ബേബി ശാലിനി ബേബി ശ്യാമിലി എന്ന് പറഞ്ഞാൽ മലയാളികൾക്ക് എക്കാലത്തും ആ ഓമനത്തം നിറഞ്ഞ മുഖം ഓർമ്മ വരും. അവർ ബാലതാരങ്ങളിൽ നിന്ന് നായികാ പദവിയിലെത്തിയപ്പോഴും ആ ഇഷ്ടത്തിന് ഒരു കുറവും ഉണ്ടായില്ല. സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ഇരുവരുടേയും വിശേഷങ്ങൾ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
Advertisements
ഇപ്പോഴിതാ ശാലിനിക്കും ശ്യാമിലിക്കുമൊപ്പമുള്ള ശാലിനിയുടെ മകൾ അനൗഷ്‌കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. അനൗഷ്‌ക വലിയ കുട്ടിയായെന്നും ശാലിനെയെയും അനൗഷ്‌കയെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നൂ എന്നും ആരാധകർ പറയുന്നുണ്ട്.
ശ്യാമിലിയാണ് അനൗഷ്‌കയ്ക്കും ശാലിനിക്കുമൊപ്പമുള്ള ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവച്ചത്. ‘വിത്ത് മൈ ലേഡീസ്’ എന്ന അടിക്കുറിപ്പോടെ വനിത ദിനത്തോടനുബന്ധിച്ച് താരത്തിന്റെ പോസ്റ്റ്.
View this post on Instagram
Advertisement