ഒരുപാട് പേർക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ലെന്ന് എനിക്കറിയാം, എല്ലാം ഒരുനാൾ പോസിറ്റീവാകുമെന്നാണ് പ്രതീക്ഷ മനസിനക്കരയിലെ പുതിയ ‘ആദി’ രഞ്ജിത്ത് മേനോൻ

124

മലയാളം മിനിസ്‌കീൻ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായ മനസിനക്കരെ എന്ന സീരിയൽ മുന്നേറുകയാണ്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകർക്ക് സുപരിചിതരായി മാറിയവരാണ് മനസിനക്കരെയ്ക്കായി അണിനിരന്നത്. ആരതി സോജനും വിഷ്ണു നായരുമായിരുന്നു ആദിയേയും കാവ്യയേയും അവതരിപ്പിച്ചത്.

ഇവരുടെ സ്‌ക്രീൻ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെ രണ്ടുപേരും പരമ്പരയിൽ നിന്നും മാറിയിരുന്നു. താരങ്ങളുടെ പിൻമാറ്റത്തിൽ നിരാശ പ്രകടിപ്പിച്ച് ആരാധകർ എത്തിയിരുന്നു. രഞ്ജിത്തും വിദ്യാ ശ്രീയുമായിരുന്നു മനസിനക്കരെയിലേക്ക് പുതിയതായി എത്തിയത്.

Advertisements

അപ്രതീക്ഷിതമായാണ് താൻ ഈ പരമ്പരയിലേക്ക് എത്തിയതെന്നാണ് രഞ്ജിത് പറയുന്നത്. മനസിനക്കരയെ കുറിച്ചുള്ള രഞ്ജിത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
നായകൻ മാത്രമല്ല നായികയും മനസിനക്കരെയിൽ നിന്നും പിൻമാറിയിരുന്നു.

പ്രേക്ഷകർക്ക് സുപരിചിതരായ വിഷ്ണു നായരും ആരതി സോജനുമായിരുന്നു ആദിയും കാവ്യയും ആയി എത്തിയിരുന്നത്. ഇവർ മാറിയതോടെയാണ് രഞ്ജിത് ആദിയായും വിന്ദുജ കാവ്യയായുമെത്തിയത്. ഈ മാറ്റം പെട്ടെന്ന് ഉൾക്കൊള്ളാനാവുന്നതല്ലെന്ന് മനസിലാക്കിയാണ് ആദിയായതെന്ന് രഞ്ജിത് പറയുന്നു.

Also Read
പുതിയ കിടു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ട് സനൂഷ കുറിച്ചത് എന്താണെന്ന് കണ്ടോ, ഏറ്റെടുത്ത് ആരാധകർ

പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാവും നമ്മുടെ പലരുടെയും ജീവിതം കടന്നു പോവുക. തികച്ചും അപ്രതീക്ഷിതമായാണ് മനസ്സിനെക്കരെ എന്ന സീരിയലിൽ നിന്നും ആദി എന്ന കഥാപാത്രം ചെയ്യാനായി അവസരം ലഭിക്കുന്നത്.

മറ്റൊരു വ്യക്തി ചെയ്തുവെച്ച കഥാപാത്രം ആയതുകൊണ്ട് തന്നെ, പെട്ടന്ന് എന്നെ ആ കഥാപാത്രമായി ഉൾകൊള്ളാൻ ആവുക എന്നത് ഏറെക്കുറെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണെന്ന് എനിക്കു നല്ല ബോധ്യം ഉണ്ടായിരുന്നു. എങ്കിലും കയ്യിൽ വരുന്ന അവസരം തട്ടിക്കളയാൻ ഇഷ്ടപ്പെടാത്ത കൂട്ടത്തിൽ ആയതിനാൽ ആ അവസരം ഞാൻ സ്വീകരിക്കുക തന്നെ ചെയ്തു.

ഒരുപാട് പേർക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല എന്ന് എനിക്കറിയാം. എങ്കിലും ഞാൻ എന്റെ കഴിവിന്റെ പര മാവധി നല്ല രീതിയിൽ തന്നെ എന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നെ ആദിയായി സ്വീകരിച്ച എല്ലാവർക്കും നന്ദി. എല്ലാവരുടെയും അനുഗ്രഹവും പ്രോത്സാഹനവുംകൊണ്ട് യൂട്യൂബിൽ ഇപ്പോൾ കാണുന്ന നെഗറ്റീവ് കമൻസ് എല്ലാം ഒരുനാൾ പോസിറ്റീവ് ആവും എന്ന് വിശ്വസിക്കുന്നു എന്നും ആയിരുന്നു രഞ്ജിത്ത് മേനോൻ കുറിച്ചത്.

നെഗറ്റീവ് കമന്റുകളൊക്കെ തുടക്കത്തിലേയുണ്ടാവുള്ളൂ. ഈ കഥാപാത്രം നിങ്ങളിൽ ഭദ്രമാണെന്നായിരുന്നു അഭിനേത്രിയായ അമേയ പറഞ്ഞത്. ഒരാൾ ചെയ്തുവെച്ച ക്യാരക്ടർ എടുത്ത് ചെയ്യുന്നത് റിസ്‌ക്കാണ്. ഇതേ സിറ്റുവേഷനിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. ആളുകളെപ്പോഴും മുൻപ് ചെയ്തിരുന്ന ആളുടെ മാനറിസം നമ്മളിൽ നിന്നും പ്രതീക്ഷിക്കും.

Also Read
പ്രതിഫലം കുത്തനെ കൂട്ടി നടി സാമന്ത, പുതിയ തുക അമ്പരിപ്പിക്കുന്നത്, നയൻതാരയ്ക്ക് ഒപ്പത്തിന് ഒപ്പം പിടിച്ച് നടി

പതിയെ ആ റോളിലേക്ക് നമ്മളെ അംഗീകരിക്കും, അതുവരെ സെറ്റിൽ എല്ലാവരുടേയും പിന്തുണ മതി എന്നുമായിരുന്നു അമേയ പറഞ്ഞത്.നിങ്ങൾ നന്നായി ചെയ്യൂ, ജനങ്ങൾ നിങ്ങളെ പിന്തുണച്ചോളും. ഓൾ ദ ബെസ്റ്റ് എന്നായിരുന്നു വിഷ്ണുവിന്റെ കമന്റ്.

Advertisement