മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അനു മോൾ. വളരെ പെട്ടെന്ന് തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലും പ്രേക്ഷകരുടെ ഇടയിലും ഇടംപിടിച്ച താരമാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സറ്റാർ എന്നീങ്ങനെയുളള ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയ ആയത്.
ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും പ്രേക്ഷകരുടെ മുന്നിൽ എത്താറുള്ളത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെടാറുണ്ട്. അഭിനേത്രി എന്നതിന് ഉപരി നർത്തകി കൂടിയാണ അനുമോൾ.
സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനുമോൾ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഇതെല്ലാം വളരെ വേഗം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ അനുമോൾ പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. വിവാഹത്തെകുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ചാണ് താരം എഴുതിയി രിക്കുന്നത്. ലോക വനിത ദിനത്തിലായിരുന്നു അനുമോൾ കുറിപ്പ് പങ്കുവെച്ചെത്തിയത്.
നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമാണ് കല്യാണം എന്നാണ് അനുമോൾ പറയുന്നത്. ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുകന്നുള്ളത് എന്തോ അബ് നോർമാലിറ്റി അല്ലെങ്കിൽ ഒരു ശരികേടായി ആണ് പൊതുവിൽ ആളുകൾ കാണുന്നത്.
Also Read
കന്മദം സിനിമയിലെ ആ ചുംബന രംഗം ലൈം ഗി ക മാ യ കടന്നു കയറ്റം ആണെന്ന് തോന്നിയിട്ടില്ല: ലോഹിതദാസിന്റെ മകൻ
കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നീട്ടുള്ളത്, കഴിക്കണം എന്ന് ഉള്ളവർക്ക്. അല്ലാത്തവർക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ്സ് എന്ന് വെച്ചാൽ അത് അക്സപ്റ്റ് ചെയ്യണം. നിങ്ങൾ എപ്പോഴാണോ തയ്യാറാവുന്നത്. ആ സമയം ആണ് അനിയോജ്യമായ വിവാഹ സമയമെന്നാണ് അനുമോൾ പറയുന്നത്.
ഞാൻ പേഴ്സണലി സിംഗിൾ ആയി ജീവിച്ചാൽ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ്. കല്യാണം കഴിക്കു ന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫിൽ ബെറ്റർ ആവുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. എല്ലാരും കഴിക്കുന്നു നാട്ടുനടപ്പ് എന്നാ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.
പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ അല്ലെങ്കിൽ അവിടേക്ക് ഒരു ആൺ സുഹൃത്ത് വരുമ്പോ ഉണ്ടാവുന്ന ചീത്തപ്പേരുകൾ ഭയന്ന് അങ്ങനെ ഒരു സ്ത്രീയുടെ ഡിഗ്നിറ്റി ആന്റ് ഹോണർ ഹസ്ബന്റിൽ ആണോ ഉള്ളത് അങ്ങനെ ഒക്കെ ആലോചിച്ച് കല്യാണം കഴിപ്പിക്കുന്നതായി തോന്നീട്ടുണ്ട്.
ജീവിതം, ലൈം ഗി കത, പ്രത്യുൽപാദനം എന്നിവ നിയന്ത്രിക്കുന്ന ഒന്നാണ് വിവാഹം. നിങ്ങൾ തയ്യാറാകുമ്പോൾ മാത്രം വിവാഹത്തിന് ഒരുങ്ങുക. വിവാഹം എന്നത് ഒരു അറേഞ്ച്മെന്റ് മാത്രമാണ് അത് നിർബന്ധം അല്ലെന്നും കുറിപ്പിൽ പറയുന്നു.കല്യാണം ആയില്ലേ കുട്ടി ആയില്ലേന്നേ ആളുകൾ ചോദിക്കാറുള്ളൂ.
Also Read
നിങ്ങൾ ബെഡ്റൂമിൽ ത്രീസം ആണോ ചെയ്യുന്നത് എന്ന് 17കാരി, നല്ല കിണ്ണംകാച്ചി മറുപടിയുമായി ബഷീർ ബഷി
നിങ്ങളുടെ വിവാഹ ജീവിതത്തിൽ ഹാപ്പി ആണോ. ജീവിതത്തിൽ നിങ്ങൾ സന്തോഷവാനാണോ സന്തോഷവതിയാണോ എന്ന ചോദ്യങ്ങൾ കുറവാണ്. അതിനാൽ നമ്മുടെ സന്തോഷം എവിടെയാണ് കിടക്കുന്നതെന്ന് കണ്ടെത്തേണ്ടത് അതിനായി പോകുക. മറ്റുള്ളവരെ ദ്രോഹിക്കരുത്. നിങ്ങളുടെ ജീവിതം നയിക്കുക, നിങ്ങളുടെ ലിം ഗ ഭേദം പരിഗണിക്കാതെ ഒരു നല്ല മനുഷ്യനാകാൻ ശ്രമിക്കുക, അത് എന്തുതന്നെയായാലും എന്ന് അനുമോൾ കുറിക്കുന്നു.