ജോൺ എബ്രാഹം, അഷ്മിത് പട്ടേൽ, ശ്രീശാന്ത് പിന്നെ പിതാവിനെക്കാളും പ്രായമുള്ള ആളുമായും പ്രണയം: നടി റിയ സെന്നിന്റെ പ്രണയകഥകൾ വീണ്ടും വൈറൽ

345

മലയാളികൾക്കും ഏറെ സുപരിചിതയായ ബോളിവുഡ് നടിമാരിൽ ഒരാളാണ് റിയ സെൻ. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ റിയ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. അനന്ദഭദ്രം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ആദ്യമായി റിയാ സെൻ അഭിനയിക്കുന്നത്.

കലാഭവൻ മണിയുടെ പെങ്ങളായ ഭാമ എന്ന കഥാപാത്രത്തിലൂടെയാണ് റിയ ശ്രദ്ധിക്കപ്പെടുന്നത്. ഹിന്ദിയിലും തമിഴിലും ബെംഗാളിയിലുമെല്ലാം നടി ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിരുന്നു. ഇന്നിതാ റിയ സെൻ തന്റെ നാൽപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്.

Advertisements

1981 ജനുവരി ഇരുപത്തിനാലിനാണ് നടി ജനിക്കുന്നത്. സോഷ്യൽ മീഡിയ പേജുകളിലൂടെ റിയയ്ക്കുള്ള പിറന്നാൾ സന്ദേശങ്ങളും ആശംസകളും നിറഞ്ഞു. ഒപ്പം നടിയുടെ ചില പ്രണയകഥകൾ കൂടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Also Read
ബെഡ് കണ്ടാൽ അപ്പോൾ തന്നെ ഞാൻ ഉറങ്ങും, കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഇടവേള ബാബു

1991 മുതൽ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ റിയ സെൻ 2017 വരെ സജീവമായിരുന്നു. ആ വർഷം ശിവം തിവാരിയുമായി വിവാഹിതയായതോടെ റിയ സിനിമകളിൽ നിന്നും ഇടവേള എടുത്തു. ഇപ്പോൾ ഭർത്താവ് ശിവത്തിനൊപ്പം സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ച് വരികയാണ് റിയ സെൻ.

ഈ വിവാഹത്തിന് മുൻപ് നടൻ ജോൺ എബ്രാഹവുമായി നടി പ്രണയത്തിലായിരുന്നു. ബിപാഷ ബസുവുമായി ജോൺ പ്രണയിക്കുന്നതിന് മുൻപാണ് റിയയുമായി അടുത്തത്. ആ സമയത്ത് റിയ സിനിമയിലേക്ക് എത്തിയിരുന്നെന്നും ജോൺ വളരെ ബുദ്ധിമുട്ടിലായിരുന്നത് കൊണ്ടാണ് ബന്ധം മുന്നോട്ട് കൊണ്ട് പോവേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

2005 ൽ സിൽസിലെ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് റിയ സെൻ അഷ്മിത് പട്ടേലുമായി അടുപ്പത്തിലാവുന്നത്. അക്കാലത്ത് ഇരുവരും ഒരുമിച്ചിരിക്കുന്നതും അടുത്തിടപഴകുന്നതുമായിട്ടുള്ള ഒരു വീഡിയോ പ്രചരിച്ചിരുന്നു. അത് ചില വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊക്കെ വഴിയൊരുക്കി.

പിന്നീട് താരങ്ങൾ വേർപിരിഞ്ഞു എന്ന വാർത്തയാണ് കേട്ടത്. അതേ സമയം എഴുത്തുകാരൻ സൽമാൻ റുഷീദിയുമായി റിയ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും അക്കാലത്ത് പ്രചരിച്ചിരുന്നു.
ഇപ്പോൾ 74 വയസുള്ള എഴുത്തുകാരനുമായി റിയ പ്രണയത്തിലാണെന്ന വാർത്ത ആരാധകരെയും ഞെട്ടിച്ചിരുന്നു.

ഒടുവിൽ നടി തന്നെ അതിനുള്ള മറുപടിയുമായി രംഗത്ത് വന്നു. ഞാൻ ആരോടെങ്കിലും സ്വകാര്യ സംഭാഷണം നടത്തുമ്പോൾ ആ സംഭാഷണം എന്താണെന്ന് ഞാൻ മറ്റാരോടും വെളിപ്പെടുത്താറില്ല. സൂര്യന് കീഴിലുള്ള മിക്കവാറും കാര്യങ്ങളെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. എന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് അറിയാമെന്നും ഞാൻ മനസിലാക്കി. ഒരുവിധം പുരുഷന്മാരും എന്നോട് സംസാരിക്കാറുണ്ട്.

സത്യം പറഞ്ഞാൽ റുഷ്ദിയെ കുറിച്ച് മാധ്യമങ്ങളോട് ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല. ആദ്യമൊക്കെ തമാശയാണെന്ന് കരുതിയെങ്കിലും പിന്നീട് ആ വാർത്തകൾ എന്നെ ബാധിച്ച് തുടങ്ങി. ഞാനിപ്പോൾ സിംഗിളാണ്, വിവാഹിതനായ ഒരു പുരുഷന്റെ കൂടെ സ്ഥിരമായി താമസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും ആണ് വർഷങ്ങൾക്ക് മുൻപ് നടി വെളിപ്പെടുത്തിയത്.

Also Read
ലാലേട്ടൻ വരുമ്പോൾ ഒരു ഗന്ധർവൻ വരുന്ന ഫീലായിരിക്കും, അവിടെ മുഴുവൻ ചന്ദനത്തിന്റെ മണം, ഫുൾ എനർജി; അനുഭവം വെളിപ്പെടുത്തി അന്ന രാജൻ

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സുന്ദരിമാരും തമ്മിൽ നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ ക്രിക്കറ്റ് താരം യുവരാജ് സിംഗും റിയയും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിട്ടുണ്ട്. അതുപോലെ മലയാളി കൂടിയായ ശ്രീശാന്തിന്റെ പേരിലും സമാനമായ ആരോപണം വന്നിരുന്നു.

ശ്രീശാന്ത് വിവാദങ്ങളിൽ കുടുങ്ങിയതോടെയാണ് റിയയുമായി വേർപിരിഞ്ഞതെന്നാണ് അന്ന് പ്രചരിച്ചത്. എന്നാൽ ശ്രീശാന്തുമായി യാതൊരു പ്രണയവും ഇല്ലെന്നും മൂന്ന് ക്രിക്കറ്റ് മാച്ചുകൾ കാണാൻ താൻ കൊച്ചിയിൽ വന്നു എന്നല്ലാതെ മറ്റൊരു ബന്ധവും ഇല്ലെന്നാണ് ശ്രീശാന്തിനെ കുറിച്ച് റിയ പറഞ്ഞിരുന്നത്.

Advertisement