18 വർഷമായി കട്ട ലാൽ ഫാൻ, ഒടുവിൽ മോഹൻലാൽ അപമാനിച്ചു, മോഹൻലാലിനെ ചുറ്റി പറ്റി നിൽക്കുന്നവർ അദ്ദേഹത്തെ വഞ്ചിക്കുകയാണ്: കുറിപ്പുമായി സന്തോഷ് വർക്കി

475
Courtesy; Public domain

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ മാസ്സ് മസ്സാല ചിത്രം ആറാട്ടിന്റെ തിയ്യേറ്റർ പ്രതികരണത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് റിലീസ് ചെയ്ത ദിവസം ഓൺലൈൻ മാധ്യമങ്ങൾക്ക് സിനിമയെ പറ്റി പ്രതികരണം നൽകി വൈറലായ ആരാധകനാണ് സന്തോഷ്.

സന്തോഷിനെ വാക്കുകൾ ട്രോളുകൾ ആയും പ്രചാരണാർത്ഥം ആയും സോഷ്യൽ മീഡിയയിൽ പരക്കെ ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ആറാടുകയാണ് എന്ന് കമന്റ് വാട്ട്‌സ്ആപ്പ് ഫേസ്ബുക്ക് സ്റ്റിക്കറുകൾ ആയും, ഡിജെ റീമിക്‌സ് ആയും സമൂഹ മാധ്യമങ്ങളിൽ ജനങ്ങൾ ഏറ്റെടുത്തിരുന്നു.

Advertisements

എന്നാൽ ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി സന്തോഷ് പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായി മാറുന്നത്. സന്തോഷ് വർക്കി പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം:

Also Read
ഉപ്പയെ നഷ്ടമായത് എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ, മയ്യിത്ത് പോലും കാണാനായില്ല, 13ാം വയസ്സിൽ ജീവിക്കാനായി പെയിന്റിംഗിനും കെട്ടിടം പണിക്കും പോയി: ഷാനവാസ് ഷാനുവിന്റെ ജീവിതകഥ ഇങ്ങനെ

കഴിഞ്ഞ 18 വർഷമായി ഞാൻ മോഹൻലാൽ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻ ലാലിന് വേണ്ടി സംസാരിക്കുകയും ചെയ്യുന്നു. എന്റെ കുടുംബത്തിൽ നിന്നുള്ള അധിക്ഷേപവും ചുറ്റിപ്പറ്റിയുള്ളവരിൽ നിന്നുമുള്ളവരുടെ കളിയാക്കലുകളും ഒടുവിൽ മോഹൻലാലിൽ നിന്നുള്ള അപമാനവും അല്ലാതെ എനിക്ക് എന്താണ് ലഭിച്ചതെന്നും സന്തോഷ് വർക്കി കുറിക്കുന്നു.

മോഹൻലാൽ അടിസ്ഥാനപരമായി നല്ല മനസ്സുള്ള ഒരു നല്ല വ്യക്തിയാണ്, പക്ഷേ ചുറ്റുമുള്ള ആളുകൾ അദ്ദേഹത്തെ വഞ്ചിക്കുകയാണെന്ന് ഞാൻ പറയുന്നു, മമ്മൂട്ടി വർഷങ്ങൾക്ക് മുമ്പ് ഇത് പറഞ്ഞതാണെന്നും സന്തോഷ് വർക്കി കുറിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ താരമായ ശേഷം ഒരുപാട് അഭിമുഖങ്ങളും വിശേഷങ്ങളും സന്തോഷിന്റേതായി പുറത്തുവന്നിരുന്നു. വെറുമൊരു താരാരാധനക്കപ്പുറം മോഹൻലാലിനെക്കുറിച്ച് പുസ്തകം വരെ സന്തോഷ് പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിൻറെ പരാമർശത്തെ പിന്തുണച്ചും ആശ്വാസം പകർന്നും നിരവധി കമന്റുകൾ ഫേസ്ബുക്ക് കുറിപ്പിൽ സുഹൃത്തുക്കൾ കമന്റ് ചെയ്തിട്ടുണ്ട്.

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. താൻ ജനിച്ച വർഷമാണ് മോഹൻലാൽ സൂപ്പർസ്റ്റാർ ആയതെന്നും മോഹൻലാൽ നായകനാകുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുണ്ടെങ്കിലും എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും സന്തോഷ് പറഞ്ഞിരുന്നു

Also Read
പുലിമുരുകന്റെ രണ്ടാംഭാഗം, വെളിപ്പെടുത്തലുമായി സംവിധായകൻ വൈശാഖ്

മോഹൻലാലിനെ കുറിച്ച് സന്തോഷ് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ആറാട്ടിനെ കുറിച്ചുള്ള പ്രതികരണത്തിന് ശേഷം സന്തോഷിനെ പറ്റി നിരവധി ട്രോളുകളും സ്റ്റിക്കറുകളും ഇറങ്ങിയിരുന്നു. എന്നാൽ ട്രോളുകളെ തമാശയായി മാത്രമാണ് കാണാറുള്ളതെന്നാണ് സന്തോഷ് വർക്കി പറയുന്നത്.

Advertisement