അഭിനേത്രിയായും അവതാരകയായുമെല്ലാം കയ്യടി നേടി മലയാളികൾക്ക് സുപരിചിതയും പ്രിയങ്കരിയുമായ താരമാണ് മാളവിക കൃഷ്ണദാസ്. അഭിനയത്തിലും സോഷ്യൽ മീഡിയയിലും സജീവമാണ് മാളവിക. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക.
വിവാഹത്തെക്കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചുമെല്ലാം മാളവിക മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
ഞാൻ എച്ച് ആറിൽ പിജി ചെയ്യുകയാണ് ഇപ്പോൾ. 2 വർഷത്തെ കോഴ്‌സാണ് ഡിസ്റ്റന്റായാണ് പഠിക്കുന്നത്. കൊമേഴ്സായിരുന്നു പഠിച്ചത്. ഒരിക്കലും നിരാശ തോന്നേണ്ടി വരാത്ത കോഴ്‌സാണ്. എല്ലായിടത്തും കൊമേഴ്‌സ് വേണം. സയൻസിൽ നിന്നും കോമ്പിനേഷൻ ട്രാൻസ്ഫർ കൊടുത്താണ് കൊമേഴ്‌സിലേക്ക് മാറിയത്.
കൊമേഴ്‌സ് വിത്ത് മാത്ത്‌സായിരുന്നു പഠിച്ചത്. പിന്നെ ബിബിഎ ചെയ്യുകായിരുന്നു. ഇപ്പോൾ എച്ച്ആർ മേഖലയിൽ ജോലി ചെയ്യാനാണ് താൻ പ്ലാനിടുന്നത്. ജീവിതത്തിൽ അടുത്തത് എന്ത് എന്നോർത്ത് കൺഫ്യൂഷനായ സന്ദർഭങ്ങൾ കുറേയുണ്ട്. പ്ലസ് ടുവിന് ഏത് വിഷയം തിരഞ്ഞെടുക്കുമെന്നോർത്ത് നല്ല കൺഫ്യൂഷനുണ്ടായിരുന്നു.
ഡിഗ്രി ആയപ്പോഴും അതുണ്ടായിരുന്നു. അതുപോലെ തന്നെ ഡാൻസിലേക്ക് പോണോ, പഠനത്തിൽ ശ്രദ്ധിക്കണോ എന്നതായിരുന്നു പിന്നീട് വന്ന കൺഫ്യൂഷൻ. എല്ലാവരുടെ ജീവിതത്തിലും കൺഫ്യൂഷനുണ്ടാവും. അതുപോലെ എന്റെ ജീവിതത്തിലും കൺഫ്യൂഷനുണ്ടായിട്ടുണ്ടെന്നും മാളവിക പറയുന്നു.
അതേ സമയം നായിക നായകൻ എന്ന ഷോയെക്കുറിച്ചും അത് ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും മാളവിക മനസ് തുറന്നു. നായിക നായകന് ശേഷം താൻ കുറേക്കൂടി ബോൾഡ് ആയെന്നാണ് മാളവിക പറയുന്നത്. ആ ഷോ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്ത്ിയെന്നാണ് താരം പറയുന്നത്. ക്യാരക്ടറിലും കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്.
ആങ്കറിങ്ങ് ചെയ്ത് തുടങ്ങിയതിന് ശേഷമാണ് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ തുടങ്ങിയതെന്നും മാളവിക പറയുന്നു. 5 വർഷം കഴിഞ്ഞുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിനും മാളവികയുടെ പക്കൽ ഉത്തരമുണ്ട്. എച്ച് ആറിലോ മീഡിയയിലോ ഒക്കെയായി, ഫിനാൻഷ്യലി ഇൻഡിപെന്റൻഡായ, വിവാഹം കഴിഞ്ഞ് നല്ലൊരു പങ്കാളിക്കൊപ്പം കഴിയുമായിരിക്കും എന്നാണ് മാളവിക പറയുന്നത്.
കോളേജാണ് എന്നെ മാറ്റിയത്. എസ്എച്ച് കോളേജിൽ നിന്നാണ് ഞാൻ ആങ്കറിങ്ങ് ചെയ്ത് തുടങ്ങിയത്. അവിടത്തെ ജീവിതമാണ് എന്നെ ഇങ്ങനെ വായാടിയാക്കിയതെന്നാണ് മാളവികയുടെ അഭിപ്രായം. മുൻപൊക്കെ സംസാരിക്കുമ്പോൾ ഒരു പിടുത്തം ഉണ്ടാവുമായിരുന്നു. ഇപ്പോൾ അതൊക്കെ മാറിയെന്നും താരം പറയുന്നു.
അതേമസയം സോഷ്യൽ മീഡിയയിലേയും മറ്റും നെഗറ്റീവ് കമന്റുകളെ താൻ രണ്ട് രീതിയിലായാണ് കാണുന്നതെന്നാണ് മാളവിക പറയുന്നത്. ഒന്ന് നമുക്ക് ഇംപ്രൂവാകാനുള്ള അവസരമാണ്, രണ്ടാമത്തതേത് നമ്മളെ തളർത്തുന്ന രീതിയാണ്. എന്ത് ചെയ്താലും നെഗറ്റീവ് പറയുന്നവരുടെ മെസ്സേജ് കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും പെട്ടെന്ന് തന്നെ അതിൽ നിന്നും മാറുകയും ചെയ്യുമെന്നും മാളവിക വ്യക്തമാക്കി.
താൻ ഇപ്പോൾ സീരിയലുകൾ ചെയ്യുന്നില്ലെന്നും അവസരങ്ങൾ വന്നിരുന്നുവെന്നും താരം പറയുന്നു. സീരിയലുകളിൽ നിന്നും മാത്രമല്ല രണ്ട് മൂന്ന് സിനിമകളും വന്നിരുന്നു. എന്നാൽ അത് തനിക്ക് ചേരില്ലെന്ന് തോന്നിയതോടെ എടുത്തില്ലെന്നാണ് മാളവിക പറയുന്നത്. വിവാഹത്തെക്കുറിച്ചും മാളവിക മനസ് തുറക്കുന്നുണ്ട്. വിവാഹം തീരുമാനിച്ചതായാണ് മാളവിക പറയുന്നത്.
പ്രണയമൊന്നുമല്ല, അറേഞ്ച്ഡാണ്. ഒരു പ്രൊപ്പോസൽ വന്നു, ഫാമിലിക്കും എനിക്കും നല്ലതാണെന്ന് തോന്നിയെന്നും എനിക്കും അറിയുന്ന ആളാണെന്നും മാളവിക പറയുന്നു. എന്നാൽ ആരാണ് എന്താണ് എന്നൊന്നും ഞാനിപ്പോൾ പറയുന്നില്ല. പതുക്കെ പതുക്കെയായി അതേക്കുറിച്ച് അറിയിക്കാം എന്നാണ് മാളവിക പറയുന്നത്.