മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുടുംബവിളക്കിൽ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയായിരുന്നു താരം. സുമിത്രയുടെ പ്രിയപ്പെട്ട മരുമകൾ ഇപ്പോൾ അഭിനയത്തിന് ഇടവേള എടുത്തിരിയ്ക്കുകയാണ്.
കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായാണ് ആതിര അഭിനയത്തിൽ നിന്നും ഇടവേളയെടുക്കാൻ തീരുമാനിച്ചത്. സീരിയലിൽ അഭിനയിക്കുന്നില്ലെങ്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലൂടെയുമായി സജീവമാണ് താരം. ഇപ്പോഴിതാ വളക്കാപ്പ് ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
ALSO READ
കഴിഞ്ഞ ദിവസമായിരുന്നു വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ആതിര മാധവ് എത്തിയത്. അമ്മയാവാനായി കാത്തിരിക്കുന്നതിനിടയിലെ ഈ വനിതദിനം തനിക്കേറെ പ്രിയപ്പെട്ടതാണ്. സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കുന്നതിനും കുടുംബം പരിപാലിക്കുന്നതിനുമിടയിൽ ഒത്തിരി തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. എപ്പോഴും എല്ലാവരും ശക്തരായിരിക്കട്ടെ, നക്ഷത്രങ്ങളെപ്പോലെ തിളങ്ങട്ടെ. എല്ലാവർക്കും വനിതാദിന ആശംസകൾ എന്നുമായിരുന്നു ആതിര കുറിച്ചത്. വളക്കാപ്പ് ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ ഇനിയും വരാനുണ്ടെന്നും പറഞ്ഞായിരുന്നു ആതിര പുതിയ പോസ്റ്റുമായെത്തിയത്.
മഞ്ഞയും നീലയും കലർന്ന പട്ടുസാരിയും ടെംപിൾ ഗോൾഡ് ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ വെച്ച് അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് ആതിര പോസ്റ്റ് ചെയ്തത്. നിറവയറിൽ കൈവെച്ചും ആതിര ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങൾ വൈറലായി മാറിയത്. മനോഹരമായ മെഹന്ദി ഡിസൈനും ആതിരയ്ക്കായി പ്രിയപ്പെട്ടവർ ഒരുക്കിയിരുന്നു.
ALSO READ
പാർവതി കൃഷ്ണ, അമൃത നായർ, മൃദുല വിജയ്, പാർവതി വിജയ് തുടങ്ങി നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായെത്തിയത്. ബ്യൂട്ടിഫുൾ മം എന്ന് മൃദുല കമന്റ് ചെയ്തപ്പോൾ അനദർ ബ്യൂട്ടിഫുൾ മം റ്റു ബി മൃദുലക്കുട്ടിയെന്നായിരുന്നു ആതിരയുടെ മറുപടി. മൃദുലയും പാർവതിയുമായെല്ലാം അടുത്ത സൗഹൃദമുണ്ട് ആതിരയ്ക്ക്. എന്റെ സ്വീറ്റ്ഹാർട്ട് എന്നായിരുന്നു അമൃത പറഞ്ഞത്, നിന്നെ മിസ് ചെയ്യുന്നുവെന്നായിരുന്നു ആതിരയുടെ മറുപടി.
യൂട്യൂബ് ചാനലുമായി സജീവമാണ് ആതിര. ഗർഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം താരം ആരാധകർക്കായി പങ്കിടാറുണ്ട്. അടുത്തിടെയായിരുന്നു ആതിര പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് വന്നത്. അധികം വൈകാതെ തന്നെ വളക്കാപ്പ് ചടങ്ങ് നടത്തുമെന്നും താരം പറഞ്ഞിരുന്നു. വളക്കാപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുള്ള സ്റ്റോറികളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞതിഥി വന്നതിന് ശേഷമായി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുമെന്നും മുൻപ് താരം വ്യക്തമാക്കിയതാണ്.
View this post on Instagram