്ന് ശരണ്യയുടെ പിറന്നാൾ, അവൾ ദൈവസന്നിധിയിൽ എത്തിയുള്ള ആദ്യത്തെ ജന്മദിനം : ഹൃദയം തൊടും കുറിപ്പുമായി സീമ ജി നായർ

127

മലയാളികൾക്ക് ഒരിയ്ക്കലും മറക്കാനാവാത്ത മപഖമാണ് നടി ശരണ്യ ശശിയുടെ. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലായാണ് ശരണ്യ ശശി അർബുദത്തിന് കീഴടങ്ങിയത്. വിഷമഘട്ടങ്ങളിലെല്ലാം ശരണ്യയ്ക്കൊപ്പമായി സീമയുമുണ്ടായിരുന്നു. ശരണ്യയുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സാധിപ്പിച്ച് അവസാനം വരെ സീമ കൂടെയുണ്ടായിരുന്നു.

സ്വന്തമായൊരു വീടെന്ന ശരണ്യയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചത് സീമയും സുഹൃത്തുക്കളും ചേർന്നായിരുന്നു. ആ വീടിന് സ്നേഹസീമയെന്നായിരുന്നു ശരണ്യ പേരിട്ടത്. ശരണ്യയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മരണശേഷമുള്ള ആദ്യ പിറന്നാളിൽ ഹൃദയം തൊടും കുറിപ്പുമായെത്തിയിരിക്കുകയാണ് ഇപ്പോൾ സീമ ജി നായർ.

Advertisements

ALSO READ

ധനുഷുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ പുതിയ സന്തോഷം; ഐശ്വര്യ രജനികാന്തും ലോറൻസും ഒന്നിക്കുന്നു

ഇന്ന് ശരണ്യയുടെ പിറന്നാൾ. അവൾ ദൈവസന്നിധിയിൽ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനം. ഇപ്പോളും അവൾ പോയിയെന്നു ഉൾകൊള്ളാൻ കഴിയുന്നില്ല. വേദനകൾ കടിച്ചമർത്തി ഇന്നും മോളെ സ്‌നേഹിച്ചവർ ജീവിക്കുന്നു. ഈശ്വരൻ ഏറ്റവും സ്‌നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുടെ മോളും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ. അവളുടെ നഷ്ടം നികത്താനാവാത്തതാണ് എന്നറിഞ്ഞുകൊണ്ടു തന്നെ. അവളുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു എന്നായിരുന്നു സീമ കുറിച്ചത്.

കഴിഞ്ഞ വർഷത്തെ പിറന്നാളിന് വലിയൊരു സർപ്രൈസായിരുന്നു സീമ ജി നായർ ശരണ്യയ്ക്ക് നൽകിയത്. അതിജീവനത്തിന്റെ രാജകുമാരനുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയായിരുന്നു ഞാൻ കൊടുത്ത സർപ്രൈസ്. പെട്ടെന്ന് ആ രാജകുമാരൻ വീട്ടിലേക്ക് വന്നപ്പോൾ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാൻ പറ്റില്ല. എന്റെ ജീവിതത്തിൽ എന്നും ഓർത്തുവെക്കാവുന്ന അപൂർവ്വ നിമിഷത്തിന്റെ ഓർമ്മയാവും ഇതെന്നുമായിരുന്നു സീമ കഴിഞ്ഞ വർഷത്തെ പിറന്നാളിന് കുറിച്ചത്.

ALSO READ

തകർന്ന് തരിപ്പിണമായിരുന്ന സമയത്ത് ദിലീപിന് കിട്ടിയ കച്ചിത്തുരുമ്പ് ആയിരുന്നു അത്, അത് അദ്ദേഹം നന്നായി ഉപയോഗിച്ചു, വെളിപ്പെടുത്തൽ

തലവേദനയിലൂടെയായി തുടങ്ങിയ അർബുദത്തോട് അവസാനനിമിഷം വരെ പോരാടുകയായിരുന്നു ശരണ്യ. ജീവിതത്തിലേക്ക് തിരിച്ചുവരാനും വീണ്ടും അഭിനയിക്കാനുമൊക്കെ ഏറെ ആഗ്രഹിച്ചിരുന്നു.

എല്ലാതവണത്തേയും പോലെ തിരികെ വരാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അപ്രതീക്ഷിതമായി അത് സംഭവിക്കുകയായിരുന്നു എന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. ശരണ്യയുടെ വിയോഗത്തിന് ശേഷം മാസങ്ങൾ കഴിഞ്ഞ് നന്ദുമഹാദേവയും നമ്മെ വിട്ടു പോവുകയായിരുന്നു.

Advertisement