ബിഗ്ഗ് ബോസ് സീസൺ 4 ൽ നിന്ന മോഹൻലാൽ പിന്മാറി പകരം സുരേഷ് ഗോപി വരുന്നു എന്നാണ് ആദ്യം കേട്ടത്. എന്നാൽ ഷോയുടേതായി പുറത്ത് വിട്ട ആദ്യത്തെ പ്രമോ വീഡിയോയിലൂടെ തന്നെ ആ ഗോസിപ്പിന് വിരാമമായിരുന്നു. ഇനി മത്സരാർത്ഥികളായി ആരൊക്കെ വരും എന്നതിനെ കുറിച്ചാണ് കിംവദന്തികൾ വന്നു കൊണ്ടിരിയ്ക്കുന്നത്.
പാല സജി, ജിയ ഇറാനി, ശ്രീലക്ഷ്മി, തങ്കച്ചൻ വിതുര, ശ്രീകല, ചൈതന്യ തുടങ്ങി നിരവധി പേരുകളാണ് പറഞ്ഞു കേൾക്കുന്നത്. ചിലരൊക്കെ ഉണ്ടെന്നും ഇല്ലെന്നും തരത്തിലുള്ള മറുപടി നൽകി. ഉണ്ടെങ്കിലും തല്ലി കൊന്നാലും ആരോടും പറയില്ല എന്നായിരുന്നു സീരിയൽ താരം അശ്വതി നായരുടെ പ്രതികരണം. ഇപ്പോഴിതാ താൻ എന്തായാലും ബിഗ്ഗ് ബോസിലേക്ക് ഇല്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് നടൻ ജിഷിൻ മോഹൻ.
ALSO READ
മലയാളി ഹൃദയത്തിൽ നിന്ന് ഒരിയ്ക്കലും മാഞ്ഞു പോകാത്ത ‘അമ്മ’ ; വേദനയായി സിദ്ധാർത്ഥ് ഭരതന്റെ പോസ്റ്റ്!
സീരിയലുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ജിഷിൻ മോഹൻ. സീരിയലുകളെക്കാൾ മിനിസ്‌ക്രീൻ ഷോയിലൂടെയാണ് ജിഷിൻ കൂടുതൽ പ്രിയങ്കരനായത്. കോമഡി സ്റ്റാർസ് അടക്കമുള്ള ഷോകളിൽ ജിഷിൻ സജീവമായിരുന്നു. കൂടാതെ സോഷ്യൽമീഡിയയിൽ നിരന്തരം ആരാധകരുമായി ഇടപെടുന്ന താരവും ആണ്. എന്ത് വിഷയവും ഹാസ്യമായ കുറിപ്പിലൂടെ അവതരിപ്പിയ്ക്കുന്നത് ജിഷിന്റെ ഒരു പ്രത്യകതയാണ്. ബിഗ്ഗ് ബോസ് സീസൺ 4 ൽ ഒരു മത്സരാർത്ഥിയായി പറഞ്ഞ് കേട്ടത് ജിഷിൻ മോഹന്റെ പേരാണ്.
എന്നാൽ ഷോയിൽ ഞാൻ ഇല്ല എന്ന് ജിഷിൻ വ്യക്തമാക്കി. എനിക്ക് താത്പര്യം ഇല്ലാത്തത് കൊണ്ടല്ല, എന്നെ ആരും വിളിച്ചിട്ടില്ല എന്നാണ് ഇ ടൈംസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ജിഷിൻ മോഹൻ പറഞ്ഞത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അരങ്ങേറ്റം നടത്തിയ നടനാണ് ജിഷിൻ.
ALSO READ
അമ്മ മകൾ, കന്യാദാനം പോലുള്ള സീരിയലുകളിലെ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു. കൈരളി ടിവിയിലെ സെലിബ്രിറ്റി കിച്ചൺ മാജിക്ക് ആണ് ഇപ്പോൾ ജിഷിൻ ചെയ്തു കൊണ്ടിരിയ്ക്കുന്ന പരിപാടി.