കണ്ണിന്റെ കാഴ്ച പലതരത്തില്‍ നഷ്ട്ടപ്പെടാറുണ്ട്. എന്നാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു കണ്ണിനു കാഴ്ച നഷ്ടപ്പെടുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിന് കാഴ്ച നഷ്ടമായത്.
18 കാരിയുമായി ലൈംഗികബന്ധത്തിനിടയില്‍ രതിമൂര്‍ച്ഛ പരിതി വിട്ടപ്പോള്‍ 29 വയസുള്ള ബ്രിട്ടീഷുകാരനു കാഴ്ച നഷ്ടമായി എന്നാണു റിപ്പോര്‍ട്ട്. ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന അപകടമാണ് ഇത് എന്ന് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇയാള്‍ക്കു കാഴ്ച നഷ്ട്ടമായത്. കാഴ്ച നഷ്ട്ടപ്പെട്ട ഉടനെ എമര്‍ജന്‍സി ഐ ക്ലീനിക്കില്‍
ഇയാളെ എത്തിച്ചു.
തുടര്‍ന്ന് ഇടതു കണ്ണിന്റെ സെന്‍ട്രല്‍ വിഷനില്‍ ഒരു തടസം കണ്ടെത്തുകയായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ മരണം സംഭവിക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടി വരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു വന്നിരുന്നു.