നിങ്ങൾ ബെഡ്‌റൂമിൽ ത്രീസം ആണോ ചെയ്യുന്നത് എന്ന് 17കാരി, നല്ല കിണ്ണംകാച്ചി മറുപടിയുമായി ബഷീർ ബഷി

72875

മലയാളികൾക്ക് ഏറെ സുപരിചിതനായ മോഡലും യൂടൂബറും ആണ് ബഷീർ ബഷി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം പതിപ്പിൽ മത്സരിച്ചതോടെയാണ് ബഷീർ ബഷി കൂടുതൽ ശ്രദ്ധ നേടിയത്. രണ്ട് വിവാഹം ചെയ്തതിനെക്കുറിച്ച് പറഞ്ഞതോടെ ബഷീറനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയായാണ് മഷൂറയും ബഷിയുടെ ജീവിതത്തിലേക്ക് വന്നത്. പരസ്പര സൗഹൃദത്തോടെ സന്തുഷ്ടകരമായ കുടുംബജീവിതം നയിച്ച് വരികയാണ് ഇവർ. കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. ഇൻസ്റ്റഗ്രാമിലൂടെയായും വിശേഷങ്ങൾ പങ്കിടാറുണ്ട്.

Advertisements

ഇപ്പോഴിതാ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചയാൾക്ക് ബഷീർ ബഷി നൽകിയ മറുപടി ആണ് വൈറലായി കൊണ്ടിരിക്കു കയാണിപ്പോൾ. പ്രണയിച്ച് വിവാഹിതരായവരാണ് ബഷീറും സുഹാനയും. വിവാഹ ശേഷമായാണ് സുഹാന മുസ്ലീമായത്. നേരത്തെ തന്നെ മുസ്ലീം മതത്തിൽ താൽപര്യമായിരുന്നുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായാണ് മാറിയതെന്നും സുഹാന പറഞ്ഞിരുന്നു.

Also Read
പരസ്യമായി ചുണ്ടിൽ ചുംബിച്ച് മഹീനയും റാഫിയും, കുറച്ച് ഓവറായെന്ന കമന്റുമായി ആരാധകർ

സുഹാനയുടെ സമ്മതത്തോടെയായാണ് മഷൂറയെ ബഷീർ വിവാഹം ചെയ്തത്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് ബഷീറിനെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ഞങ്ങൾ കഴിയുന്നതെന്ന് ഇവരെല്ലാം പറഞ്ഞിരുന്നു. യൂട്യൂബ് വീഡിയോയിലൂടെയായി പ്രേക്ഷകർക്ക് സുപരിചിതയാണ് മഷൂറ.

സുഹാനയെ അവഗണിച്ചാണ് മഷൂറ പല കാര്യങ്ങളും ചെയ്യുന്നതെന്നും, സുഹാനയെക്കുറിച്ചോർത്ത് വിഷമം തോന്നിയിട്ടുണ്ടെന്ന തരത്തിലുള്ള കമന്റുകൾക്ക് ബഷീറും മഷൂറയും കൃത്യമായ മറുപടി നൽകിയിരുന്നു. സന്തോഷകരമായ കുടുംബജീവിതമാണെന്ന് സുഹാന സാക്ഷ്യപ്പെടുത്തിയതോടെയാണ് വിമർശനങ്ങൾ അവസാനിച്ചത്. നിങ്ങൾ ത്രീസമാണോ ചെയ്യുന്നത് എന്നായിരുന്നു ഒരാൾ ബഷീറിനോട് ചോദിച്ചത്.

ആ പ്രൊഫൈലിൽ വയസ് 17എന്ന് കണ്ടു. മോൾക്ക് ഇതൊക്കെ നല്ല വശമാണല്ലേ, വെരി ഗുഡ്, നല്ല വളർത്ത് എന്നായിരുന്നു കമന്റിന് ബഷീർ നൽകിയ മറുപടി. കുറച്ച് ആളുകളുടെ മുൻപിൽ ഷൈൻ ചെയ്യാൻ ചോദിച്ചതല്ലേ, നീ ശരിക്കും ഷൈൻ ചെയതോയെന്ന് പറഞ്ഞ് കമന്റിൻരെ സ്‌ക്രീൻഷോട്ട് ബഷീർ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായും പോസ്റ്റ് ചെയ്തിരുന്നു.

മഷൂറ ഗർഭിണിയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു അടുത്തിടെ ഉയർന്നത്. ഇടയ്ക്ക് ബഷിക്കൊപ്പം റീൽസുമായി മഷു എത്തിയപ്പോഴും ഇതേ ചോദ്യങ്ങളുണ്ടായിരുന്നു. അങ്ങനെയെന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ തീർച്ചയായും നിങ്ങളെ അറിയിക്കുമെന്നായിരുന്നു സുഹാനയും ബഷീറും പറഞ്ഞത്.

Also Read
പെർഫെക്റ്റ് ആവാനുള്ള ശ്രമം ഉപേക്ഷിച്ചു, എല്ലാവരുടെയും പരാതി തീർത്ത് ജീവിക്കാൻ പറ്റുല്ല; അശ്വതി ശ്രീകാന്ത്

Advertisement