ഒരുകാലത്ത് മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികളായിരുന്നു താരരാജാവ് മോഹൻലാലും ശോഭനയും. ഇരുവും ഒന്നിച്ചഭിനയിച്ച സിനിമകൾ എല്ലാം തകർപ്പൻ വിജയം ആയിരുന്നു നേടിയിരുന്നത്. മലയാള സിനിമയിലെ തന്നെ എണ്ണം പറഞ്ഞ താരജോഡികളിൽ ഒന്നാണ് മോഹൻലാൽ ശോഭന കൂട്ടുകെട്ട്.
ഒരു പക്ഷേ മോഹൻലാലിന് ഐപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചതും ശോഭന ആയിരിക്കാം. അവിടത്തെപ്പോലെ ഇവിടെയും, വസന്തസേന, അഴിയാത്ത ബന്ധങ്ങൾ, അനുബന്ധം, രംഗം, ടി പി ബാലഗോപാലൻ എംഎ, കുഞ്ഞാറ്റക്കിളികൾ, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യൻ, പവിത്രം, തേൻമാവിൻ കൊമ്പത്ത്, പക്ഷേ, വസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം സാഗർ ഏലിയാസ് ജാക്കി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം മലയാളത്തിലെ ഈ പ്രിയ താരജോഡികള വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് പുറത്തുവരുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ആയ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിലാണ് മോഹൻലാൽ ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതെന്നാണ് വിവരം.
അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ശോഭന ആയിരുന്നു നായികയായിഎത്തിയിരുന്നത്. പൂർണ്ണമായും ഒരു ഫാമിലി എന്റർടൈമെന്റ് ആയിരിക്കും ചിത്രം എന്നാണ് സൂചനകൾ. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആയിരിക്കും ചിത്രം നിർമ്മിക്കുന്നതെന്നുമാണ് ലഭ്യമാകുന്ന വിവരം.
അതേ സമയം മോഹൻലാലിന്റേതായി അവസാനം പുറത്തിറങ്ങിയ ആറാട്ട് എന്ന മാസ്സ് മസാല ചിത്രം തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്. മോൺസ്റ്റർ, എലോൺ, ട്വൽത് മാൻ എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റെ ഇനിയും പുറത്തിറങ്ങാനുള്ള ചിത്രീകരണം പൂർത്തിയായ സിനിമകൾ.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ വർക്കുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബറോസ് പൂർത്തിയാക്കിയാൾ പിന്നൈ കോവിഡിന് മുമ്പ് തുടങ്ങു പിന്നീട് ഷൂട്ടിങ്ങ് മുടങ്ങിയ റാം മോഹൻലാൽ പൂർത്തിയാക്കുമെന്നാണ് അറിയുന്നത്. ജീത്തു ജോസഫ് ആണ് റാം സംവിധാനം ചെയ്യുന്നത്. ഇതിന് ശേഷമായിരുക്കും അനൂപ് സത്യൻ ചിത്രം തുടങ്ങുക എന്നാണ് അറിയുന്നത്.