മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് സ്നേഹയും ശ്രീകുമാറും പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകർക്ക്. പാട്ടും അഭിനയവുമൊക്കെയായി സജീവമാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങൾ പങ്കിടാറുണ്ട് ഇവർ.
മറിമായത്തെക്കുറിച്ചും ചക്കപ്പഴത്തെക്കുറിച്ചുമൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സ്നേഹ. ക്യു&എ വീഡിയോയിലൂടെയായാണ് സ്നേഹ വിശേഷങ്ങൾ പങ്കിട്ടത്.
ALSO READ
എന്റെ ക്യു&എയാണെങ്കിലും ശ്രീകുമാർ എന്തുകൊണ്ടാണ് ചക്കപ്പഴത്തിൽ നിന്നും മാറിയതെന്നുള്ള ചോദ്യമാണ് കൂടുതൽ പേരും ചോദിച്ചിട്ടുള്ളത്. തിരിച്ചുവരുമോയെന്നും ചോദിച്ചിരുന്നു. ഈ ചോദ്യത്തിന്റെ കൃത്യമായ ഉത്തരം പറയേണ്ടത് ശ്രീയാണ്, ശ്രീ ഇന്നിവിടെയില്ല. ഷൂട്ടിന് പോയിരിക്കുകയാണ്. അല്ലായിരുന്നുവെങ്കിൽ ശ്രീയെക്കൂടി ഇരുത്തി ഇതേക്കുറിച്ച് വിശദീകരിച്ചേനെ.
അതിന്റെ ഡയറക്ടറുമായുള്ള പ്രശ്നത്തെ തുടർന്നാണ് മാറിയതെന്ന് നേരത്തെ ഇൻസ്റ്റയിൽ ഇതേ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഉപ്പും മുളകിൽ നിന്നും മറിമായത്തിൽ നിന്നും മാറിയതെന്തിനാണ് എന്നും ചോദിച്ചിരുന്നു. അതിന്റെയൊക്കെ കാരണം എന്താണെന്ന് അതിൽ പ്രവർത്തിച്ചവർക്കും ശ്രീകുമാറിനും എനിക്കും അറിയാം. ഞാനല്ലല്ലോ ഇത് പറയേണ്ടത്, അതിന് വേണ്ടി മാത്രമായൊരു വീഡിയോ ചെയ്യാമെന്നുമായിരുന്നു സ്നേഹയുടെ മറുപടി.
അളിയൻ വേഴ്സസ് അളിയനിൽ നിന്നും സ്നേഹ മാറാനുണ്ടായ കാരണത്തെക്കുറിച്ചും ചോദിച്ചിരുന്നു. അതിനൊരു എഗ്രിമെന്റുണ്ടായിരുന്നു. അത് തീർന്നപ്പോഴാണ് ഞാൻ അതിൽ നിന്നും മാറിയത്. വേണമെങ്കിൽ അത് പുതുക്കാമായിരുന്നു. ജോലിയാണെങ്കിലും കംഫർട്ടബിളാണെങ്കിലല്ലേ നമ്മൾ ചെയ്യുള്ളൂ. നമുക്കുണ്ടായിരുന്ന കംഫർട്ട് ലെവൽ നഷ്ടമായി എന്ന് തോന്നിത്തുടങ്ങിയ സമയത്താണ് അതിൽ നിന്നും മാറുന്നത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല. നമുക്ക് വേറെ പരിപാടിയിൽ കാണാമെന്നുമായിരുന്നു സ്നേഹയുടെ മറുപടി.
മറിമായത്തിൽ തുടരും. ഞങ്ങൾക്ക് അത് തുടരാൻ തന്നെയാണ് ആഗ്രഹം. എന്റെ ആദ്യത്തെ ഷോയാണ് മറിമായം. എന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് മറിമായത്തിലൂടെയാണ്. മണ്ഡോദരിയെന്ന ക്യാരക്ടറും രജിസ്റ്റേർഡാവുന്നത് മറിമായത്തിലൂടെയാണ്. അളിയൻ വേഴ്സസ് അളിയനാണോ മറിമായമാണോ പ്രിയപ്പെട്ട പരിപാടിയെന്ന് ചോദിച്ചപ്പോൾ അത് മറിമായം തന്നെയാണെന്നായിരുന്നു സ്നേഹയുടെ മറുപടി.
ALSO READ
മറിമായത്തിൽ നിന്നും മഞ്ജു ചേച്ചി മാറാനുണ്ടായ കാരണത്തെക്കുറിച്ചും സ്നേഹ പറഞ്ഞിരുന്നു. കംഫർട്ടബിളല്ലെന്ന് തോന്നിയപ്പോഴാണ് ചേച്ചി മാറിയത്. ഓരോരുത്തരുടേയും കംഫർട്ടാണ്. അഭിനയിക്കാൻ വേണ്ടി ചിരിക്കാറില്ല, എന്റെ ചിരി അങ്ങനെ തന്നെയാണ്, നാടകത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് എത്തിയതെന്നും സ്നേഹ മുൻപ് പറഞ്ഞിട്ടുണ്ട്.