വിനയന്റെ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഹണി റോസ്. ഇപ്പോഴും സിനിമകളിൽ സജീവമായ താരം സൂപ്പർതാരം ബാലകൃഷ്ണയ്ക്കൊപ്പം തെലുങ്കിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഈ അവസരം തന്റെ ഭാഗ്യമാണ് എന്നാണ് പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ഹണി റോസ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ:
Also Read
കുബേരനിൽ ദിലീപിന്റെ നായികയയി എത്തിയ താരത്തെ ഓർമ്മയില്ലേ, നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
നല്ലൊരു ടീമിനൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യുക എന്നത് ഭാഗ്യം തന്നെയാണ്. സിനിമയുടെ ഷൂട്ട് ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബാലകൃഷ്ണ സാറിന്റെ ഭാഗങ്ങളാണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്. ഞാനും ഉടനെ ജോയിൻ ചെയ്യും. കഥാപാത്രത്തെക്കുറിച്ചു കൂടുതലൊന്നും ഇപ്പോൾ പറയാൻ പറ്റില്ല.
പേര് മീനാക്ഷി ബാലകൃഷ്ണ സാറിന്റെ പെയർ ആണ്. ഒന്ന് മാത്രം പറയാം, പെർഫോം ചെയ്യാൻ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിത്. താൻ അത്രമേൽ തെലുങ്ക് സിനിമകൾ കണ്ടിട്ടില്ല വളരെ കുറച്ചു സിനിമകളെ ഞാൻ കണ്ടിട്ടുള്ളു. ബാലകൃഷ്ണ സാറിന്റെ ലെജൻഡ് പിന്നെ അല്ലു അർജുൻ സിനിമകളുടെ മലയാളം ഡബ്ബിങ് അങ്ങനെ ഒക്കെ. ഞാൻ ഈ ഭാഷക്ക് പുതിയതാണ്.
ഞാൻ ഇപ്പോൾ സുരേഷ് എന്ന ഇൻസ്ട്രക്ടറുടെ കീഴിൽ പഠിക്കുകയാണ്. തെലുങ്ക് ഡയലോഗുകൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുന്ന ആളാണ് അദ്ദേഹം, അതിലൂടെ എന്റെ ഡയലോഗുകൾ എനിക്ക് ശരിയായി പറയാൻ കഴിയും. വളരെ ഫൺ ആണ് ഈ പ്രോസസ്സ്. 80 കാലഘട്ടത്തിലെ ഒരു മാധ്യമ പ്രവർത്തകയുടെ കഥാപാത്രമാണ് പട്ടാംപൂച്ചി എന്ന തമിഴ് സിനിമയിൽ ഞാൻ ചെയുന്നത്.
അഞ്ചാം പാതിര പോലെ ഒരു സിനിമ എന്ന് പറയാം. ഈ കഥാപാത്രത്തിനായി ഒരുപാട് ചലഞ്ചുകൾ ഞാൻ അഭിമുഖീകരിച്ചു, പ്രത്യേകിച്ച് സെക്കന്റ് ഹാഫിൽ. ഒരുപാട് വർഷങ്ങളായി അടഞ്ഞു കിടന്ന പൊടിപിടിച്ച ഒരു പഴയ കെട്ടിടത്തിൽ ഞങ്ങൾ ഷൂട്ട് ചെയ്തു. അതൊരു വലിയ അനുഭവം തന്നെയായിരുന്നു. ഇത് പോലെ തന്നെ മോൺസ്റ്ററിലും തന്റെ കഥാപാത്രം വളരെ വ്യത്യസ്തമാണ്.
മോഹൻലാലിനൊപ്പമാണ് തന്റെ കൂടുതൽ സീനുകളും. എന്റെ കഥാപാത്രം ഭാമിനി ഒരുപാട് അനുഭവങ്ങളിൽ കൂടെ കടന്നു പോകുന്ന ഒരു ആളാണ്. ഒരു പ്രത്യേക ഷെയിഡിൽ മാത്രം ഒതുക്കാൻ കഴിയില്ല. ഞാൻ ഇതുവരെ ചെയ്തതിൽ മികച്ച ഒന്ന് തന്നെയാണ് ഈ കഥാപാത്രം. സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാൻ കഴിയില്ല.
ചങ്ക്സ് എന്ന സിനിമക്ക് ശേഷമാണ് ഞാൻ വലിയ ഒരു ബ്രേക്ക് എടുത്തത്. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം, പക്ഷെ അൽപ്പം ഗ്ലാമറസ് ആയത് കൊണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂകൾ കിട്ടിയിരുന്നു. എന്നാൽ ആ സമയത്ത് തന്നെയാണ് എനിക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ വന്നതും. കാര്യങ്ങൾ പതുക്കെ ചെയ്യാം എന്ന് ഞാൻ തീരുമാനിച്ചു, കാമ്പുള്ള സീരിയസ് കഥാപാത്രങ്ങളിലേക്കു ശ്രദ്ധ മാറ്റുകയും ചെയ്തു എന്നും ഹണിറോസ് പറയുന്നു.