മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് സണ്ണി വെയ്ൻ. ദുൽഖർ സൽമാൻ ചിത്രമായ സെക്കൻഡ് ഷോയിലൂടെയാണ് താരം വെളളിത്തിരയിൽ എത്തിയത്. സഹതാരമായിട്ടാണ് കരിയർ ആരംഭിച്ചതെങ്കിലും വളരെ പെട്ടെന്ന് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
പ്രേക്ഷകർ എന്നും ഓർമ്മിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് സണ്ണി വെയ്ൻ അവതരിപ്പിച്ചിരിക്കുന്നത്. കുറുപ്പാണ് ഏറ്റുവും ഒടുവിൽ പുറത്ത് വന്ന സണ്ണി വെയ്ൻ ചിത്രം. പീറ്റർ എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്.
ALSO READ
അപ്പനാണ് ഇനി പുറത്ത് വരാനുള്ള സണ്ണി വെയ്ൻ ചിത്രം. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സിനിമ റിലീസിന് ഒരുങ്ങുകയാണ്.
കുറ്റവും ശിക്ഷയുമാണ് നടന്റെ മറ്റൊരു ചിത്രം. തുടക്കകാലത്ത് സണ്ണി വെയ്ൻ ദേഷ്യപ്പെട്ട് സംസാരിക്കുന്ന ഒരു ഓഡിയോ പുറത്ത് വന്നിരുന്നു. അത് വൈറൽ ആവുകയും ചെയ്തിരുന്നു. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ നടന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ അന്ന് സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് നടൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
നടന്റെ വാക്കുകൾ ഇങ്ങനെ…
” പൊതുവെ ഫോണിൽ മെസേജുകൾ അധികം നോക്കാത്ത ആളാണ് ഞാൻ. എപ്പോഴെങ്കിലും എവിടെ നിന്ന് എങ്കിലും നമ്പർ തപ്പി പിടിച്ച് ആളുകൾ മെസേജ് അയക്കുമ്പോൾ, നമ്മളോടുള്ള സ്‌നേഹം കൊണ്ടാണല്ലോ എന്ന് കരുതി പറ്റുമ്പോഴൊക്കെ മറുപടി കൊടുക്കാറുണ്ട്. എന്താ മറുപടി അയക്കാത്തത് എന്ന് ചോദിക്കുന്നവരോട് തിരക്കായിരുന്നു എന്ന് പറഞ്ഞ സാഹചര്യവും ഉണ്ട് ‘.
അന്ന് ഞാൻ മെന്റലി കുറച്ച് ഡൗൺ ആയിരുന്നു. മറ്റ് ചില പ്രശ്‌നങ്ങൾ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്. ആദ്യമൊന്നും ഞാൻ മൈന്റ് ചെയ്തില്ല. കുറേ നേരം മിണ്ടാതിരുന്നപ്പോൾ, ‘ജാഡയാണോടാ തനിക്ക്’ എന്ന് ചോദിച്ച് കൊണ്ട് അയാൾ മെസേജ് അയച്ചു. അതുവരെയുള്ള എന്റെ സകല നിയന്ത്രണങ്ങളും പോയി. അപ്പോഴത്തെ എന്റെ മാനസിക അവസ്ഥയും അതായത് കൊണ്ട് അങ്ങനെ സംസാരിക്കേണ്ടി വന്നു എന്നാണ് സണ്ണി വെയിൻ പറയുന്നത്.
ALSO READ
സണ്ണി വെയ്ൻ എന്ന പേര് വന്നതിനെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. എന്റെ റെക്കോഡിക്കൽ നെയിം സുജിത്ത് ഉണ്ണികൃഷ്ണൻ എന്നാണ്. കൂട്ടുകാരിൽ ചിലർ സണ്ണി എന്ന് വിളിക്കാറുണ്ട്. അതേ കൂട്ടുകാർ തന്നെയാണ് എന്റെ ആദ്യ ചിത്രത്തിലും ഉണ്ടായിരുന്നത്. അവർ അവിടെ വച്ച് സണ്ണി എന്ന് വിളിച്ചു. കൂടുതൽ സിമിലിയാരിറ്റിയ്ക്ക് വേണ്ടി ആ പേര് തന്നെ സ്‌ക്രീൻ നെയിം ആക്കാം എന്ന് തീരുമാനിച്ചു. പക്ഷെ സണ്ണി മാത്രം പോര എന്ന അഭിപ്രായം വന്നു. അന്ന് വയനാട്ടിലാണ് ഷൂട്ടിങ്. ഒരു ഓളത്തിൽ സണ്ണി വെയിൻ എന്ന് അങ്ങ് ആക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സുജിത്ത് ഉണ്ണികൃഷ്ണൻ സണ്ണി വെയ്ൻ ആയത് എന്നും നടൻ പറയുന്നുണ്ട്.
അഭിനയിക്കുന്നതിനോടൊപ്പം അപ്പന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സണ്ണി വെയ്ൻ. ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയിൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ മഞ്ജുവാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്. ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണിത്.